Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെയാണ് ഇന്ത്യൻ റെയിൽവേ സ്‌റ്റേഷനുകളിൽ ഗൂഗിൾ സൗജന്യ വൈഫൈ നൽകുന്നത്? ഏതൊക്കെ സ്റ്റേഷനുകൾ പട്ടികയിൽ ഉണ്ട്? ജനുവരി മുതൽ മാറുന്ന ഇന്ത്യയുടെ മറ്റൊരു മുഖത്തിന്റെ കഥ

എങ്ങനെയാണ് ഇന്ത്യൻ റെയിൽവേ സ്‌റ്റേഷനുകളിൽ ഗൂഗിൾ സൗജന്യ വൈഫൈ നൽകുന്നത്? ഏതൊക്കെ സ്റ്റേഷനുകൾ പട്ടികയിൽ ഉണ്ട്? ജനുവരി മുതൽ മാറുന്ന ഇന്ത്യയുടെ മറ്റൊരു മുഖത്തിന്റെ കഥ

ന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ ഗൂഗിൾ ഒരുങ്ങുന്നു. കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയപ്പോൾ, ഇന്ത്യക്കാരനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് ഇത് പ്രഖ്യാപിച്ചത്. 2016 ജനുവരിമുതൽ വൈഫൈ റെയിൽവേ സ്റ്റേഷനുകൾ നിലവിൽ വരുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

രാജ്യത്തെ നാന്നൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ വൈഫൈ സംവിധാനമൊരുക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ആദ്യഘട്ടമെന്നോണം 2016-നുള്ളിൽ 100 സ്‌റ്റേഷനുകൾ വൈഫൈ ലഭ്യമാക്കും. റെയിൽടെൽ കോർപറേഷനുമായി സംയോജിച്ചാണ് ഈ പരിപാടി ഗൂഗിൾ നടപ്പാക്കുന്നത്.

മുംബൈ സെൻട്രൽ സ്റ്റേഷനിലാണ് ഈ പദ്ധതിക്ക് കീഴിൽ ആദ്യമായി വൈഫൈ ലഭിക്കുക. പരീക്ഷണം പൂർത്തിയായ ഇവിടെ 2016 ജനുവരിയിൽത്തന്നെ സൗജന്യ വൈഫൈ കിട്ടിത്തുടങ്ങും. ഇന്ത്യയിലെ എല്ലാ റെയിൽവേ സോണുകളിലും ഒരു പോലെ വൈഫൈ സ്റ്റേഷനുകൾ ഉണ്ടാകുന്ന എന്ന കണക്കിലാണ് പിന്നീട് സ്റ്റേഷനുകൾ തീരുമാനിക്കുക.

2016 അവസാനത്തോടെ സൗജന്യ വൈഫൈയുടെ ഉപഭോഗം പഠിച്ചശേഷമാകും കൂടുതൽ സ്റ്റേഷനുകളിലേക്ക വൈഫൈ ഏർപ്പെടുത്തുന്ന കാര്യം ഗൂഗിൾ പരിഗണിക്കുക. റെയിൽവേ ട്രാക്കുകളിലൂടെയുള്ള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് സ്വന്തമായുള്ളത് റെയിൽടെൽ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ്. ഈ നെറ്റ്‌വർക്കാണ് ഗൂഗിൾ സൗജന്യ വൈഫൈയ്ക്കായി ഉപയോഗിക്കുക.

സൗജന്യ വൈഫൈ പ്ലാറ്റ്‌ഫോമുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ട്രെയിനുകളിൽ ഉണ്ടായിരിക്കുകയില്ല. 10 ലക്ഷം പേരെങ്കിലും ഓരോ ദിവസവും വൈഫൈ ഉപയോഗിച്ചിരിക്കണമെന്നാണ് ഗൂഗിളിന്റെ ലക്ഷ്യം. അതനുസരിച്ചാവും പദ്ധതിയിൽപ്പെടുത്തേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക. ബ്രോഡ്ബാൻഡ് നിലവാരത്തിൽ വൈഫൈ ലഭ്യമാക്കാനും എച്ച്ഡി സ്ട്രീമിങ് ലഭ്യമാക്കാനുമാണ് ഗൂഗിൾ ശ്രമിക്കുന്നത്.

തുടക്കത്തിൽ സൗജന്യമായാണ് വൈഫൈ സംവിധാനം നിലവിൽവരുന്നത്. എന്നാൽ, പിന്നീട് ഇതിന് നിരക് ഏർപ്പെടുത്തുമോ എന്ന കാര്യം ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളങ്ങളിലുള്ളതുപോലെ കുറഞ്ഞ സമയത്തേയ്ക്ക് സൗജന്യ വൈഫൈ എന്ന രീതിയിലാണോ ഇത് നടപ്പാക്കുകയെന്നതും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP