1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
19
Saturday

യൂസഫലിയുടെ സാമ്രാജ്യം ഗൾഫിൽ നിന്നും ബ്രിട്ടനിലേക്ക് പടരുന്നു; ബർമിങ്ഹാമിൽ 300 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചു; ആദരവായി രാജ്ഞിയുടെ അംഗീകാരവും; മോദിയോടൊപ്പം നടത്തിയ സന്ദർശനവും വെറുതെയായില്ല; ഏഷ്യൻ രാജ്യങ്ങളിലെ ലുലു കേന്ദ്രങ്ങളിൽ 'മെയ്ഡ് ഇൻ ബ്രിട്ടീഷ്' ലേബലുമായി ഉൽപ്പന്നങ്ങൾ നിറയും ലാഭവും കുതിച്ചുയരും

April 28, 2017 | 10:32 AM | Permalink



കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കൂടുതൽ ചിറകു വിടർത്തുകയാണ് യൂസഫലി. ഗൾഫും തെന്നെഷ്യൻ രാജ്യങ്ങളിലും തന്റെ കീഴിലാക്കിയ ബിസിനസ് സാമ്രാജ്യത്തിനു അതിരുകൾ ഇല്ലാത്ത കൂടുതൽ വിശാലമായ ലോകം വേണമെന്ന കാഴ്ചപ്പാടിൽ സാമ്രാജ്യ ശക്തികളുടെ സിരാകേന്ദ്രമായ ബ്രിട്ടനിലേക്കും പറന്നിറങ്ങുകയാണ് യൂസഫലി എന്ന ബിസിനസ്സ് ടൈക്കൂൺ.

കഴിഞ്ഞ രണ്ടു വർഷമായി ബർമിങ്ഹാം നഗരത്തിനടുത്തു പാക്കേജിങ് കേന്ദ്രം സ്ഥാപിച്ചു ചെറിയ നിലയിൽ സാന്നിധ്യം അറിയിച്ചു ബ്രിട്ടനിൽ ബിസിനസ് എങ്ങനെ ലാഭത്തിൽ ചെയ്യാം എന്ന് മനസ്സിലാക്കിയ ശേഷമാണ് വൻ മുതൽമുടക്കുമായി ഈ മലയാളി ബിസിനസുകാരൻ എത്തുന്നത് എന്നതാണ് പ്രത്യേകത. ഏതാനും വർഷം മുൻപ് ബ്രിട്ടന് മുൻപേ അയർലന്റിൽ ആയിരിക്കും ലുലു ഗ്രൂപ് സാന്നിധ്യം അറിയിക്കുക എന്ന പ്രതീക്ഷ നൽകി യൂസഫലി അയർലന്റ് പ്രധാനമന്ത്രി അടക്കം ഉള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതെങ്കിലും സാഹചര്യം അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത് ബ്രിട്ടനിൽ തന്നെയാണ്.

ബ്രിട്ടനിൽ നിന്നും വൈ ഇന്റർനാഷണൽ എന്ന പേരിൽ ബിസിനസ് ആരംഭിച്ച യൂസഫലിയുടെ തന്ത്രം ഗൾഫ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്ലിക് ആയതാണ് വേഗത്തിൽ തന്നെ ഫുൾ ഓപ്പറേഷൻ നടത്താൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. ബ്രിട്ടനിൽ പായ്ക്ക് ചെയ്തു എത്തുന്ന ഗുണമേന്മയേറിയ ഉൽപ്പന്നങ്ങൾക്ക് അധിക വില നൽകി സമ്പന്നരായ സ്വദേശികൾ വാങ്ങികൂട്ടിയതോടെ ഇത്തരം സാധനങ്ങൾ പ്രദർശിപ്പിക്കാൻ മാത്രമായി പ്രത്യേക ഇടം ഒരുക്കിയാണ് ഗൾഫ് കേന്ദ്രങ്ങളിലെ വ്യാപാര സമുച്ചയങ്ങളിൽ ലാഭം പെയ്തിറങ്ങുന്നത്.

പടിഞ്ഞാറ് നിന്നും എത്തുന്നവയ്ക്കു കൂടുതൽ ഗുണം ഉണ്ടാകും എന്ന ഉറപ്പിൽ എന്ത് വില കൊടുത്തും വാങ്ങാൻ ആളുണ്ട് എന്നതാണ് യൂസഫലിയുടെ ബ്രിട്ടനിലേക്കുള്ള വരവിൽ മറഞ്ഞിരിക്കുന്ന സത്യം. ഗൾഫിൽ തന്നെ തയ്യാറാക്കുന്ന പല ഉൽപ്പന്നങ്ങളും ബ്രിട്ടനിൽ എത്തിച്ചു പായ്ക്ക് ചെയ്തു വീണ്ടും ഗൾഫ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ വിൽപ്പനക്ക് എത്തിക്കുന്നതും ഇതേ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്.

ബർമിങ്ഹാമിൽ നിലവിൽ ഉള്ള പാക്കേജിങ് കേന്ദ്രത്തോട് ചേർന്ന് തന്നെ 36 മില്യൺ പൗണ്ട് (300 കോടി രൂപ) മുതൽ മുടക്കിൽ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം സ്ഥാപിക്കുകയാണ് യൂസഫലിയുടെ ഉദ്ദേശം. ഇതിനു കളം ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷമായി യൂസഫലി ഒട്ടേറെ തവണ ബ്രിട്ടീഷ് സന്ദർശനം നടത്തിയിരുന്നു. പലപ്പോഴും ഇന്ത്യൻ എംബസി അതിഥി ആയും അദ്ദേഹം സാന്നിധ്യം അറിയിച്ചു. രണ്ടു വർഷം മുൻപ് മോദി നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തിന്റെ ഭാഗമായി പാർലമെന്റ് പ്രസംഗം നടന്നപ്പോൾ തന്റെ സാന്നിധ്യം ഉറപ്പാക്കാനും തന്ത്രശാലിയായ ഈ ബിസിനസുകാരൻ ശ്രദ്ധിച്ചിരുന്നു.

ബ്രിട്ടീഷ് അധികാരികളുടെ കണ്ണിൽ വെറും ബിസിനസുകാരൻ മാത്രമല്ല താനെന്നും ഇന്ത്യൻ രാഷ്ട്രീയത്തോട് ചേർന്ന് സഞ്ചരിക്കുന്ന പ്രധാന കണ്ണിയാണെന്നും ഉള്ള ഉറപ്പാക്കൽ കൂടിയായിരുന്നു മോദി എത്തിയപ്പോൾ തന്നെ ബ്രിട്ടനിൽ സാന്നിധ്യം പ്രകടമാക്കിയതിലൂടെ യൂസഫലി ലക്ഷ്യമിട്ടതും. വൻ മുതൽ മുടക്കിന്റെ സംരഭം ആരംഭിക്കുമ്പോൾ ബ്രിട്ടനിൽ ആണെങ്കിൽ പോലും സർക്കാരിന്റെ കണ്ണിൽ ശ്രദ്ധിക്കപ്പെടുക തന്നെ വേണമെന്ന് യൂസഫലി ഉറപ്പിച്ചിരുന്നു. പ്രത്യേകിച്ച് ജാഗ്വാർ ലാൻഡ് റോവർ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പിന് ബ്രിട്ടൻ നൽകുന്ന പ്രാധാന്യം കൂടി മനസ്സിലാക്കിയാണ് യൂസഫലിയുടെ നീക്കം. മോദി ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിച്ചപ്പോൾ യൂസഫലി സ്‌കോട്ട്‌ലന്റ് യാർഡ് പ്രൊജക്റ്റ് വാങ്ങിയ കാര്യം സൂചിപ്പിച്ചതും ഇതുമായി കൂട്ടിവായിക്കപ്പെടുകയാണ്.

മാത്രമല്ല, ആ സന്ദർശനത്തിൽ ബ്രിട്ടന് പുറത്തു യൂറോപ്പിൽ ഒന്നാകെ സാന്നിധ്യം പ്രകടിപ്പിക്കാൻ ഉള്ള ആഗ്രഹവും യൂസഫലി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ബർമിങ്ഹാം ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം യൂറിപ്പിലേക്കുള്ള യൂസഫലിയുടെ ചവിട്ടു പടിയായി വിലയിരുത്തപ്പെടുകയാണ്. രാജ്യാന്തര കച്ചവടത്തിന് നൽകിയിരുന്ന ഏറ്റവും മികച്ച ആദരം എന്ന നിലയിൽ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലുള്ള ക്വീൻസ് എന്റർപ്രൈസ് അവാർഡ് ആണ് യൂസഫലിയെ തേടി എത്തിയിരിക്കുന്നത്.

ഇത്തരം അംഗീകാരങ്ങൾ എല്ലായ്‌പ്പോഴും മികച്ച പബ്ലിക് റിലേഷൻ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റുന്ന ലുലു ടീം ബ്രിട്ടനിലെ ഭാവി പ്രോജക്ടിന്റെ വിശദംശങ്ങൾ ഇനിയും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ബർമിങ്ഹാം നഗര വികസന ഭാഗമായുള്ള പദ്ധതിയുടെ കീഴിൽ അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പുകളെ ക്ഷണിച്ചു വരുത്തുന്ന നടപടിയുടെ ഭാഗമായി പന്ത്രണ്ടര ഏക്കർ സ്ഥലം സൗജന്യമായി നേടിയാണ് ലുലു ഗ്രൂപ് ബ്രിട്ടനിൽ സാമ്രാജ്യം വിപുലപ്പെട്ടുത്തുന്നത്. ഇക്കാര്യം യൂസഫലി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

വിവിധ നോമിനേഷനുകൾ പരിഗണിച്ച ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഓഫീസ് തിരഞ്ഞെടുക്കുന്നവരെയാണ് രാജ്ഞിയുടെ അവാർഡിനായി പരിഗണിക്കുന്നത്. അവാർഡ് ജേതാക്കൾക്ക് പിന്നീട് ബക്കിങ്ഹാം പാലസിൽ വിരുന്നു ഉൾപ്പെടെയുള്ള സ്വീകരണം നൽകും. അവാർഡ് വാർത്ത ഏറെ സന്തോഷം നൽകുന്നു എന്നാണ് യൂസഫലി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വൈ ഇന്റർനാഷണലിനു ലഭിച്ച ഈ മഹത്തായ അംഗീകാരം കമ്പനിയുടെ ബ്രിട്ടനിലെ പ്രവർത്തനത്തിന് കൂടുതൽ പ്രചോദനം ആകുമെന്നും വിപുലമായ പ്രവർത്തനത്തിനുള്ള ഊർജ്ജമായി മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. നിലവിൽ ബർമിൻഹാമിലെ സംസ്‌ക്കരണ ശാലയിൽ 300 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

പുതിയ പ്ലാന്റ് യാഥാർഥ്യമാകുമ്പോൾ നൂറു കണക്കിന് പുതിയ തൊഴിൽ അവസരം കൂടിയാണ് യൂസഫലി ബ്രിട്ടനിൽ സൃഷ്ടിക്കുക. ഇപ്പോൾ ബർമിങ്ഹാമിൽ തയ്യാറാക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾ ഗൾഫ്, ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഡിമാൻഡ് അനുസരിച്ചു വിതരണം ചെയ്യാൻ കമ്പനിക്ക് കഴിയുന്നില്ല. അക്കാരണം കൊണ്ട് കൂടിയാണ് ലുലു ഗ്രൂപ് തിരക്കിട്ടു ബ്രിട്ടനിൽ എത്തുന്നതും. ബ്രിട്ടീഷ് ബ്രാൻഡ് എന്ന അംഗീകാരം വിൽപ്പനയിൽ കരുത്തായി മാറും എന്നതാണ് വന്മുതൽമുടക്കിനു യൂസഫലിയെ പ്രേരിപ്പിച്ചത് എന്നും വ്യക്തം.

ലോകത്തു ഏറ്റവും വേഗത്തിൽ വളരുന്ന 50 റീറ്റെയ്ൽ കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് ലുലു ഇന്റർനാഷണൽ. കഴിഞ്ഞ വർഷം കമ്പനി സ്വന്തമാക്കിയത് 6.9 ബില്യൺ ഡോളറിന്റെ കച്ചവടമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വിദേശത്ത് നിന്നുള്ള ഫണ്ട് ഒഴുക്ക് നിലച്ചു; നോട്ട് നിരോധനവും കള്ളപ്പണവേട്ടയും വിനയായി; ആത്മീയയാത്രാ ചാനൽ പൂട്ടിക്കെട്ടി കെപി യോഹന്നാൻ; പിരിഞ്ഞു പോകാൻ 54 സ്ഥിരം ജീവനക്കാർക്ക് നോട്ടീസ്; ആനുകൂല്യമെല്ലാം നൽകുമെന്ന മാനേജ്‌മെന്റ് വാക്ക് വിശ്വസിക്കാനാവാതെ ജീവനക്കാർ: ബിലിവേഴ്‌സ് ചർച്ചിനെ വലയ്ക്കുന്നത് അമേരിക്കയിലെ കേസ്
ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ 150 കോടി മുടക്കി കേരളത്തിന്റെ ടൂറിസം നന്നാക്കാൻ തുടങ്ങിയ റിസോർട്ടിന്റെ പേരിൽ നിയമസഭയിൽ പൊട്ടിത്തറിച്ച മന്ത്രി തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് പത്രികയിൽ ഈ ഉടമസ്ഥത രഹസ്യമാക്കി വച്ചു; ഏഷ്യാനെറ്റിനോട് ചൊറിഞ്ഞ് പണി വാങ്ങിച്ചു കേറ്റി മന്ത്രി തോമസ് ചാണ്ടി; കാര്യങ്ങൾ നീങ്ങുന്നത് ധനാഢ്യന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്ക്
സോഷ്യൽ മീഡിയയിലെ താരപരിവേഷവുമായി മംഗളത്തെ നയിക്കാൻ കാനഡയിൽ നിന്നെത്തിയ സുനിതാ ദേവദാസിന്റെ ആദ്യ നീക്കങ്ങൾക്ക് തിരിച്ചടി; ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ച മുതിർന്ന റിപ്പോർട്ടർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കേണ്ടി വന്നു; പെൺകെണി വിഷയത്തിലെ നാടകീയ നീക്കങ്ങളും വിവാദമായി; ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഇടുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ചെയർമാൻ
വെൽകം ടു സെൻട്രൽ ജയിൽ ഇറങ്ങിയത് കഴിഞ്ഞ ഓണത്തിന്; വർഷം ഒന്നു കഴിയുമ്പോൾ താരരാജാവ് അഴിക്കുള്ളിൽ; മലയാളികളുടെ ആഘോഷക്കാലത്തും ഇത്തവണ പടമിറക്കാൻ നിർമ്മാതാക്കൾക്ക് മുട്ടിടി; ഉറപ്പായത് ലാലിന്റെ വെളിപാടിന്റെ പുസ്തകം മാത്രം; അങ്കം മുറുക്കാൻ മമ്മൂട്ടി ചിത്രവും എത്തിയേക്കും; അച്ഛനുമായി അങ്കം ഒഴിവാക്കാൻ ദുൽഖർ ചിത്രം റിലീസിംഗിനില്ല; പ്രതീക്ഷയോടെ പൃഥ്വിയും നിവിൻ പോളിയും
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ