Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി; പിന്നീട് നാദാപുരത്തുകാർ അറിഞ്ഞത് അഞ്ജുവിന്റെ മരണവാർത്തയാണ്; ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിനിയുടെ വാർത്ത ഉൾക്കൊള്ളാനാകാതെ നാട്ടുകാർ

മണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി; പിന്നീട് നാദാപുരത്തുകാർ അറിഞ്ഞത് അഞ്ജുവിന്റെ മരണവാർത്തയാണ്; ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിനിയുടെ വാർത്ത ഉൾക്കൊള്ളാനാകാതെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

നാദാപുരം: നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു അഞ്ജു. അമ്മ രജനിയുടെ വീട്ടിൽ താമസിച്ചായിരുന്നു വിദ്യാഭ്യാസം. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി. പിന്നീട് ഇവർ കേട്ടത് അഞ്ജുവിന്റെ മരണ വാർത്തയാണ്. ഈ മിടുക്കിയുടെ വേർപാട് ഉൾകൊള്ളാൻ നാട്ടുകാർക്ക് ആർക്കും കഴിയുന്നില്ല. പെട്ടെന്നുള്ള ഹൃദയാഘാദമാണ് മരണകാരണമെന്ന് കരുതുന്നത്.

വളയം അയ്യപ്പ ഭജന മഠത്തിൽ ക്ഷേത്രോത്സവത്തിൻെ ഭാഗമായി നടന്ന ക്ഷേത്രോത്സവം കാണാനെത്തിയ ചുഴലിയിലെ വട്ടച്ചോലയിൽ ഗംഗാധരന്റെ മകൾ അഞ്ജുവാണ് ചൊവ്വാഴ്‌ച്ച രാത്രി വളയം ടൗണിൽ കുഴഞ്ഞ് വീണത്. 24 വയസായിരുന്നു. കല്ലാച്ചി വിംസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

ബുധനാഴ്‌ച്ച ഉച്ചയോടെ മൃതദേഹം ചുഴലിയിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അഞ്ജുവിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി അന്ത്യോപചാരമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP