Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രാദൂരം 870 മൈൽ കൂട്ടിയപ്പോൾ എയർ ഇന്ത്യ വിമാനത്തിൽ യാത്രാസമയം രണ്ട് മണിക്കൂർ കുറഞ്ഞു; എമിറേറ്റ്സിനെ തോൽപ്പിച്ച് ഒറ്റ സ്ട്രെച്ചിൽ ഏറ്റവും കൂടുതൽ ദൂരും സഞ്ചരിക്കുന്ന വിമാനമായി മാറി ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനം

യാത്രാദൂരം 870 മൈൽ കൂട്ടിയപ്പോൾ എയർ ഇന്ത്യ വിമാനത്തിൽ യാത്രാസമയം രണ്ട് മണിക്കൂർ കുറഞ്ഞു; എമിറേറ്റ്സിനെ തോൽപ്പിച്ച് ഒറ്റ സ്ട്രെച്ചിൽ ഏറ്റവും കൂടുതൽ ദൂരും സഞ്ചരിക്കുന്ന വിമാനമായി മാറി ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനം

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള നോൺസ്റ്റോപ്പ് വിമാനസർവീസ് നടത്തുന്ന റെക്കോർഡ് ഇനി എയർ ഇന്ത്യയ്ക്ക് സ്വന്തം. ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചതോടെയാണ് എമിറേറ്റ്സിൽ നിന്നും ഈ റെക്കോർഡ് എയർ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ അടുത്ത കാലം വരെ ഈ സ്ഥാനത്തിന് അർഹമായിരുന്നത് എമിറേറ്റ്സിന്റെ ഓക്ക്ലാൻഡ് ദുബായ് റൂട്ടായിരുന്നു. 8825 മൈലുകളായിരുന്നു ഈ വിമാനം പറക്കുന്നത്.

ഇതിന് പുറകിൽ രണ്ടാം സ്ഥാനമായിരുന്നു എയർഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്‌കോ റൂട്ടിനുണ്ടായിരുന്നത്. എന്നാൽ ഈ മാസം ആദ്യം എയർ ഇന്ത്യ ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനത്തിന്റെ റൂട്ട് ചെറുതായൊന്ന് മാറ്റി പറക്കുന്ന മൈലുകൾ വർധിപ്പിച്ചാണ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. അതനുസരിച്ച് അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുന്നതിന് പകരം പസിഫിക്കിന് മുകളിലൂടെയാക്കുകയായിരുന്നു. ഇതിലൂടെ യാത്രാദൂരത്തിൽ 870 മൈലുകൾ അധികരിച്ചെങ്കിലും യാത്രാ സമയത്തിൽ രണ്ട് മണിക്കൂർ ലാഭിക്കാനും എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

പുതിയ മാറ്റത്തിലൂടെ ഡൽഹി-സാൻഫ്രാൻസിസ്‌കോ എയർ ഇന്ത്യ വിമാനം പിന്നിടുന്നത് 9506 മൈലാണ്. ഇതോടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസെന്ന ബഹുമതി എമിറേറ്റ്സിൽ നിന്നും കൈവശമാക്കാൻ എയർ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു. 14 മണിക്കൂർ 30 മിനുറ്റിലാണ് വിമാനം ഈ ദുരം പിന്നിടുന്നത്. എന്നാൽ എമിറേറ്റ്സിന്റെ ഓക്ക് ലാൻഡ്-ദുബൈ വിമാനം 17 മണിക്കൂർ 20 മിനുറ്റ് കൊണ്ടാണ് ഏതാണ്ട് ഇതേ ദൂരം പിന്നിടുന്നത്. വിമാനത്തിന് വേഗത്തിൽ പറക്കുന്നതിന് അനുകൂലമായ കാറ്റുകളായ ടെയിൽവിൻഡുകൾ പുതിയ റൂട്ടിൽ ഏറെയുള്ളത് സഹായകമായെന്ന് എയർ ഇന്ത്യ പറയുന്നു. ആദ്യത്തെ റൂട്ടിൽ ബോയിങ് 777 വിമാനത്തെ എതിർദിശയിലുള്ള കാറ്റുകൾ തടസപ്പെടുത്തിയിരുന്നുവെന്നും അത് വേഗത കുറയ്ക്കാനിടയാക്കിയിരുന്നുവെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു.

അതായത് അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുമ്പോൾ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലുള്ള എതിർ ദിശയിലുള്ള കാറ്റ് വിമാനത്തിന്റെ വേഗത കുറച്ചിരുന്നു. അങ്ങനെ വരുമ്പോൾ വിമാനം മണിക്കൂറിൽ 497 കിലോമീറ്റർ വേഗതയിൽ പറന്നാലും യഥാർത്ഥത്തിൽ വേഗത വെറും 482 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളുവെന്നും എയർ ഇന്ത്യ വിശദമാക്കുന്നു. എന്നാൽ പുതിയ പസിഫിക്ക് റൂട്ടിലൂടെ പറക്കുമ്പോൾ മണിക്കൂറിൽ 86 കിലോമീറ്റർ വേഗതയുള്ള ടെയിൽ വിന്റുകൾ അഥവാ അനുകൂല കാറ്റുകൾ വിമാനത്തിന്റെ വേഗത നിലനിർത്താൻ സഹായിക്കുന്നുവെന്നും എയർ ഇന്ത്യ പറയുന്നു.

2018ൽ സിംഗപ്പൂർ എയർലൈൻ എ350 അൾട്രാ-ലോംഗ്-റേഞ്ച് എയർക്രാഫ്റ്റ് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇതിന് 19 മണിക്കൂർ കൊണ്ട് 10,252 മൈലുകൾ പറക്കാൻ സാധിക്കും. ദൈർഘ്യത്തിൽ മൂന്നാം സ്ഥാനത്തുള്ള റൂട്ടാണ് സിഡ്നി-ഡള്ളാസ് ക്വാന്റാസ് വിമാനം. 8578 മൈലുകൾ ഇത് 16 മണിക്കൂർ 55 മിനുറ്റെടുത്താണ് പിന്നിടുന്നത്. മറ്റ് ചില ദീർഘദൂര വിമാന സർവീസുകൾ താഴെപ്പറയുന്നവയാണ്.

  • Jeddah-Los Angeles, Saudia - 8,332 miles, 16 hours and 40 minutes
  • Johannesburg-Atlanta, Delta Air Lines - 8,439 miles, 16 hours and 40 minutes
  • Dubai-Los Angeles, Emirates - 8,339 miles, 16 hours and 35 minutes
  • Abu Dhabi-Los Angeles, Etihad Airways - 8,390 miles, 16 hours and 30 minutes.
  • Doha-Los Angeles, Qatar Airways - 8,306 miles, 16 hours and 25 minutes
  • Dallas-Hong Kong, American Airlines - 8,123 miles, 16 hours and 20 minutes
  • Dubai-Houston, Emirates - 8,168 miles, 16 hours and 20 minutes 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP