Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി വിപണി തകർന്നു; സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു: പ്രധാനമായും നഷ്ടത്തിലായത് സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ

രണ്ട് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി വിപണി തകർന്നു; സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു: പ്രധാനമായും നഷ്ടത്തിലായത് സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ

മുംബൈ: രണ്ടു ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.71 പോയന്റ് നഷ്ടത്തിൽ 32,968.68ലും നിഫ്റ്റി 62.90 പോയന്റ് താഴ്ന്ന് 10121.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രധാനമായും സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 935 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1696 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ടെക് മഹീന്ദ്ര, വിപ്രോ, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, മാരുതി സുസുകി, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, വേദാന്ത, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഇൻഫോസിസ്, ഹിൻഡാൽകോ, എസ്‌ബിഐ, ഐടിസി, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP