1 usd = 64.40 inr 1 gbp = 90.38 inr 1 eur = 80.00 inr 1 aed = 17.54 inr 1 sar = 17.18 inr 1 kwd = 215.38 inr

Feb / 2018
19
Monday

2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്‌കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്‌കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം

August 21, 2016 | 11:13 AM | Permalinkമറുനാടൻ ഡെസ്‌ക്‌

മുംബൈ: സുബ്രഹ്മണ്യം സ്വാമിയുമായുണ്ടായ പോരിനെ തുടർന്നാണ് രഘുറാം രാജന് റിസർവ്ബാങ്ക് പദവി നഷ്ടപ്പെടുന്നതെന്ന് വലിയ പ്രചാരമുണ്ടായപ്പോൾ സ്വാമി സന്തോഷിച്ചെങ്കിലും അതുപോലെതന്നെയായിരുന്നു രാജന്റെ സ്ഥിതിയും. കാരണം 2008ൽ യുപിഎ സർക്കാരിന്റെ കാലംമുതൽ ഉപദേഷ്ടാവായി ഇന്ത്യയിൽ എത്തിയ ഷിക്കാഗോയിലെ പ്രൊഫസർ അന്ന് കൈപ്പിടിയിലൊതുക്കി കൊണ്ടുവന്ന നൂറ് ഐഡിയകളിലേറെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടപ്പാക്കിക്കഴിഞ്ഞ ശേഷമാണ് ഇപ്പോൾ വിട പറയുന്നത്.

സ്വാമിയുടെയല്ല, ആരുടേയും എതിർപ്പുകൾ വകവയ്ക്കാതെ തന്ത്രപരമായി അദ്ദേഹം ഇന്ത്യൻ സാമ്പത്തികരംഗത്തെ പൊളിച്ചെഴുതി. ഉപദേഷ്ടാവായി യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കാനാകാതിരുന്ന കാര്യങ്ങൾ മുന്നുവർഷക്കാലത്തെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തിരുന്ന് വിജയകരമായി നടപ്പാക്കി. അവ തുടർന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുമെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങലും.

അടിസ്ഥാനപരമായി ഞാനൊരു അദ്ധ്യാപകനാണെന്നും റിസർവ് ബാങ്ക് ഗവർണറെന്നത് തന്റെ സൈഡ് ജോലി മാത്രമാണെന്നും അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ രഘുറാം രാജൻ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യ ഉദാരവൽക്കരണ പാതയിൽ സഞ്ചരിച്ചുതുടങ്ങുന്ന 1991ന് ശേഷം ഏറ്റവും കുറച്ചുകാലം റിസർവ് ബാങ്ക് പദവിയിലിരുന്ന രഘുറാം രാജനെ സംബന്ധിച്ചിടത്തോളം ഇക്കാലം തന്റെ കരിയറിലെ ചെറിയൊരു വ്യതിയാനം മാത്രമായിരുന്നു. ഇക്കാലത്ത് റിസർവ് ബാങ്കിന്റെ എക്കാലത്തേയും പ്രായംകുറഞ്ഞ മേധാവിയായിരിക്കെ രഘുറാം രാജൻ പൊതുതാൽപര്യത്തിനു വേണ്ടി നിലകൊള്ളുന്ന ബുദ്ധിജീവി പരിവേഷത്തിലേക്ക് മാറുകയും ചെയ്തു.

യഥാർത്ഥത്തിൽ തന്റെ ചിന്തകളും ആശയങ്ങളും നടപ്പാക്കുന്നതിന് അദ്ദേഹം സ്വയം കണ്ടെത്തിയ പാതയായിരുന്നു റിസർവ് ബാങ്ക് ഗവർണർ പദവി. ഇന്ത്യൻ സർക്കാരിന്റെ ഉപദേഷ്ടാവായി 2008 കാലത്ത് വന്നപ്പോൾ രാജൻ സമർപ്പിച്ച പദ്ധതികൾ പലതും നടപ്പാക്കപ്പെട്ടില്ല. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന രഘുറാം രാജനെ 45-ാം വയസ്സിൽ യുപിഎ സർക്കാർ സാമ്പത്തിക കൺസൾട്ടന്റായി നിയമിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിന് നൂറിന ചുവടുവയ്പുകളാണ് നിർദ്ദേശിച്ചത്.

നാണ്യപ്പെരുപ്പവും വിലക്കയറ്റവും, ബോണ്ട് മാർക്കറ്റ് വിപുലപ്പെടുത്തൽ, ഗവൺമെന്റ് ബാങ്കുകൾക്ക് ശക്തമായ ബോർഡുകളുടെ രൂപീകരണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ. പക്ഷേ, രാജന്റെ നിർദ്ദേശങ്ങൾ പലതും നടപ്പായില്ല. ഇതിനുപിന്നാലെയാണ് 2013ൽ അദ്ദേഹം റിസർവ്ബാങ്ക് ഗവർണറായി നിയമിതനാകുന്നത്. അതോടെ തന്റെ അജണ്ട നടപ്പാക്കാൻ രഘുറാം രാജൻ കച്ചകെട്ടിയിറങ്ങി.

ബാങ്കിങ് രംഗത്ത് മത്സരം വർദ്ധിപ്പിക്കലും പുതിയ ആശയങ്ങൾ നടപ്പാക്കലും ബാലൻസ് ഷീറ്റുകളുടെ ശുദ്ധീകരണവുമെല്ലാം നടപ്പാക്കി. പുതിയ സാമ്പത്തികനയത്തിന് ചട്ടക്കൂടൊരുക്കി. കടക്കാർക്ക് പലിശനിരക്കുകളിലെ മാറ്റത്തിന്റെ ഗുണങ്ങൾ വേഗത്തിലെത്തിക്കുന്നതിനും നടപടിയുണ്ടായി. ഇത്തരത്തിൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് രംഗത്തെ അടിമുടി ഉടച്ചുവാർത്താണ് രാജൻ പടിയിറങ്ങുന്നത്.

തനിക്കുശേഷവും ഈ നടപടികൾക്ക് കാലിടറാതിരിക്കാൻ വേണ്ട മുൻകരുതലുമെടുത്താണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ഇനി ഒരു ഗവർണർക്കുമാത്രമായി പരിഷ്‌കരണങ്ങൾ ഏർപ്പെടുത്താനോ സാമ്പത്തികരംഗം മാറ്റിയെഴുതാനോ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരു സമിതി അദ്ദേഹം തന്ത്രപരമായി രൂപീകരിച്ചുകഴിഞ്ഞു. താൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നീങ്ങുമെന്നും കുറച്ചുകൂടി വ്യക്തവും പ്രവചനപരവും സ്ഥിരവുമായ നിരക്കുകൾ സാമ്പത്തികരംഗത്തുണ്ടാകുകയും ബോണ്ട് മാർക്കറ്റുകളുടെ വികസനത്തിന് ഇത് സഹായകമാകുകയും ചെയ്യുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.

 

സാധാരണക്കാരുൾപ്പെടെ വായ്പയെടുക്കുന്നവർക്ക് ഉപകാരപ്രദമായിരുന്നു രാജന്റെ സമീപനങ്ങൾ. ലോണുകളിലെ പലിശനിരക്കിൽ ഓരോ മാസവും കുറവുവരാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. ബാങ്കുകൾ പലിശ നിരക്കുകൾ തീരുമാനിക്കുന്ന നിലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ തന്നെ ഇക്കാര്യം റിസർവ് ബാങ്കിന്റെ വരുതിയിലേക്ക് രാജൻ മാറ്റി. ബാങ്കുകൾ സ്ഥിരമായി ഫണ്ടുകളുടെ മൂല്യം നിർണയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കടക്കാരിലേക്ക് കൈമാറുകയും വേണമെന്ന നില വരുന്നതോടെ പലിശ നിരക്കുകൾ പ്രതിമാസം മാറുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക സേവനങ്ങളിലാണ് രാജൻ വിപഌവകരമായ മാറ്റങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്തുകൊണ്ടുവന്നത്. രാജൻ അധികാരമേൽക്കുന്നതിന് മുമ്പ് എസ്എംഎസ് കോഡിലൂടെ ഒരു എടിഎം കാർഡുടമയ്ക്ക് പണം പിൻവലിക്കാൻ അവസരമൊരുക്കണമെന്ന് ഒരു സ്വകാര്യ ബാങ്ക് അനുമതി തേടിയിരുന്നു. പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടുമെന്നു പറഞ്ഞ് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നില്ല. പക്ഷേ, അതിൽ പേടിക്കാനൊന്നുമില്ലെന്നുമില്ലെന്ന നിലപാടാണ് രാജൻ കൈക്കൊണ്ടത്. കാഷ് ഔട്ട് എന്നത് വളരെ നിർണായകമാണെന്നാണ് രാജൻ ഇതിൽ പ്രതികരിച്ചത്. ഫോർമൽ ബാങ്കിംഗിന് അവസരമില്ലാത്ത വലിയൊരുവിഭാഗം രാജ്യത്തുണ്ടെന്നത് അദ്ദേഹം പരിഗണിച്ചു.ഇടപാടുകാരനെ തിരിച്ചറിയാൻ വേണ്ട സുരക്ഷാ ഏർപ്പാടുകൾ സിസ്റ്റം സ്വീകരിക്കണമെന്നു മാത്രമായിരുന്നു നിബന്ധന. ഇതുപോലെ നൂതനാശയങ്ങൾ നിരവധിയാണ് ബാങ്കിങ് മേഖലയിൽ നടപ്പായത്.

മൊബൈൽ ബാങ്കിങ് രംഗത്തും ഇതുപോലെ നിരവധി പരിഷ്‌കരണങ്ങൾ കടന്നുവന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് നെറ്റ് വർക്കുകൾ രാജ്യത്തെമ്പാടും വേരുറപ്പിച്ച സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തിയുള്ള ബാങ്കിങ് രീതിക്കാണ് അതിവേഗ വളർച്ചയുണ്ടായത്. ബാങ്കുകളുമായി ബന്ധമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ ബാങ്കിംഗിന്റെ നേട്ടങ്ങൾ മനസ്സിലാക്കിക്കാൻ ഈ തന്ത്രം ഏറെ പ്രയോജനപ്പെട്ടു.

പക്ഷേ പൂർണ അധികാരമുള്ള ബാങ്കിങ് ലൈസൻസിനായി മൊബൈൽ കമ്പനികൾ വാശിപിടിച്ചു. ഇതിൽ പലതും വിദേശ കുത്തകകളുടെ കയ്യിലായതിനാൽ ഇത്തരം അനുമതി നൽകാൻ വിഷമം നേരിട്ടു. പക്ഷേ, രാജൻ ടെലികോം കമ്പനികൾക്ക് ട്രാൻസാക്ഷൻ സൗകര്യത്തോടെ പെയ്‌മെന്റ് ബാങ്കുകൾ തുടങ്ങാൻ അനുമതി നൽകി. പക്ഷേ, ലോൺ സൗകര്യം നൽകരുതെന്ന് കർശന നിബന്ധനവച്ചതോടെ മൊബൈൽ കമ്പനികളുടെ ബാങ്കിങ് വൻ വിപഌവമായി മാറി.

ഇതുപോലെ തന്നെയായിരുന്നു മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ കാര്യവും. ഇവയ്ക്കും ചെറിയതോതിൽ ബാങ്കിങ് സ്ഥാപനങ്ങളുടെ അധികാരങ്ങൾ നൽകി. സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നൽകിയപ്പോൾ രാജൻ പറഞ്ഞത് ഇങ്ങനെ. ലൈസൻസിലെ ആദ്യ വാക്കുപോലെ ചെറിയ തുകയുടെ ലോണുകളെ ഇവയ്ക്ക് കൊടുക്കാൻ അധികാരമുണ്ടാകൂ. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് പ്രയോജനപ്രദമായി. ചെറുകിട ലൈസൻസ് ഉപയോഗിച്ച് വൻകിട സ്ഥാപനങ്ങളായി പലതിനും വളരാനുള്ള സാധ്യതയും നിലനിർത്തിയായിരുന്നു ലൈസൻസ് നൽകൽ.

ഇത്തരത്തിൽ തന്റെ മൂന്നുവർഷക്കാലത്തെ പദവിയൊഴിഞ്ഞ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോഴും രാജൻ മുറുകെ പിടിക്കുകയാണ് അതിന്റെ കടിഞ്ഞാൺ തന്റെ കയ്യിൽത്തന്നെ. ഇനിയൊരു റിസർവ് ബാങ്ക് ഗവർണർക്ക് ഉടച്ചുമാറ്റാൻ കഴിയാത്തവണ്ണം ബാങ്കിങ് മേഖലയെ അത്രമാത്രം വികസിപ്പിച്ചുകൊണ്ടും ജനകീയമാക്കിയുമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ
ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ
30 കോടി രൂപയുടെ മയക്ക് മരുന്ന് വേട്ടയിൽ പ്രതികൾക്കായി ഹാജരായി അഡ്വ: ബി.എ ആളൂർ; തീവ്രവാദികൾക്കായി എംഡിഎംഎ കടത്തിയ കേസിലും രക്ഷകന്റെ റോളിലെത്താൻ അമീറുളിന്റേയും ഗോവിന്ദച്ചാമിയുടേയും കാവലാൾ; പ്രതികളെ റിമാൻഡ് ചെയ്ത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി; കേരളം മയക്കുമരുന്ന് കടത്തിന്റെ ഹബ് ആക്കുന്നതിന്റെ പിന്നിലും വൻ ലോബി
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ