Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം; ട്രാക് ടു റിയാൽറ്റിയുടെ ഉപഭോക്തൃ വിശ്വാസ്യതാ സർവേയിൽ മുന്നിൽ ശോഭ തന്നെ

തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം; ട്രാക് ടു റിയാൽറ്റിയുടെ ഉപഭോക്തൃ വിശ്വാസ്യതാ സർവേയിൽ മുന്നിൽ ശോഭ തന്നെ

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് ട്രാക് ടു റിയാൽറ്റിയുടെ കൺസ്യൂമർ കോൺഫിഡൻസ് റിപ്പോർട്ട് 20:20-ൽ ഒന്നാം സ്ഥാനത്തെത്തി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന രാജ്യത്തെ ഏക സമഗ്ര പഠനമാണ് ട്രാക് ടു റിയാൽറ്റിയുടെ കൺസ്യൂമർ കോൺഫിഡൻസ് റിപ്പോർട്ട് 20:20.

ഇത് തുടർച്ചയായ നാലാം തവണയാണ് ഉപഭോക്തൃ വിശ്വാസ്യതാ സർവേയിൽ ശോഭ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. രാജ്യത്ത് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ഇതുവരെ നേടിയിട്ടില്ലാത്ത ബഹുമതിയാണ് ഇത്. രാജ്യത്തെ 20 നഗരങ്ങളിലായി 10,000 ഉപഭോക്താക്കളെ നേരിൽ കണ്ടാണ് സർവേ നടത്തിയത്.

ബഹുമതിക്ക് ആവശ്യമായ 10 മാനദണ്ഡങ്ങളിലും രാജ്യമൊട്ടാകെയുള്ള വീട് വാങ്ങുന്നവർ ഇഷ്ട ബ്രാൻഡായി തെരഞ്ഞെടുത്തത് ശോഭയെയാണ്. സമയബന്ധിതമായ കൈമാറ്റം, നിർമ്മാണത്തിലെ ഗുണനിലവാരം, വാഗ്ദാന പാലനം, നിക്ഷേപത്തിനുള്ള മൂല്യം, വിശ്വാസ്യത, സുതാര്യത, റിലേഷൻഷിപ്പ് മാനേജ്മെന്റ്, ബ്രാൻഡ് മതിപ്പ്, സുരക്ഷിതമായ നിക്ഷേപം, സൗകര്യങ്ങൾ, വാസയോഗ്യത തുടങ്ങിയ മാനദണ്ഡങ്ങളിലാണ് സർവേ നടന്നത്. ഇത് കൂടാതെ ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കിടയിലെ ഏറ്റവും മികച്ച ബിൽഡറെന്ന ബഹുമതിയും നാലാം തവണയും ശോഭ കരസ്ഥമാക്കി. ദേശീയതലത്തിൽ 500 ഡെവലപ്പർമാരെ വിലയിരുത്തിയാണ് ട്രാക് ടു റിയാൽറ്റിയുടെ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയത്.

ശോഭയുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശോഭ ലിമിറ്റഡ് ചെയർമാൻ രവി മേനോൻ പറഞ്ഞു. തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്താനായി എന്നത് ഈ നേട്ടത്തിനെ കൂടുതൽ സവിശേഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസ്യത ആർജിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് ഈ ബഹുമതികളെന്നും രവി മേനോൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP