Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിഷെൽ ഒബാമ മുത്തം കൊടുത്ത് നൽകിയ സമ്മാനം നിരസിച്ച് കുഞ്ഞ് പായൽ; ഇന്ത്യയുടെ മലാലയെ വാഴ്‌ത്തി ലോകമാദ്ധ്യമങ്ങൾ

മിഷെൽ ഒബാമ മുത്തം കൊടുത്ത് നൽകിയ സമ്മാനം നിരസിച്ച് കുഞ്ഞ് പായൽ; ഇന്ത്യയുടെ മലാലയെ വാഴ്‌ത്തി ലോകമാദ്ധ്യമങ്ങൾ

മേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പത്‌നി മുത്തം കൊടുത്ത് ഒരു സമ്മാനം തന്നാൽ ആർക്കെങ്കിലും നിരസിക്കാനാവുമോ..? ഉവ്വെന്ന് പറയാൻ പായലിന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. പ്രസിദ്ധ ഇന്ത്യയുടെ മലാലയെന്ന് വിശേഷിപ്പിച്ച് ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ പായലിനെ വാഴ്‌ത്തുകയാണ്.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെയും പത്‌നി മിഷെൽ ഒബാമയെയും സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ അത് ഇത്ര വലിയൊരു കാര്യമാണെന്ന് ആദ്യം പായലിന് തോന്നിയിരുന്നില്ല. എന്നാൽ മിഷെൽ ഒബാമ കെട്ടിപ്പിടിക്കുന്ന ചിത്രം ലോകമാദ്ധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് അതിന് എത്രത്തോളം വിലയുണ്ടെന്നത് പായൽ തിരിച്ചറിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി താനാണെന്നാണ് പായലിന് ഇപ്പോൾ തോന്നുന്നതത്രെ.

ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശത്തിന് വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന മിടുക്കിയാണ് പായൽ. കൂടാതെ ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള യജ്ഞത്തിനായി അവൾ തന്റെ ജീവിതം ഉഴിഞ്ഞ് വച്ചിരിക്കുകയുമാണ്. ഇന്ത്യ സന്ദർശിക്കുന്ന ഒബാമയെയും ഭാര്യയെയും സന്ദർശിക്കാൻ ഔദ്യോഗികമായി അവസരം കിട്ടിയ ഏക പെൺകുട്ടിയാണ് പായൽ. ഒബാമ നോബൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥിയെക്കാണുന്ന നേരത്ത് മിഷെൽ പായലിനെ കെട്ടിപ്പിടിക്കുകയായിരുന്നു.

രാജ്സ്ഥാനിലെ ജയ്പൂരിനടുത്തുള്ള വിരാട് നഗർ സ്വദേശിയാണ് പായൽ. തന്റെ ഗ്രാമത്തിലെ ചൈൽഡ് പാർലമെന്റിന്റെ നേതാവാണീ കൊച്ചുമിടുക്കി. മിഷെൽ ഒബാമ ആരാണെന്ന് അവരെ കാണുന്നത് വരെ തനിക്കറിയില്ലായിരുന്നുവെന്നാണ് പായൽ പറയുന്നത്. വലിയ ആളുകൾ തന്നെപ്പോലുള്ള പാവപ്പെട്ടവരോട് സംസാരിക്കാൻ പോലും തയ്യാറാകില്ലെന്നിരിക്കെ മിഷെൽ തന്നെ കെട്ടിപ്പിടിച്ചപ്പോൾ അത്ഭുതം തോന്നിയെന്നാണ് പായൽ വെളിപ്പെടുത്തുന്നത്. തുടർന്ന് സ്‌നേഹസമ്മാനമായി മിഷെൽ ഒരു മോതിരം തന്നെങ്കിലും താൻ അത് നിരസിക്കുകയാരുന്നുവെന്നും പായൽ വെളിപ്പെടുത്തി.

 

തന്റെ പ്രവർത്തനത്തെ മിഷെൽ പുകഴ്‌ത്തിയതാണ് തനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമെന്നും പായൽ പറയുന്നു. തന്റെ ഇളമകൾക്ക് പായലിന്റെ പ്രായമാണെന്ന് മിഷെൽ തന്നോട് പറഞ്ഞതായതും പായൽ വെളിപ്പെടുത്തുന്നു. 10നും 14നും വയസ്സിനിടെയുള്ള തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് പായൽ സാമൂഹ്യപ്രവർത്തനം നടത്തുന്നത്. കുട്ടികളുടെ അവകാശത്തിന് വേണ്ടിയാണിവർ പ്രവർത്തിക്കുന്നത്. കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കാൻ ഇവർ അക്ഷീണം പരിശ്രമിക്കുന്നു.

കുട്ടികളുടെ പാർലമെന്റ് രൂപീകരിച്ച അവർ ഇതിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങൾ ചർച്ചക്കിടുകയും അത് പരിഹരിക്കാൻ ശ്രമിക്കുയും ചെയ്യുന്നുണ്ട്. ഈ പാർലമെന്റിൽ കുട്ടികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും ചെയ്യാം. 2012 മുതൽ ബച്പൻ ബച്ചാവോ ആന്ദോളനിൽ പായൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്

നൊബേൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥിയാണ 1980ലാണ് ഈ പ്രസ്ഥാനം പ്രവർത്തനമാരംഭിച്ചത്. ശേഷിക്കുന്ന സമയം ഗ്രാമങ്ങളിൽ പോയി ശൈശവ വിവാഹം നിർത്താനുള്ള പ്രവർത്തനങ്ങളിലും പായൽ ഏർപ്പെടുന്നുണ്ട്. തന്റെ പ്രവർത്തനം മാനിച്ച് വേൾഡ് ചിൽഡ്രൻസ് പ്രൈസ് ജൂറി മെമ്പറായി പായലിനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മലാല യുസഫ്ഷായ്ക്കാണീ പുരസ്‌കാരം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP