Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി സി ഹംസയുടെ മരണത്തിൽ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി; മരിച്ചത് ജമാഅത്തെ ഇസ്ലാമിയുവെൽഫയർ പാർട്ടിയുടേയും അനിഷേധ്യനായ നേതാവ്

പി സി ഹംസയുടെ മരണത്തിൽ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി; മരിച്ചത് ജമാഅത്തെ ഇസ്ലാമിയുവെൽഫയർ പാർട്ടിയുടേയും അനിഷേധ്യനായ നേതാവ്

മണ്ണാർക്കാട്: ജമാഅത്തെ ഇസ്‌ലാമി നേതാവും വെൽഫയർ പാർട്ടി അഖിലേന്ത്യ ജന.സെക്രട്ടറിയുമായ കുമരംപുത്തൂർ അരിയൂർ പൊതുവച്ചോല പി.സി.ഹംസ (62) നിര്യാതനായി. എസ്‌ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, മണ്ണാർക്കാട് ഇർഷാദ് സ്‌കൂൾ ചെയർമാൻ, മീൻ ടൈം ഇംഗ്ലീഷ് മാഗസിൻ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇക്കണോമിക് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിൽ ഓഫീസർ ആയിരുന്നു. പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ്പ് സിഇഒയും ഇർഷാദ് സ്‌കൂൾ ഗ്രൂപ്പ് ചെയർമാനുമാണ്. എസ്‌ഐഒ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: കുമരംപുത്തൂർ പുതുവച്ചോല പരേതനായ മൂസഹാജി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിസുദ്ദീൻ, ഫസ്ന, ഹസീബ് അഹമ്മദ്, ഫസീഹ മറിയം. മരുമക്കൾ: എ. റശീദുദ്ദീൻ (ദുബൈ), സിറാലി യൂസഫ് (ആലത്തൂർ), ഹബീബ് റഹ്മാൻ, മൻസൂർ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP