Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂണിഫോം തേയ്ക്കാൻ പോയ ജയിൽ വാർഡൻ തിരിച്ചെത്തിയില്ല; അന്വേഷണത്തിൽ കണ്ടെത്തിയതുകൊന്ന് കെട്ടിത്തൂക്കിയ നിലയിലും; ജോഷിൻ ദാസിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

യൂണിഫോം തേയ്ക്കാൻ പോയ ജയിൽ വാർഡൻ തിരിച്ചെത്തിയില്ല; അന്വേഷണത്തിൽ കണ്ടെത്തിയതുകൊന്ന് കെട്ടിത്തൂക്കിയ നിലയിലും; ജോഷിൻ ദാസിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

തിരുവനന്തപുരം: ജയിൽ വാർഡനെ കൊന്നു കെട്ടി തൂക്കിയ നിലയിൽ. നെയ്യാറ്റിൻകര പെരുങ്കടവിള ആലതത്തൂർ കൈതകുഴിവീട്ടിൽ ജോഷിൻദാസ് (27)നെ ആണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം വൈകുന്നേരം വീടുപണി കഴിഞ്ഞശേഷം വീട്ടിലെത്തിയ ജോഷിൻദാസ് തന്റെ യൂണിഫോം തയ്ക്കുവാൻ എന്നു പറഞ്ഞു വീട്ടിൽനിന്നു പോകുകയായിരുന്നു. എന്നാൽ വൈകിയും എത്താത്തതിനാൽ അമ്മ ബന്ധുക്കളെ അറിയിക്കുകയും .ഇവർ നടത്തിയ അന്വേഷണത്തിൽ ജോഷിൻദാസിന്റെ വാഹനം പണിനടക്കുന്ന വീടിനു സമീപം ഇരിക്കുന്നത് കണ്ടെത്തി.

തുടർന്ന് ബന്ധുക്കൾ വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു ജോസിൻദാസിന്റെ കാലും കൈകളും കൂട്ടികെട്ടിയനിലയിലും, വായ് തുണികൊണ്ട് കെട്ടിയനിലയിലും കയറുകൊണ്ടു കഴുത്തിൽ കെട്ടിമുറുക്കിയശേഷം ജനലിൽ വലിച്ചുകെട്ടിയനിലയിലുമാണ് കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP