Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാത്തവർക്ക് ഇനി മുതൽ സ്ലീപ്പർ ടിക്കറ്റ് ഇല്ല; കൗണ്ടറുകളിൽ നിന്നുള്ള സ്ലീപ്പർ ടിക്കറ്റ് വിതരണം നിർത്തി; അവശ്യഘട്ടങ്ങളിൽ യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് കനത്ത അടി

ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാത്തവർക്ക് ഇനി മുതൽ സ്ലീപ്പർ ടിക്കറ്റ് ഇല്ല; കൗണ്ടറുകളിൽ നിന്നുള്ള സ്ലീപ്പർ ടിക്കറ്റ് വിതരണം നിർത്തി; അവശ്യഘട്ടങ്ങളിൽ യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് കനത്ത അടി

പാലക്കാട്: ദീർഘദൂര ട്രെയിനുകളിൽ പകൽസമയ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ ഇനി റെയിൽവേ കൗണ്ടറുകൾ വഴി ലഭ്യമാകില്ല. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാതെ സ്ലീപ്പർ, എസി കോച്ചുകളിലെ യാത്ര ഇതോടെ ദുഷ്‌കരമാകും.

പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളിൽ ഇന്നലെ മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. ദീർഘദൂര തീവണ്ടികളിൽ പകൽ സമയത്തെ ഹ്രസ്വയാത്രയ്ക്ക് സ്ലീപ്പർ ടിക്കറ്റുകൾ എടുത്ത് യാത്ര ചെയ്യാവുന്ന സൗകര്യമാണ് റെയിൽവേ നിർത്തലാക്കിയത്.

ഇതു സംബന്ധിച്ച സർക്കുലർ 16നു പുറത്തിറക്കിയിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇതു നടപ്പാക്കാനും അധികൃതർ മുന്നിട്ടിറങ്ങി. ഇനി സാധാരണ ടിക്കറ്റുകൾ മാത്രമാവും കൗണ്ടറുകളിൽ വിതരണംചെയ്യുക. ദീർഘദൂര വണ്ടികളിൽ പകൽസമയം ചീഫ് ബുക്കിങ് സൂപ്പർവൈസറുടെ അനുമതിയോടെയാണ് സ്ലീപ്പർ ടിക്കറ്റുകൾ നൽകിയിരുന്നത്.

ഉയർന്ന ക്ലാസുകളിലേക്കും സ്ലീപ്പർ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകൾക്ക് ടിക്കറ്റ് നൽകാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പർ ടിക്കറ്റെടുത്ത് ദീർഘദൂര വണ്ടികളിൽ കയറുന്നവർ റിസർവ്ഡ് കമ്പാർട്ടുമെന്റുകളിൽ കയറി ടി.ടി.ഇ.മാരുമായും മറ്റ് യാത്രക്കാരുമായും തർക്കിക്കുന്നതായി പരാതിയുയർന്നിരുന്നു. മുൻകൂർ റിസർവ് ചെയ്യാത്തവർക്ക് സ്സീപ്പർ ടിക്കറ്റുകൾ നൽകുന്നതിൽ നിയന്ത്രണംവേണമെന്ന് റെയിൽവേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സൗകര്യം പൂർണമായി എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്.

സ്ലീപ്പർ കോച്ചുകളിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടിടിഇയുടെ അനുവാദത്തോടെ കൂടുതൽ പണം നൽകിയും യാത്ര ചെയ്യാനാകും. എന്നാൽ പരിശോധകന്റെ അനുവാദമില്ലാതെ യാത്ര ചെയ്തതായി കണ്ടെത്തിയാൽ സ്‌ക്വാഡ് പിഴ ചുമത്താനാണ് തീരുമാനം. ഉയർന്ന ക്ലാസിലെ ടിക്കറ്റിനാവശ്യമായ തുകകൂടി ഈ സമയം നൽകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP