Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സർവീസ് എക്‌സലൻഡ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌കാരം നേട്ടം ഹ്യൂമൻ റിസോഴ്‌സ് കോൺസൾട്ടൻസി വിഭാഗത്തിൽ

വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സർവീസ് എക്‌സലൻഡ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌കാരം നേട്ടം ഹ്യൂമൻ റിസോഴ്‌സ് കോൺസൾട്ടൻസി വിഭാഗത്തിൽ

മുംബൈ : വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അസ്സ്‌സോച്ചത്തിന്റെ (അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ്ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) രണ്ടാമത് സർവീസ് എക്‌സലൻഡ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന്.

ഹ്യൂമൻ റിസോഴ്‌സ് കോൺസൾട്ടൻസി വിഭാഗത്തിലാണ് അവാർഡ്. ജൂലൈ 25ന് ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ സീഗൾഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനനു ഇന്ത്യ സാർക് ബിസിനസ് പ്രൊമോഷൻ കൗൺസിൽ ചെയർമൻ രവിവിജ്ജിൽനിന്നും പുരസ്‌കാരം ഏറ്റുവാങ്ങി .

വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു മുഖ്യാഥിതിയായിരുന്നു, ഡി.എസ്.റാവത് (സെക്രട്ടറി ജനറൽഅസ്സോച്ചം), ഡോക്ടർ വിനയ് ശർമ (എക്‌സ്‌പോർട്ട് പ്രൊമോഷൻ കോൺസിൽ, മിനിസ്ട്രി ഓഫ് കോമേഴ്സ് & ഇൻഡസ്ടറി) രാകേഷ് സിങ് ( ചെയർമാൻ ഉത്തർ പ്രദേശ് ചാപ്റ്റർ ഓഫ് അസ്സോച്ചം) എൻ.കെ.പ്രേമചന്ദ്രൻ ( മെമ്പർ ഓഫ് പാർലമെന്റ്) എന്നിവർ പങ്കെടുത്തു.

2017-ലെഅസ്സോച്ചം പുരസ്‌കാരവും സീഗൾ ഗ്രൂപ്പിന് ആയിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി എച്ച്.ആർ.കൺസൾട്ടൻസി രംഗത്തുള്ള സീഗൾ ഗ്രൂപ്പ്‌കൊച്ചി,ചെന്നൈ,ദുബയ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP