Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നിച്ച് കളിച്ച് വളർന്ന് ദേശത്താകെ നിറഞ്ഞുനിന്നവർ ഇനി ഓർമ മാത്രം! പെരുന്നാളിന് ബിസിനസ് തുടങ്ങാൻ വടകര പോയി വന്നപ്പോൾ ഇരുട്ടിന്റെ മറവിൽ അപകടം; കാർ ലോറിയിലിടിച്ച ദുരന്തത്തിൽ പൊലിഞ്ഞത് നാല് അയൽ വീടുകളിലെ നാലുയുവാക്കളുടെ ജീവൻ; പുന്നോലിൽ വാഹനാപകടത്തിൽ മരിച്ച കൂട്ടുകാരുടെ അന്ത്യവിശ്രമവും ഒന്നിച്ചുതന്നെ

ഒന്നിച്ച് കളിച്ച് വളർന്ന് ദേശത്താകെ നിറഞ്ഞുനിന്നവർ ഇനി ഓർമ മാത്രം! പെരുന്നാളിന് ബിസിനസ് തുടങ്ങാൻ വടകര പോയി വന്നപ്പോൾ ഇരുട്ടിന്റെ മറവിൽ അപകടം; കാർ ലോറിയിലിടിച്ച ദുരന്തത്തിൽ പൊലിഞ്ഞത് നാല് അയൽ വീടുകളിലെ നാലുയുവാക്കളുടെ ജീവൻ; പുന്നോലിൽ വാഹനാപകടത്തിൽ മരിച്ച കൂട്ടുകാരുടെ അന്ത്യവിശ്രമവും ഒന്നിച്ചുതന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഇഴപിരിയാതെ ഒരുമിച്ച് നടന്ന് അപകടത്തിൽ എത്തിയതും ഒരുമിച്ചു തന്നെ. ഒന്നിച്ച് മരണത്തെ പുൽകിയ പുന്നോലിലെ നാലു യുവാക്കളുടെ അന്ത്യ വിശ്രമവും ഒന്നിച്ചുതന്നെ. വടകര കൈനാട്ടി മുട്ടുങ്ങലിൽ് ഇന്നലെ സന്ധ്യക്കുണ്ടായ വാഹനാപകടത്തിൽ് മരണമടഞ്ഞ പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുംകാട് റെയില്വേ ഗേറ്റിനു സമീപത്തെ സൈനാബാഗ് ഹൗസിൽ ഇസ്മയീൽ-ഫയറൂസ ദമ്പതികളുടെ മകൻ മുഹമ്മദ് അനസ് (19), ഹാരീസ്-താഹിറ ദമ്പതികളുടെ മകന് പറയങ്ങാട്ട് വീട്ടില് സഹീർ് (18) റൂഫിയ മൻ്‌സിലിൽ ൗഷാദ്-റൂഫിയ ദമ്പതികളുടെ മകന് നിഹാൽ് (18) സുലൈഖ മഹലിൽ ുഹമ്മദ് തലത്ത് ഇഖ്ബാൽ (18) എന്നിവരുടെ മൃതദേഹങ്ങൾ ന്ന് ഉച്ചയോടെ പുന്നോൽ് ജുമുഅ മസ്ജിദ് കബർസ്ഥാനില് കബറടക്കി.

അനസ്, സഹീർ്, നിഹാൽ ന്നിവരുടെ മൃതദേഹങ്ങൾ വടകര ജനറൽ ആശുപത്രിയിൽ നിന്നും തലത് ഇഖ്ബാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർ്ട്ടത്തിനു ശേഷം ഉച്ചയോടെ പുന്നോൽ റെയിൽവെ ഗറ്റിനു സമീപം പത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിച്ചു.

പൊതു ദർശനത്തിനുവച്ച ശേഷം മൃതദേഹങ്ങൾ് അവരവരുടെ സ്വന്തം വീടുകളിലേക്കു കൊണ്ടു പോകുകകയും തുടർന്നു പുന്നോൽ് ജുമുഅ മസ്ജിദ് കബർസ്ഥാനില് കബറടക്കുകയും ചെയ്തു.പുന്നോൽ റെയിൽവേ ഗേറ്റിനു സമീപം നൂറുമീറ്റർ ചുറ്റളവിനുള്ളിലെ നാലു യുവാക്കൾ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു പുന്നോൽ് പ്രദേശം. മരണ വിവരമറിഞ്ഞ് ഇന്നലെ രാത്രിയിൽ് നൂറുകണക്കിനു യുവാക്കളാണു പുന്നോൽ റെയിൽവെ ഗേറ്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. ദേശീയപാതയുടെ ഇരുവശത്തും ഇന്നലെ രാത്രിയിൽ തന്നെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണു ക്രമീകരണങ്ങള് ഏർ്‌പ്പെടുത്തിയത്.

ഇന്നലെ വൈകുന്നേരം വരെ ഈ പ്രദേശത്തു സൗഹൃദം പങ്കുവച്ചു നടന്ന നാലു യുവാക്കളാണ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോഴേക്കും മരണത്തിനു കീഴടങ്ങിയത്. പെരുന്നാളിനു വടകരയിൽ് സ്വന്തമായി ബിസിനസ് തുടങ്ങാൻ ലക്ഷ്യമിട്ടു പോയതായിരുന്നു അഞ്ചംഗ സുഹൃത്ത് സംഘം. വടകരയിൽ ഷൂ കച്ചവടം നടത്തുന്നതിനു കട നോക്കിയ ശേഷം മടങ്ങുന്നതിനിടയിലാണു മരണം കാറിലുണ്ടായിരുന്ന അഞ്ചുപേരില് നാലുപേരേയും തട്ടിയെടുത്തത്. ഉറ്റ കൂട്ടുകാരും സമപ്രായക്കാരുമായ നാലുപേരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു പുന്നോല് ദേശം. റംസാന് വ്രതമെടുത്തു സന്ധ്യാസമസ്‌ക്കാരം കഴിഞ്ഞ് അടുത്ത പ്രാര്ഥനയ്ക്കായി ഒരുങ്ങുന്നതിനിടെയാണു നാട്ടുകാരും വീട്ടുകാരും ദുരന്തവാര്ത്ത അറിയുന്നത്.

കണ്ടെയിനര് ലോറിയില് സ്വിഫ്റ്റ് കാര് ഇടിച്ച് ഒരാള് മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് മരണസംഖ്യ മൂന്നായി ഉയര്ന്നു. അപകടത്തിൽ പെട്ടതു പുന്നോല് സ്വദേശികളാണെന്ന വിവരം ലഭിച്ചതോടെ പുന്നോല് മുസ്ലിം ജമാഅത്ത് സെക്രട്ടറി സിദ്ദിഖ് സന, റിഷാല്, ഹനീഫ തുടങ്ങിയ പൊതുപ്രവർ്ത്തകര് വടകരയിലേക്കു തിരിച്ചു. അപകടത്തില്‌പെട്ട കാറിന്റെ നമ്പര് പരിശോധിച്ചപ്പോള് ഉടമ പുന്നോല് സ്വദേശിയാണെന്ന വിവരം മാത്രമാണ് ആദ്യം ലഭിച്ചത്. പിന്നീടാണു സംഭവസ്ഥലത്തുവച്ചു തന്നെ മൂന്നുപേര് മരിച്ചെന്നും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ടെന്ന വിവരവും ലഭിക്കുന്നത്. പൊതുപ്രവര്ത്തകര് വടകര ആശ ആശുപത്രിയില് എത്തുകയും അനസ്, സഹീര്, നിഹാല് എന്നിവരുടെ മരണം സ്ഥിരീകരിച്ചു വിവരം പുന്നോലില് അറിയിക്കുകയും മൃതതദേഹങ്ങള് വടകര ഗവ. ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റുകയും ചെയ്തു.

ഈസമയത്ത് തന്നെയാണ് അതീവ ഗുരുതരാവസ്ഥയില് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ് പ്രവേശിപ്പിച്ച മുഹമ്മദ് തലത്ത് ഇഖ്ബാല് മരിച്ച വിവരവും എത്തുന്നത്. വടകരയില് നിന്നും ഉടന് കോഴിക്കോടേക്കു പുറപ്പെട്ട സിദ്ദിഖ് ഉൾ്‌പ്പെടെയുള്ളവര് രാത്രിയില് തന്നെ ഇക്‌ബാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് മോര്ച്ചറിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്ന സഹീറിന്റെ മകന് തലത്ത് ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ് ചികിത്സയിലാണ്. കാറിലെ യാത്രാസംഘത്തിൽ അവശേഷിക്കുന്ന ഏക വ്യക്തിയാണ്. പുന്നോൽ റെയിൽവെ ഗേറ്റിൽ നിന്നു നോക്കിയാല് കാണുന്ന ദൂരത്തിലുള്ള നാലു വീടുകളില് നിന്നാണു നാലു യുവാക്കളെ വിധി തട്ടിയെടുത്തത്.

നിഹാലിന്റെ സഹോദരങ്ങൾ: ഷാലിൻ, ഷാനിൽ, മൻഹ. മുഹമ്മദ് ഷഹീറിന്റെ സഹോദരങ്ങൾ: തഹസീറ, മുഹമ്മദ് അസ്ഹറുദ്ദിൻ. മുഹമ്മദ് തലത്ത് ഇക്‌ബാലിന്റെ സഹോദരങ്ങൾ: ഹാജറ, ഹാഷിമ.മുഹമ്മദ് അനസിന്റെ സഹോദരങ്ങൾ: ഫാത്തിമ (ഡിഗ്രി വിദ്യാർത്ഥിനി, മാഹി കോ- ഓപ്പ് കോളജ്), ആയിഷ (ഡിഗ്രി വിദ്യാർത്ഥി എസ്.എം.ഐ കോളജ് കുഞ്ഞിപ്പള്ളി), അഹമ്മദ് ഫയാസ് (വിദ്യാർത്ഥി മുബാറക് ഹയർ സെക്കൻഡറി സ്‌കൂൾ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP