Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിപണി വീണ്ടും ഇടിഞ്ഞു; ചരിത്ര നേട്ടത്തിന് പിന്നാലെ നിഫ്റ്റിയും പിന്നോട്ട്

വിപണി വീണ്ടും ഇടിഞ്ഞു; ചരിത്ര നേട്ടത്തിന് പിന്നാലെ നിഫ്റ്റിയും പിന്നോട്ട്

മുംബൈ: ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. തുടർച്ചയായ ഒൻപത് ദിവസത്തെ കുതിപ്പിന് ശേഷം വ്യാഴാഴ്ചയാണ് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ വിപണി വീണ്ടും ഇടിയുകയായിരുന്നു. ബോംബെ സൂചിക 59 പോയിന്റും ദേശീയ സൂചിക ഒൻപതു പോയിന്റും നഷ്ടത്തിൽ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച നേട്ടംലഭിച്ചിട്ടും പിന്നീട് നെഗറ്റീവ് തരംഗം മൂലം സൂചിക പിറകോട്ട് പോകുകയായിരുന്നു. വ്യാപാരത്തിന്റെ ആരംഭത്തിൽ 27,178.80 വരെ ഉയർന്ന സൂചിക തുടർന്നുണ്ടായ ലാഭമെടുപ്പ് ത്വരയിൽ നഷ്ടത്തിലേക്കിറങ്ങി. തുടർന്ന് 59.23 പോയിന്റ് നഷ്ടത്തിൽ 27,026.70 ൽ ക്ലോസ് ചെയ്തു. ഇടിവിന്റെ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 26,920.56 വരെ താഴുകയുമുണ്ടായി. ദേശീയ സൂചികയും ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 8,122.70 നും 8,049.85 നും ഇടയിൽ ചാഞ്ചാടിയ നിഫ്റ്റി ഒടുവിൽ 9.10 പോയിന്റ് നഷ്ടത്തോടെ 8,086.85 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP