Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടുണ്ടാക്കിയ ടോറസ് ലോറി തിരഞ്ഞ് പോയ കാർ പോസ്റ്റിലിടിച്ച് യുവാവ് കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ; വഴിയരികിൽ കണ്ട അപകടത്തിന്റെ കാരണക്കാരെ പിടിക്കാൻ തുനിഞ്ഞത് മരണത്തിലേക്കുള്ള വഴിയൊരുക്കി; ടോറസ് ലോറിയെ ചെയ്‌സ് ചെയ്ത് പിടിക്കാനുള്ള ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചത് പോസ്റ്റിൽ; ടോറസ് ഇടിച്ചിട്ട ഇറച്ചിക്കോഴി ലോറി ഉയർത്താൻ ബന്ധുക്കൾ സഹായിക്കുന്നതിനിടെ ഭാര്യയും ബന്ധുക്കളും അറിഞ്ഞത് ഷെജിന്റെ മരണ വാർത്ത; ചാത്തന്നൂരിലെ റെസ്‌റ്റോറന്റ് ഉടമയുടെ മരണത്തിൽ നടുങ്ങി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേശീയ പാതയിൽ അപകടം വരുത്തിയ ടോറസ് ലോറിയെ തിരഞ്ഞ് പിന്നാലെ പോയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.ചാത്തന്നൂർ ആദിച്ചനല്ലൂർ കുമ്മല്ലൂർ എംഎആർ ഫുഡ് ഉടമ കെട്ടിടത്തിൽ ഷെജിൻ (26) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം. വഴിയരികിൽ ഇറച്ചിക്കോഴി മറിഞ്ഞ് കിടക്കുന്നത് കണ്ട് കാര്യം മനസ്സിലായപ്പോഴാണ് ടോറസ് ലോറിയെയും ഡ്രൈവറേയും പിടികൂടാൻ ഷെജിൻ പിന്നാലെ പോയപ്പോഴാണ് അപകടം. പരേതനായ നുജുമുദ്ദീന്റെയും ബിജിയുടെയും മകനാണ്.

ബിസിനസ് ആവശ്യത്തിന് എറണാകുളത്തു പോയ ശേഷം രണ്ടു കാറുകളിലായി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷെജിനും കുടുംബാംഗങ്ങളും. ഷെജിൻ കാറിൽ ഒറ്റയ്ക്കായിരുന്നു. മറ്റുള്ളവർ പിന്നാലെയും. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപം ഇറച്ചിക്കോഴിയുമായി എത്തിയ ലോറി റോഡിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടു ഷെജിൻ കാർ നിർത്തി.

അപകടം വരുത്തിയ ടോറസ് ലോറി ഇത്തിക്കര ഭാഗത്തേക്ക് ഓടിച്ചുപോയെന്നു സ്ഥലത്ത് ഉണ്ടായിരുന്നവർ അറിയിച്ചു. ഈ വാഹനം കണ്ടെത്തുന്നതിനായി കാർ തിരിച്ചു ഷെജിൻ ഇത്തിക്കര ഭാഗത്തേക്കു പോയി. ഷെജിനു പിന്നാലെ കാറിലെത്തിയ ബന്ധുക്കൾ ചരിഞ്ഞ ലോറി ഉയർത്താൻ സഹായിച്ചു.

ഏറെ സമയം കഴിഞ്ഞിട്ടും ഷെജിൻ മടങ്ങിവരാത്തതിനെ തുടർന്നു ബന്ധുക്കൾ തിരക്കിപ്പോയപ്പോഴാണു വൈദ്യുതിതൂണിൽ ഇടിച്ചു കാർ മറിഞ്ഞ നിലയിൽ കാണുന്നത്. വൈദ്യുതി തുൺ ഒടിഞ്ഞു കമ്പികൾ പൊട്ടിയിരുന്നു. പരുക്കേറ്റ ഷെജിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ മരിച്ചു. ഹിസാനയാണു ഭാര്യ. സഹോദരങ്ങൾ: ഷെഫിൻ, ഷെഹിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP