Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശസ്ത സംഗീതജ്ഞൻ ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു; അന്ത്യം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ; മരിച്ചത് സംഗീത കച്ചേരികളുമായി ചുറ്റി നടന്ന അതുല്യ പ്രതിഭ

പ്രശസ്ത സംഗീതജ്ഞൻ ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു; അന്ത്യം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ; മരിച്ചത് സംഗീത കച്ചേരികളുമായി ചുറ്റി നടന്ന അതുല്യ പ്രതിഭ

പ്രസിദ്ധ കർണാടക സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജ് പ്രിൻസിപ്പാളുമായിരുന്ന ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു. 59 വയസ് ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം 12 മണിക്ക് സ്വാതി തിരുനാൾ കോളേജിൽ പൊതുദർശനത്തിനു വെച്ചു. സംഗീത ലോകത്തു നിന്നും നരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ സ്വാതി തിരുനാൾ കോളേജിലേക്ക് ഒഴുകി എത്തിയത്.

പ്രശസ്ത ഗായികയും എംജി ശ്രീകുമാറിന്റെ സഹോദരിയുമായ ഓമന കുട്ടി ടീച്ചറുടെ മകളുടെ ഭർത്താവായിരുന്നു ശ്രീകുമാർ. സംസ്‌ക്കാരം നാളെ രാവിലെ ശാന്തി കവാടത്തിൽ നടക്കും. സിനിമ ലോകവുമായി അടുത്ത ബന്ധമുണ്ടെങ്കിലും ആ മേഖലയിൽ നിന്നും അദ്ദേഹം അകന്നു നിന്നു. സിനിമാ ഗാനങ്ങൾ ആലപിക്കുന്നതിനേക്കാളും അദ്ദേഹത്തിന് താൽപര്യം സംഗീത കച്ചേരികളോടായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നും അകന്ന് സംഗതീ കച്ചേരികളുമായി ഒതുങ്ങി കൂടുകയായിരുന്നു അദ്ദേഹം.

കേരളത്തിലുട നീളം നിരവധി ശിഷ്യ ഗണങ്ങൾ ഉള്ള ആളായിരുന്നു ആലപ്പുഴ ശ്രീകൂമാർ. അതുകൊണ്ട് തന്നെ ശ്രീകുമാറിന്റെ പെട്ടെന്നുള്ള മരണം ശിഷ്യഗണങ്ങൾക്കും ആഘാതമായി. മകൻ പിന്നണി ഗായകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP