Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച നടൻ കുമരകം രഘുനാഥ്; നടി മീരാ മുരളി: അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടൻ കുമരകം രഘുനാഥ്; നടി മീരാ മുരളി: അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും അറ്റ്‌ലസ് ഗ്രൂപ്പും സംയുക്തമായി നൽകുന്ന 2013ലെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു. പെൺമനസ് സീരിയലിലെ അഭിനയത്തിന് കുമരകം രഘുനാഥും മീരാ മുരളിയും മികച്ച നടീനടന്മാർക്കുള്ള പുരസ്‌കാരങ്ങൾ നേടി. മികച്ച സീരിയലിനുള്ള അവാർഡും സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പെൺമനസിനാണ്.

ഷാലോം ടിവിയിലെ 'വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ'യാണ് മികച്ച രണ്ടാമത്തെ സീരിയൽ. യഥാക്രമം പെൺമനസിന്റെ സംവിധായകൻ ടി.എസ്. സജിയെ മികച്ച സംവിധായകനായും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സംവിധാനം ചെയ്ത സിബി യോഗ്യവീടനെ രണ്ടാമത്തെ സംവിധായകനായും തിരഞ്ഞെടുത്തു. ഒന്നാമത്തെയും രണ്ടാമത്തെയും സീരിയലുകൾക്ക് 25,000 രൂപയും 20,000 രൂപയുമാണ് കാഷ് അവാർഡുകൾ. സംവിധായകർക്ക് 15, 000 രൂപയും 7,500 രൂപയും. അക്ബർ കുളത്തൂപ്പുഴ നിർമിച്ച 'കളിയോടം' ആണ് മികച്ച ടെലിഫിലിം.

മറ്റ് അവാർഡുകൾ: രണ്ടാമത്തെ നടൻ: പാലാ അരവിന്ദ് (ലോലപ്പൻസ് ലോ), രണ്ടാമത്തെ നടി: ദിവ്യ സുജിത്ത് (സൈനബ എന്താ നീയിങ്ങനെ), മികച്ച രണ്ടാമത്തെ ടെലിഫിലിം: ഫോക്കസ് ഇൻ (സംവിധാനം വൈജയന്തി), ടെലിഫിലിം സംവിധായകൻ: പ്രശാന്ത് കാനത്തൂർ( നിലാവുറങ്ങുന്നില്ല), ഛായാഗ്രാഹകൻ: രാജീവ് വിജയ് (തുടർച്ച), ചിത്രസംയോജകൻ: ജെ. സത്യമൂർത്തി (നിലാവുറങ്ങുന്നില്ല), മികച്ച ബാലതാരം: മാസ്റ്റർ സനോജ് (കളിയോടം)

മികച്ച രണ്ടാമത്തെ ടെലിഫിലിം സംവിധായകൻ: ഷാനവാസ് കുളത്തൂപ്പുഴ (കളിയോടം), തിരക്കഥ: ഉണ്ണിചെറിയാൻ (കാര്യം നിസാരം), മികച്ച ഡോക്യുമെന്ററി സംവിധായകൻ: വിജയകൃഷ്ണൻ(ഇന്ത്യൻ സിനിമ), രണ്ടാമത്തെ ഡോക്യുമെന്ററി സംവിധായകൻ: മധു ഇറവങ്കര (കേരളപാണിനി എ.ആർ. രാജരാജവർമ), നരേറ്റർ: പ്രൊഫ. അലിയാർ (മദർ യൂണിവേഴ്‌സി?റ്റി, കേരള പാണിനി എ.ആർ. രാജരാജവർമ), മികച്ച ന്യൂസ് ബേസ്ഡ് ഡോക്യുമെന്ററി: അഗ്നിരേഖ (സംവിധാനം: സത്യൻ ഒഡേസ), മികച്ച പേഴ്‌സണാലിറ്റി ഡോക്യുമെന്ററി: കേരളപാണിനി എ.ആർ. രാജരാജവർമ (നിർമാണംഅനി വർഗീസ്), ഇഷ്യു ബേസ്ഡ് ഡോക്യുമെന്ററി: മദർ യൂണിവേഴ്‌സിറ്റി (സംവിധാനം: വേണുനായർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP