Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗിയായ രാംദേവിനു സമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ലോട്ടറി അടിച്ചത് ആചാര്യ ബാലകൃഷ്ണയ്ക്ക്; അതിസമ്പന്നന്മാരായ ഇന്ത്യക്കാരുടെ പട്ടികയിൽ പതഞ്ജലി സിഇഒ ഇടംപിടിച്ചത് 25,000 കോടിയുടെ സ്വത്തുക്കളുമായി

യോഗിയായ രാംദേവിനു സമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ലോട്ടറി അടിച്ചത് ആചാര്യ ബാലകൃഷ്ണയ്ക്ക്; അതിസമ്പന്നന്മാരായ ഇന്ത്യക്കാരുടെ പട്ടികയിൽ പതഞ്ജലി സിഇഒ ഇടംപിടിച്ചത് 25,000 കോടിയുടെ സ്വത്തുക്കളുമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി രാജ്യത്തെ പ്രധാനമന്ത്രിയായതിനു പിന്നാലെ പതഞ്ജലി ഗ്രൂപ്പ് തുടങ്ങി ബിസിനസ് രംഗത്തേക്ക് ചുവടുവച്ച് യോഗ ഗുരു ബാബാ രാംദേവ് അതിസമ്പന്നനായ വ്യവസായി ആയി മാറിയെന്നുകേട്ടാൽ അരും ഞെട്ടിപ്പോകും. പലരും അതിന് പല വ്യഖ്യാനങ്ങളും നൽകിയേക്കും.

അതിനാൽത്തന്നെ ഇന്ത്യൻ ബിസിനസ് രംഗത്ത് തദ്ദേശീയ ഉൽപ്പന്നങ്ങളുമായി വിപണി കീഴടക്കുമെന്നും ലോക കുത്തക കമ്പനികളെ തറപറ്റിക്കുമെന്നും പ്രഖ്യാപിച്ച് ബാബാ രാംദേവ് തുടങ്ങിയ പതഞ്ജലി ഗ്രൂപ്പ് ബിസിനസ് രംഗത്ത് മുന്നേറിയപ്പോൾ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് രാംദേവിന്റെ പേരിനുപകരം കടന്നുവന്നത് കമ്പനി സിഇഒ ആചാര്യ ബാലകൃഷ്ണയാണ്.

പുതിയ കണക്കുകൾ പ്രകാരം പതജ്ഞലിയുടെ സിഇഒആയ ആചാര്യ ബാലകൃഷ്ണയാണ് 25,600 കോടിയുടെ സ്വത്തുമായി പട്ടികയിൽ ഇടംനേടിയത്. അതിസമ്പന്നരുടെ 2016ലെ ഹുറൂൺ പട്ടികയിലാണ് ബാലകൃഷ്ണ കയറിപ്പറ്റിയത്. യഥാർത്ഥത്തിൽ സ്ഥാപനത്തിന്റെ ഉടമ രാംദേവ് ആണെങ്കിലും എല്ലാം ത്യജിച്ച് ആത്മീയ പാതയിൽ ജീവിതപ്രയാണം നടത്തുന്നുവെന്ന സന്യാസി കോടീശ്വരനാണെന്ന് വരുന്നത് വിശ്വാസികളിലും അനുയായികളിലും ഞെട്ടലുണ്ടാക്കുമെന്നതിനാൽ രാംദേവിനു പകരം കമ്പനി സിഈഓ ആയ ബാലകൃഷ്ണ സമ്പന്നനായി മാറുകയായിരുന്നു.

ഡാബർ ഇന്ത്യയുടെ ആനന്ദ് ബർമൻ ആണ് എഫ്എംസിജി വിഭാഗത്തിൽ ഒന്നാമൻ. 41,800കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സ്വത്ത്. ബ്രിട്ടാനിയയുടെ നുസ് ലി വാഡിയയ്ക്ക് 20,400 കോടി രൂപയും മാരികോയുടെ ഹാർഷ് മാരിവാലയ്ക്ക് 19,600 കോടിയും സ്വത്തുണ്ട്. 2017ൽ 10,000 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന പതജ്ഞലിയുടെ നിലവിലെ വരുമാനം 5000 കോടിയാണ്. തുടക്കംമുതലേ വലിയ വിവാദങ്ങളുണ്ടാക്കിയാണ് ബിസിനസ് രംഗത്തേക്ക് പതഞ്ജലി ഗ്രൂപ്പുമായി ബാബാ രാംദേവ് കടന്നുവന്നത്.

ഔഷധങ്ങളും ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച വിതരണം ചെയ്യുന്ന കരാറിൽ യോഗാഗുരു രാംദേവും പ്രതിരോധ ഗവേഷണ മന്ത്രാലയവും കൈകോർത്തതും ഇതിന് നരേന്ദ്ര മോദിയുമായി രാംദേവിനുള്ള ബന്ധം കാരണമായെന്നതും വലിയ വിവാദങ്ങൾ മുമ്പ് ഉണ്ടാക്കിയിരുന്നു. പതഞ്ജലി ഉൽപന്നങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ചും നൂറൂനൂറ് ചോദ്യങ്ങൾ ഉയർന്നിരുന്നു.

സീബക്ത്രോൺ എന്ന കാട്ടുഞാവൽ പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനുമായുള്ള കരാറാണ് ആദ്യഘട്ടമെന്ന പ്രതിരോധ മന്ത്രാലയവുമായി ഉണ്ടാക്കിയത്. സീബക്‌ത്രോൺ ഒരു ലോകൈക ഉത്പന്നമാണെന്നും, ഇതിനെ അടിസ്ഥാനമാക്കി വ്യാവസായികമായുള്ള നിരവധി കണ്ടുപിടുത്തങ്ങൾക്ക് രാംദേവിന്റെ പതഞ്ജലി ആയുർവേദ മുൻകൈ എടുക്കണമെന്നും കേന്ദ്രമന്ത്രി മനോഹർ പരീഖർ ചടങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ധാരാളം ഹെൽത്ത് പ്രൊഡക്റ്റുകൾ പതഞ്ജലി വിപണിയിൽ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ സിയാച്ചിനിലും പരിസരപ്രദേശങ്ങളിലേക്കും വേണ്ട മേന്മയുള്ള ഭക്ഷ്യവസ്തുക്കളുടെയും, പുതിയ ടെക്‌നോളജികളുടെയും ഗവേഷണ കേന്ദ്രമായ ലെയിലെ ദിഹാർ ലബോറട്ടിയുമായും ചേർന്നുള്ള പരീക്ഷണങ്ങൾക്ക് പതഞ്ജലിക്കാണ് നേതൃത്വം. പതഞ്ജലി ഗ്രൂപ്പും അതിന്റെ ഉടമ ബാബ രാംദേവും നേരത്തെതന്നെ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ആൺകുട്ടികൾ ജനിക്കുന്നതിനായി ദിവ്യ പുത്രക്ജീവൻ ബീജ് എന്ന മരുന്ന് പതഞ്ജലിയുടെ നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടതും വിവാദമായി.

കോൾഗേ്റ്റ് പേസ്റ്റിന്റെ ഉത്പാദകരായ ആഗോള ഭീമൻ യൂണിലിവർ കമ്പനിയെ പതഞ്ജലി മറികടക്കുമെന്ന് രാംദേവ് ഇക്കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. പലതരം ആരോഗ്യ, സൗന്ദര്യവർധക ഉത്പനങ്ങൾ മാർക്കറ്റിലെത്തിക്കുന്ന പതഞ്ജലിയുടെ സ്‌പെഷ്യൽ ഗോൾഡ് ക്രീം ലാലു പ്രസാദ് യാദവിന്റെ മുഖത്തുതേച്ചാണ് രാംദേവ് പ്രദർശനം നടത്തിയത്. ഇപ്പോൾ കമ്പനി സിഇഒ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചതോടെ മുൻനിര ബ്രാൻഡുകളുമായി മാർക്കറ്റിൽ വിലസുന്ന വൻകിട മൾട്ടി നാഷണൽ കമ്പനികൾക്ക് പതഞ്ജലി ഭീഷണിയായി മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP