Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളിയുടെ വീക്‌നസായ ബിക്കാർഡിയുടെ തലപ്പത്തേക്ക് മലയാളി വരുന്നു; ആഗോള വോട്കാ ഭീമനെ ഇനി കണ്ണൂർക്കാരൻ മഹേഷ് മാധവൻ നയിക്കും

മലയാളിയുടെ വീക്‌നസായ ബിക്കാർഡിയുടെ തലപ്പത്തേക്ക് മലയാളി വരുന്നു; ആഗോള വോട്കാ ഭീമനെ ഇനി കണ്ണൂർക്കാരൻ മഹേഷ് മാധവൻ നയിക്കും

മുംബൈ : മലയാളിയുടെ ഇഷ്ട വോട്കയാണ് ബിക്കാർഡി. 1862ൽ ക്യൂബയിലാണു ബക്കാർഡി പ്രവർത്തനമാരംഭിച്ചത്. കമ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്നു പിന്നീട് അമേരിക്കയിലേക്കു കുടിയേറി. ആഗോളതലത്തിൽ 29 നിർമ്മാണ യൂണിറ്റുകളിൽനിന്ന് 200 ഉൽപന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ കമ്പനിയുടെ തലപ്പത്തേക്കാണ് ബിക്കാർഡിയുടെ വരവ്.

ബക്കാർഡിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി മലയാളിയെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. കണ്ണൂർ സ്വദേശിയായ മഹേഷ് മാധവൻ (54) അടുത്ത വർഷം ഏപ്രിലിൽ ചുമതലയേൽക്കും. നിലവിലെ സിഇഒ മൈക്കിൾ ഡോലനാണ്. ഏഷ്യ, ഗൾഫ്, ആഫ്രിക്ക റീജനൽ പ്രസിഡന്റായ മഹേഷ്, ഇനിയുള്ള ഒരു വർഷം യൂറോപ്പ് റീജനൽ പ്രസിഡന്റാകും. സിഇഒ ആകുന്നതോടെ കമ്പനിയുടെ ആഗോള തലസ്ഥാനമായ ബർമുഡ കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുക. 2019 വരെ കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ ഡോലൻ തുടരും.

കഴിഞ്ഞ മൂന്നു വർഷമായി പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കമ്പനിയെന്നു ചെയർമാൻ ഫക്കുൻഡോ എൽ. ബക്കാർഡി പറഞ്ഞു. ബക്കാർഡി ഇന്ത്യ എംഡിയായും മഹേഷ് പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷമായി ബക്കാർഡിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ആഗോള മദ്യനിർമ്മാണ കമ്പനിയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണു മഹേഷ്. ഇംഗ്ലണ്ടിലെ വൻകിട മദ്യനിർമ്മാണ കമ്പനിയായ ഡിയാജിയോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ഇന്ത്യൻ വംശജനായ ഐവാൻ മെനസിസിനെ നിയമിച്ചിരുന്നു.

ഡിയാജിയോയുടെ മുൻഗാമിയായിരുന്ന ഇന്റർനാഷനൽ ഡിസ്റ്റിലറീസ് ആൻഡ് വിനേഴ്‌സിലെ അനുഭവസമ്പത്തുമായാണു മഹേഷ് ബക്കാർഡിയിൽ എത്തിയത്. വിപണനരംഗത്തും പരസ്യകലയിലും ഒരുപോലെ തിളങ്ങുന്ന മഹേഷിന്റെ അനുഭവസമ്പത്ത് ബക്കാർഡിയുടെ വളർച്ചയിൽ നിർണായക പങ്കാളിത്തമാകുമെന്നു ഫക്കുൻഡോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP