Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസറിനെ അതിജീവിച്ച് റാംപിലെത്തി; ഒടുവിൽ ലീനയെ വിധി തോൽപ്പിച്ചത് വാഹനാപകടത്തിന്റെ രൂപത്തിൽ: കൊച്ചി ഫാഷൻ ലീഗിൽ റാംപിൽ തിളങ്ങിയ ലീനയും ഭർത്താവും മരിച്ചത് ഗുജറാത്തില ഗാന്ധിധാമിലുണ്ടായ വാഹനാപകടത്തിൽ

കാൻസറിനെ അതിജീവിച്ച് റാംപിലെത്തി; ഒടുവിൽ ലീനയെ വിധി തോൽപ്പിച്ചത് വാഹനാപകടത്തിന്റെ രൂപത്തിൽ: കൊച്ചി ഫാഷൻ ലീഗിൽ റാംപിൽ തിളങ്ങിയ ലീനയും ഭർത്താവും മരിച്ചത് ഗുജറാത്തില ഗാന്ധിധാമിലുണ്ടായ വാഹനാപകടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാൻസറിനെ പൊരുതി തോൽപ്പിച്ച് റാംപിൽ തിളങ്ങിയ റീന ഒടുവിൽ വിധിക്കു മുമ്പിൽ കീഴടങ്ങി. ഗുജറാത്തിലെ ഗാന്ധിധാമിലുണ്ടായ അപകടത്തിലാണ് ലീനാ ജോസഫ് (53) ഭർത്താവ് കോട്ടയം ചിങ്ങവനം എളംകുളം ജോസഫ് ചാക്കോയും (54) ഡ്രൈവർ നൂർ മുഹമ്മദും അപകടത്തിൽ കൊല്ലപ്പെട്ടത്.

വിധിയോട് പൊരുതി കാൻസറിനെ തോൽപ്പിച്ച ലീന ജനുവരി 31നു കൊച്ചി ഫാഷൻ ലീഗിൽ പങ്കെടുക്കാൻ നാട്ടിലെത്തിയിരുന്നു. ആലുവ സ്വദേശിയാണ് ഇവർ. കാൻസറിനെ അതിജീവിച്ച അഞ്ചു പേരാണ് അന്നു റാംപിൽ ചുവടു വച്ചത്. കാൻസറിനു ശേഷവും സന്തോഷകരമായ ജീവിതം സാധ്യമാണെന്നു തെളിയിക്കുകയായിരുന്നു ലീനയുൾപ്പെടെയുള്ളവർ. എന്നാൽ ലീനയ്ക്ക് ഒടുവിൽ വിധിക്ക് കീഴടങ്ങേണ്ടി വന്നു.

വർഷങ്ങളായി ചാക്കോയുടെ കുടുംബം ഗാന്ധിധാമിലാണു താമസം. ചാക്കോ ദീൻദയാൽ പോർട് ട്രസ്റ്റ് (കണ്ട്ല പോർട്) സീ ഫെയറേഴ്‌സ് അസോസിയേഷൻ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. ലീനയും പോർട് ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥയാണ്. ആലുവ വടശേരി ജോസഫ് കത്രീന ദമ്പതികളുടെ മകളാണു ലീന. ഏക സഹോദരി ഷീന. മക്കൾ: നേഹ (ജർമനി), നോറിൻ (ഹൈദരാബാദ്). മരുമക്കൾ: നിഖിൽ, വിനീത്.

ഹാൽവാട് എന്ന സ്ഥലത്ത് വച്ചായിരുന്നു ലീനയും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ലീനയും നൂർ മുഹമ്മദും സംഭവ സ്ഥത്തും ചാക്കോ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. അഹമ്മദാബാദിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.

കഴിഞ്ഞ ഫെബ്രുവരി മുതൽ കണ്ട്ല തുറമുഖത്തു കുടുങ്ങിയ രണ്ടു കപ്പലിലെ 18 ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകി വരികയായിരുന്നു ജോസഫ് ചാക്കോ. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഹൈക്കോടതി യുഎഇ യിലുള്ള കപ്പലുടമകളോടു തൊഴിലാളികളെ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ജോസഫ് ചാക്കോയുടെയും ലീനയുടെയും സംസ്‌കാരം ഇന്നു ഗാന്ധിധാമിലെ ദേവാലയത്തിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP