Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എണ്ണയടിക്കാൻ ഇനി ഓൺലൈൻ ഇന്ധന ടാക്‌സി; ഓർഡർ ചെയ്താൽ പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും; പമ്പുകളിലെ നീണ്ട നിര ഒഴിവാക്കാനുള്ള പദ്ധതി ഡിസംബറോടെ നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

എണ്ണയടിക്കാൻ ഇനി ഓൺലൈൻ ഇന്ധന ടാക്‌സി; ഓർഡർ ചെയ്താൽ പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും; പമ്പുകളിലെ നീണ്ട നിര ഒഴിവാക്കാനുള്ള പദ്ധതി ഡിസംബറോടെ നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ഡിജിറ്റൽ വിപ്‌ളവം പെട്രോളിയം വിപണന രംഗത്തും കൊണ്ടുവരാനാണ് പദ്ധതി. പെട്രോളിയം ഉത്പന്നങ്ങൾ ഇ- കോമേഴ്‌സ് വഴി ആവശ്യക്കാരുടെ അടുക്കൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

പെട്രോളിയം വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് സ്മാർട്ട് വിപണനത്തിന്റെ ആശയം അവതരിപ്പിച്ചത്. പദ്ധതിക്ക് അംഗീകാരമായതായും അദ്ദേഹം അറിയിച്ചു. ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'സാങ്കേതികത പുരോഗമിക്കുമ്പോൾ അതിന്റെ പ്രയോജനം എല്ലാവർക്കും ലഭിക്കണം. ഐടിയിലും ടെലികോമിലും ഉണ്ടാകുന്ന മുന്നേറ്റങ്ങൾ ഡീസലിന്റേയും പെട്രോളിന്റെയും ഹോം ഡെലിവറി സാദ്ധ്യമാക്കാകാൻ ഉപയോഗപ്പെടുത്തുകയാണ്.' അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.

മറ്റ്് ഏത് ഉത്പന്നങ്ങൾ പോലെ ഇനി പെട്രോളും ഡീസലും മൊബൈൽ വഴി ഓർഡർ ചെയ്യാൻ കഴിയുന്നതാണ് പദ്ധതി. ആദ്യമൊക്കെ എല്ലാവരും ചിരിച്ചു തള്ളിയെങ്കിലും പദ്ധതിയുമായി അദ്ദേഹം മുന്നോട്ടു പോയി. അടുത്തു തന്നെ- രണ്ടു മാസത്തിനകം പദ്ധതി യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇനി ലഭിക്കാനുള്ളത് പെട്രോളിയം സുരക്ഷാ ഏജൻസിുടെ അനുമതി മാത്രമാണ്.

മൊബൈൽ, ഇന്റർനെറ്റ് ബന്ധങ്ങൾ വ്യാപകമായതാണ് ഇത്തരമൊരു പദ്ധതിയുടെ പശ്ചാത്തല സൗകര്യമൊരുക്കിയത്. എൻഡിഎ സർക്കാരിന്റെ ലക്ഷ്യമായ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇന്ധനം നിറച്ച ചെറു ട്രക്കുകൾ ആവശ്യമുള്ളവരുടെ പക്കൽ എത്തി പെട്രോളും ഡീസലും നിറച്ചു കൊടുക്കുന്നതാണ് പദ്ധതി. ഓൺലൈൻ വഴി തന്നെ പണവുമടയ്ക്കാം. ഓൺലൈൻ ഇന്ധന ടാക്‌സി എന്ന് ഈ സംവിധാനത്തെ വിശേഷിപ്പിക്കാം.

രാജ്യമെമ്പാടുമുള്ള പെട്രോളിയം റീട്ടെയിൽ പമ്പുകളെ ഒരു നെറ്റ് വർക്കിൽ കോർത്തു കൊണ്ടാണ് പെട്രോളിന്റേയും ഡീസലിന്റേയും പാഴ്‌സൽ വ്യാപാരം സാദ്ധ്യമാക്കുക. ഇന്ത്യയിലെ പെട്രോളിയം വിപണി ആറര ലക്ഷം കോടിയുടേതാണ്. നാലു കോടി പേർ ദിനംപ്രതി ഇന്ധനത്തിനായി പമ്പുകളിൽ എത്തുന്നു എന്നാണ് കണക്ക്. ഒരു ലക്ഷത്തോളം പമ്പുകളിൽ നിന്നാണ് ഇവർക്ക് പെട്രോളിയം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. ഇവരെ മൊബൈൽ വഴി പരസ്പരം ബന്ധിക്കാനായാൽ പമ്പുകളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനാവും. സമയലാഭവുമുണ്ടാകും. ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയും ഒഴിവാകും. നഗരങ്ങളിലാണ് ഇത് ഏറെ ഗുണകരമാവുകയെന്നും മന്ത്രി പറയുന്നു.

മൊബൈൽ കമ്പനികളുടെ സഹകരണം ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. റിലയൻസ് ജിയോ, എയർടെൽ എന്നീ കമ്പനികൾ ഇതിനകം സമ്മതം അറിച്ചിട്ടുണ്ട്. ഡിസംബറോടെ ഡീസലിന്റ വിപണം ഇലക്ട്രോണിക് പ്‌ളാറ്റുഫോമിലെത്തിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. മൊബൈൽ അധിഷ്ഠിതമായ സംവിധാനമുള്ള ചെറു ട്രക്കുകളാണ് വിപണനം സാദ്ധ്യമാക്കുന്നത്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവ ഓർഡർ കിട്ടുന്ന മുറയ്ക്ക് വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്ന സ്ഥലത്തെത്തി വാഹനത്തിൽ ഇന്ധനം നിറച്ചുകൊടുക്കും. ഓൺലൈൻ ടാക്‌സി മാതൃകയിൽ പ്രവർത്തിക്കുന്ന ഈ ട്രക്കുകൾ നഗരത്തിൽ വിവിധ സ്ഥലങ്ങളിലുണ്ടാവും. ഓർഡർ ചെയ്യാനുള്ള മൊബൈൽ ആപ്പിൽ ഇവയുടെ ലൊക്കേഷൻ കാണാനാവും. ഇടപാടുകാരന്് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനാവും.

ഇന്ധന വിപണനം ഡിജിറ്റലാവുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നവരാണ് ഭൂരിപക്ഷവും. എൻ ഡി എ സർക്കാരിന്റെ പദ്ധതി തലതിരിഞ്ഞ പരിഷ്‌ക്കാരമെന്ന ആരോപണം ഇപ്പോൾ തന്നെ വന്നു കഴിഞ്ഞു. സുരക്ഷ സംബനധിച്ച ആശങ്കകൾ പരിഹരിച്ചാൽ പദ്ധതി വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് മന്ത്രാലയത്തിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP