Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ വഴി ടിക്കറ്റ് ഇനി ഒരേ സമയം ഒരാൾക്ക് മാത്രം; രണ്ടാമതെടുക്കാൻ വീണ്ടും ലോഗിൻ ചെയ്യണം; നിയന്ത്രണവുമായി റെയിൽവേ

ഓൺലൈൻ വഴി ടിക്കറ്റ് ഇനി ഒരേ സമയം ഒരാൾക്ക് മാത്രം; രണ്ടാമതെടുക്കാൻ വീണ്ടും ലോഗിൻ ചെയ്യണം; നിയന്ത്രണവുമായി റെയിൽവേ

ൺലൈൻ മുഖേനയുള്ള റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്താൻ റെയിൽവേ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഐആർസിടിസി വെബ്‌സൈറ്റിൽ ഒരിക്കൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ ഒരു ടിക്കറ്റ് മാത്രമേ എടുക്കാൻ സാധിക്കൂ. രണ്ടാമതൊരു ടിക്കറ്റ് കൂടിയെടുക്കണമെങ്കിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും. ഓൺലൈൻ ടിക്കറ്റിലൂടെയുള്ള തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനം. 

ഒരു ലോഗിൻ സെഷനിൽ ഒരു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ. ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ വെബ്‌സൈറ്റ് തന്നെ ലോഗൗട്ട് ആകും. മറ്റൊരു ടിക്കറ്റ് എടുക്കണമെങ്കിൽ വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും. ഐആർസിടിസി ഏജന്റുമാർക്കും ഇതേ നിയന്ത്രണം ബാധകമായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ, ഡിഫൻസ് വാറന്റുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഈ നിയന്ത്രണമുണ്ടില്ല.

രാവിലെ എട്ടിനും 12-നും ഇടയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാകും ഈ നിയന്ത്രണമുണ്ടാകുക. ഈ സമയത്ത് തിരക്ക് കൂടുതലുള്ളതിനാലാണിത്. എന്നാൽ, ഓൺവേഡ് യാത്രയ്ക്കും റിട്ടേൺ യാത്രയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP