Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐ നേതാവ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് ആത്മഹത്യ കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നും ക്ഷമിക്കണമെന്നും എഴുതിവച്ച്; വിട പറഞ്ഞത് കുടുംബത്തിന്റെ താങ്ങും തണലുമായ യുവാവ്

ഡിവൈഎഫ്‌ഐ നേതാവ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് ആത്മഹത്യ കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നും ക്ഷമിക്കണമെന്നും എഴുതിവച്ച്; വിട പറഞ്ഞത് കുടുംബത്തിന്റെ താങ്ങും തണലുമായ യുവാവ്

മൂലമറ്റം: ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും സിപിഎം ഇലപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴയിലെ ലോഡ്ജു മുറിയിലാണ് തിങ്കളാഴ്ച രാത്രി ഇലപ്പള്ളി കോളരിക്കൽ പാപ്പച്ചന്റെ മകൻ ഷെയ്ൻ (27) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷെയ്ൻ കിടന്നിരുന്ന മുറിയിൽനിന്ന് ഒരു കത്തു കിട്ടിയതായി എസ്‌ഐ: വിഷ്ണുകുമാർ പറഞ്ഞു. ആത്മഹത്യ കമ്മ്യൂണിസ്റ്റുകാരനു ചേർന്നതല്ലെന്നും ക്ഷമിക്കണമെന്നും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കത്തിൽ എഴുതിയിരുന്നു. മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്ന യുവാവ് തന്റെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ രാവിലെ ലോഡ്ജിൽ മുറിയെടുത്തതായിരുന്നു ഷെയ്ൻ. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് കൂട്ടുകാർ നടത്തിയ അന്വേഷണത്തിൽ ലോഡ്ജിന് സമീപത്ത് നിന്നു ബൈക്കു കണ്ടെത്തി. തുടർന്നു ലോഡ്ജിൽ കയറി നോക്കിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൂന്നുമാസം മുൻപും കട്ടപ്പനയിൽ കൈഞരമ്പുകൾ മുറിച്ച് ഷെയ്ൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് തക്കസമയത്ത് വാതിൽ ചവിട്ടി പൊളിച്ചാണ് രക്ഷപെടുത്തിയത്. ചെറുപ്പത്തിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്നു ഷെയ്ന്റെ തലച്ചോറിൽ രക്തം കയറിയിരുന്നു. ഇതു പിന്നീട് അസ്വസ്ഥതകൾക്ക് ഇടയാക്കിയിരുന്നതായി വീട്ടുകാർ പറയുന്നു. സജീവ സിപിഎം പ്രവർത്തകനായിരുന്ന ഷെയിൻ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു. മാതാപിതാക്കളും അനുജനും മാത്രമുള്ള കുടുബത്തിന്റെ താങ്ങും തണലുമായിരുന്ന യുവാവിന്റെ വേർപാട് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ സംസ്‌കാരം നടത്തി. മാതാവ്: മേരി, സഹോദരൻ ഷെറിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP