Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എ.കെ ഏബ്രഹാം അന്തരിച്ചു; കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി യൂണിറ്റും കാർഡിയാക്ക് പേസിങ് യൂണിറ്റും ആരംഭിക്കാൻ നൽകിയത് മികച്ച നേതൃത്വം; സാധാരണക്കാർക്ക് ചികിത്സാ രംഗത്ത് ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ പ്രതിഭ

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എ.കെ ഏബ്രഹാം അന്തരിച്ചു; കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി യൂണിറ്റും കാർഡിയാക്ക് പേസിങ് യൂണിറ്റും ആരംഭിക്കാൻ നൽകിയത് മികച്ച നേതൃത്വം; സാധാരണക്കാർക്ക് ചികിത്സാ രംഗത്ത് ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എ.കെ ഏബ്രഹാം(81) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 1.35നായിരുന്നു അന്ത്യം. ചികിത്സാ രംഗത്ത് സാധാരണക്കാർക്കായി ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. കുട്ടനാട് തലവടി അടങ്ങാപുരം കുടുംബാംഗമാണ്. ഇന്ത്യൻ സായുധസേനയുടെ മെഡിക്കൽ ഉപദേഷ്ടാവായിരുന്നു. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) എന്നിവിടങ്ങളിലാണ് അദ്ദേഹം വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്.

സിഎംസിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം തുടർന്നു പഴങ്ങനാട് സമരിറ്റൻ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു. ലണ്ടനിലെ ബ്രോംസ്റ്റൺ ആശുപത്രിയിൽ വിസിറ്റിങ് ഫെലോയായിരുന്നു. കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി യൂണിറ്റിനും ആദ്യ കാർഡിയാക് പേസിങ് യൂണിറ്റിനും അദ്ദേഹം നേതൃത്വം നൽകി. കേരളാ ഹാർട്ട് കെയർ അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. മലയാള മോനരമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് മുൻ അംഗം കൂടിയായിരുന്നു അദ്ദേഹം. സംസ്‌കാരം പിന്നീട്. ഭാര്യ: മായ, മക്കൾ: ആനന്ദ് (ഡ. മാനേജർ, എവിടി മക്കോർമിക്,സൗത്ത് വാഴക്കുളം ), ഇന്ദു, മരുമകൾ: ദീപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP