Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ആമസോണും ആപ്പിളും ഒരുമിച്ച് മുന്നേറി; ഭാഗ്യം തുണച്ചത് ആപ്പിളിനെ ; ലോക ചരിത്രത്തിലെ ആദ്യത്തെ ട്രില്ല്യൺ ഡോളർ കമ്പനിയായി ആപ്പിൾ: ആമസോണിനെ മറികടന്നത് ഇന്നലെയുണ്ടായ മൂല്യവർധന വഴി

ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ആമസോണും ആപ്പിളും ഒരുമിച്ച് മുന്നേറി; ഭാഗ്യം തുണച്ചത് ആപ്പിളിനെ ; ലോക ചരിത്രത്തിലെ ആദ്യത്തെ ട്രില്ല്യൺ ഡോളർ കമ്പനിയായി ആപ്പിൾ: ആമസോണിനെ മറികടന്നത് ഇന്നലെയുണ്ടായ മൂല്യവർധന വഴി

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസിസ്‌കോ: ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയ ബ്രാൻഡാണ് ആപ്പിൾ. ആപ്പിളിനെ ക്കുറിച്ച് പുതിയതായി വാർത്തകൾ വരുന്നില്ലല്ലോ എന്ന് കരുതുന്ന സമയത്താകും നാഴിക കല്ല് സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകളുമായി കമ്പനി ലോകത്തെ ഞെട്ടിക്കുന്നത്. ഇപ്പോൾ സംഭവിച്ചിരിക്കുന്നതും അത് തന്നെ.

ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയായി ആപ്പിൾ മാറിയിരിക്കുകയാണ്. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മൂന്നു ദിവസത്തിനിടെ ഒൻപതു ശതമാനം ഓഹരി വിലയാണ് വർധിച്ചത്. ഓഹരിക്ക് വില 207.05 കോടി ഡോളർ വർധിച്ചിരുന്നു. ഇതോടെയാണ് ആപ്പിളിന്റെ മൂല്യം ലക്ഷം കോടി കടന്നത്. ഇന്ത്യൻ രൂപയിൽ ഇത് 68.64 ലക്ഷം കോടി രൂപ വരും. 90,000 കോടി രൂപ വിപണി മൂല്യമാണ് ആപ്പിളുമായി മത്സരിക്കുന്ന ആമസോണിന് ഉള്ളത്.

സിലിക്കൺവാലിയിലെ കുടുംബത്തിൽ ദത്തുപുത്രനായി വളർന്ന, കോളജ് പഠനം പൂർത്തിയാക്കാനാകാതിരുന്ന, ബുദ്ധമതത്തിൽ ആകൃഷ്ടനായ സ്റ്റീവ് ജോബ്സ് എന്ന ചെറുപ്പക്കാരനാണ് 'ആപ്പിൾ ടു' എന്ന ആദ്യത്തെ പഴ്സനൽ കംപ്യൂട്ടറിലൂടെ എഴുപതുകളിൽ സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിനു തുടക്കംകുറിച്ചത്. സുഹൃത്ത് സ്റ്റീവ് വൊസ്നിയാക്കിനൊപ്പം 1976ൽ ആണ് ആപ്പിൾ കംപ്യൂട്ടറിനു തുടക്കമിട്ടത്.

1984ൽ മക്കിന്റോഷിലൂടെ വീണ്ടും സ്റ്റീവ് ജോബ്സ് ലോകത്തിന്റെ മനംകവർന്നു. കമ്പനിയിലെ ഉൾപ്പോരിനെ തുടർന്ന് 1985ൽ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് 'ഐ'പോഡ് ഫോൺപാഡുകളിലൂടെ പുതുചരിത്രമെഴുതിയത്. 2001ൽ ഐപോഡ്, 2007ൽ ഐഫോൺ, 2010ൽ ഐപാഡ്. തൊട്ടതെല്ലാം പൊന്നാക്കിയ സ്റ്റീവ് ആശയവിനിമയ, വിവരശേഖരണ, വിനോദ സാധ്യതകൾ അടിമുടി പൊളിച്ചെഴുതി.

ആപ്പിളിന്റെ നാഴികകല്ലുകൾ ഇവ

1976: ആപ്പിൾ 1പഴ്സനൽ കംപ്യൂട്ടർ കിറ്റ്
1977: ആപ്പിൾ 2
1984: മാകിന്റോഷ്
1989: മാകിന്റോഷ് പോർട്ടബിൾ
1990: മാകിന്റോഷ് എൽസി
1991: പവർബുക്ക്, സിസ്റ്റം 7
1997: ആപ്പിൾ സ്റ്റോർ
1998: ഐമാക്
1999: ഐബൂക്
2001: ഐപോഡ്
2003: ഐറ്റിയൂൺസ് സ്റ്റോർ
2006: മാക്‌ബുക് പ്രോ
2007: ഐഫോൺ, ആപ്പിൾ ടിവി
2008: ആപ് സ്റ്റോർ
2010: ഐപാഡ്
2011: ഐ ക്ലൗഡ്
2012: ആപ്പിൾ ഇയർപോഡ്
2014 ഐ ഫോൺ 6
2015: ആപ്പിൾ വാച്ച്
2016: എയർപോഡ്‌സ്
2017: ഐ ഫോൺ എക്‌സ്
2018: ലക്ഷം കോടി ഡോളർ കമ്പനി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP