Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്ധതയെ തോല്പിച്ച് ബ്രിട്ടനിലെ മലയാളി ബാലന് ചരിത്ര വിജയം; എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലും എ സ്റ്റാർ നേടി; ടോയലിന്റെ ജൈത്ര യാത്ര ഇനി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക്

അന്ധതയെ തോല്പിച്ച് ബ്രിട്ടനിലെ മലയാളി ബാലന് ചരിത്ര വിജയം; എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലും എ സ്റ്റാർ നേടി; ടോയലിന്റെ ജൈത്ര യാത്ര ഇനി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക്

ലണ്ടൻ: അന്ധതയെ തോല്പിച്ച് ബ്രിട്ടനിലെ മലയാളി ബാലൻ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. ലണ്ടനിലെ വിഗാണിൽ താമസിക്കുന്ന ടോയൽ എന്ന 18 കാരൻ മലയാളി എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് താരമായത്. കേരളത്തിലെ പ്ലസ്ടു പരീക്ഷയ്ക്ക് തുല്യമാണ് ബ്രിട്ടനിലെ എ ലെ ലെവൽ പരീക്ഷ. മൂന്ന് വിഷയം എടുത്താൽ മതി എന്നിരിക്കെ അഞ്ച് വിഷയം തെരഞ്ഞെടുത്ത് എ ലെവൽ പഠിച്ച ടോയൽ അഞ്ചിലും എ സ്റ്റാർ നേടി ബ്രിട്ടണിലെ ഏറ്റവും പ്രഗൽഭരിൽ ഒരാളെന്ന് തെളിയിച്ചിരിക്കയാണ്. ടോയൽ എന്ന 18 കാരൻ അന്ധതയെ തോല്പിച്ചാണ് ഈ ചരിത്ര നേട്ടം കൊയ്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടോയലിന്റെ വിജയം ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ആഘോഷമാക്കി. പ്രമുഖ വ്യക്തികൾ പഠിച്ചിറങ്ങിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലാണ് ഇന് ടോയൽ ഉപരിപഠനം നടത്തുക.

അന്ധതയടക്കം നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് ടോയൽ കോയിത്തറയെന്ന വിദ്യാർത്ഥി ഇപ്പോൾ ഈ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നത്. പൊളിറ്റിക്‌സ്, ഫിലോസഫി, റിലീജിയൻ, ഹിസ്റ്ററി, സൈക്കോളജി എന്നീ വിഷയങ്ങളെടുത്ത് പഠിച്ചാണ് ടോയൽ വിജയം കൈവരിച്ചിരിക്കുന്നത്. ഗൈഡായ ഷീബയുടെ സഹായത്തോടെ ബ്രെയിൻ വർക്ക്ഷീറ്റുകളിലൂടെയാണ് ടോയൽ പാഠങ്ങൾ പഠിച്ചെടുത്തത്. പഠനകാര്യത്തിൽ തന്നെ നിരവധിയാളുകൾ സഹായിച്ചിട്ടുണ്ടന്ന് ടോയൽ വെളിപ്പെടുത്തുന്നു.

അക്കാദമിക രംഗത്തെ നേട്ടങ്ങൾക്കുപരി ട്രക്കിംഗിലും ഈ വിദ്യാർത്ഥി കഴിവ് തെളിയിച്ചിരിക്കുന്നു. 50 കിലോമീറ്റർ ട്രെക്കിങ് ചെയ്ത ആദ്യത്തെ അന്ധനുള്ള ഡ്യൂക്ക് ഓഫ് എഡിൻബർഗ് അവാർഡും ടോയലിന് ലഭിച്ചിട്ടുണ്ട്. ബ്രെയിൻ ലിപി തന്റെ സഹപാഠികളെയും അദ്ധ്യാപകരെയും ടോയൽ പഠിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് സേവനം നൽകാൻ ഇവരെ പ്രാപ്തരാക്കാൻ വേണ്ടിയാണിത്. ഇതിന് പുറമെ ലങ്കാഷെയറിൽ അന്ധർക്കുള്ള ക്രിക്കറ്റ് ക്ലബിൽ നിന്നും ക്രിക്കറ്റ് പഠിച്ചെടുക്കാനും ടോയലിന് സാധിച്ചിട്ടുണ്ട്. തന്റെ വിജയത്തിൽ അൽപം നെർവസാണെന്ന് ടോയൽ തന്നെ സമ്മതിക്കുന്നുണ്ട്. താൻ ആദ്യമായാണ് വീട്ടിൽ നിന്നും ഇത്ര അകലത്തേക്ക് പോകുന്നതെന്ന് ടോയൽ പറയുന്നു. ഓക്‌സ്‌ഫോഡ് യൂണി വേഴ്‌സിറ്റിയിൽ പഠിക്കാൻ പോകുന്നതിനെക്കുറിച്ചാണ് ടോയൽ പറയുന്നത്.

ബ്രിട്ടനിലെ തദ്ദേശീയരായ കുട്ടികൾ ഔദ്യോഗിക വിദ്യാഭ്യാസത്തിന് അവസാനം കുറിക്കുമ്പോൾ ശ്ക്തമായ കുടുംബബന്ധത്തിന്റെ പിൻബലത്തോടെ കൂടുതൽ ഗൗരവം നിറഞ്ഞ പഠനവഴികളിലേക്ക് നീങ്ങുകയാണ് ബഹുഭുരിപക്ഷം മലയാളി കുട്ടികൾ. നയൻതാര എന്ന വിദ്യാർത്ഥി നേടിയ വിജയത്തെ കുറിച്ച് കഴിഞ്ഞദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

ഇത് കൂടാതെ ശ്രദ്ധേയമായ മറ്റൊരു വിജയമായിരുന്നു ഇപസ്വിചിലെ സ്മിജി സജിയുടെ വിജയം. കോൾചെസ്റ്റർ ഗ്രാമർ സ്‌കൂളിലെ മികച്ച വിജയങ്ങളിൽ ഒന്നാണ് സ്മിജി സ്വന്തമാക്കിയത്. നാല് വിഷയങ്ങളിൽ ഫുൾമാർക്ക് വാങ്ങിയ സ്മിജി ഇപ്പോൾ കേംബ്രിഡ്ജിൽ മെഡിസിൻ പഠിക്കാനൊരുങ്ങുകയാണ്. മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ നേടിയ സന്ദർലാൻഡിലെ അഞ്ജന വർഗിസ്, ജിസിഎസ്ഇയിൽ 13 വിഷയങ്ങളിൽ 12ലും എ സ്റ്റാർ നേടിയ ഗൗതം മേനോൻ, രണ്ട് എപ്ലസും രണ്ട് എയും കരസ്ഥമാക്കിയ ആഷ്‌ഫോഡിലെ ക്രിസ്‌ററി വർഗീസ് എന്നിവർ മലയാളികളുടെ യശസ്സുയർത്തിയ വിജയികളായി.

ന്യൂ ബറിയിലെ സഹപാഠികളായ രണ്ട് വിദ്യാർത്ഥികളുടെ വിജയം തിളക്കമാർന്നതായിരുന്നു. ബയോളജിയിലും കണക്കിലും എ സ്റ്റാർ നേടിയ പ്രിൻസും എലിസബത്തുമാണ് മലയാളികളുടെ അഭിമാനം ജ്വലിപ്പിച്ചത്. അതുപോലെത്തന്നെ മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ നേടിയ കെന്റിലെ അബിൻ വർഗീസ്, ഉറുസിലിൻ അക്കാദമിയിൽ നിന്ന് രണ്ട് എ സ്റ്റാർ നേടിയ അശ്വതി ബിജു, മൂന്ന് വിഷയങ്ങളിൽ എ സ്റ്റാർ നേടിയ ഷിമോൺ എന്നിവരും മലയാളിയുടെ ബുദ്ധിയെ മഹത്വവൽക്കരിച്ച വിദ്യാർത്ഥിപ്രതിഭകളായി.

ഇപ്പോഴിതാ കാഴ്ചയില്ലായ്മയുടെ വലിയ പ്രതിബന്ധങ്ങളെ മറി കടന്ന് ടോയൽ കോയിത്തറ നേടിയ വിജയം മലയാളിയുടെ ഇച്ഛാശക്തിയെയും ലക്ഷ്യബോധത്തെയും ഒരിക്കൽ കൂടി മഹത്വവൽക്കരിച്ചിരിക്കുന്നു. പരിമിതികളിൽ വീർപ്പ് മുട്ടി പഠനത്തിന് മുന്നിൽ മുട്ടുമടക്കാൻ ആലോചിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം പ്രചോദനമേകുന്ന വിജയമായി ടോയലിന്റെ നേട്ടത്തെ കണക്കാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP