1 aed = 17.49 inr 1 eur = 73.38 inr 1 gbp = 83.47 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
29
Thursday

അന്താരാഷ്ട്ര ബാലികാ ദിനം; പെൺഭ്രൂണഹത്യക്കെതിരെ രാജ്യ വ്യാപകമായി ഫൈറ്റ് ഫോർ ദ ഫീറ്റസ് ക്യാമ്പയിന് തുടക്കം

October 11, 2015 | 12:53 PM | Permalink



സ്വന്തം ലേഖകൻ

പെൺഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി Fight4theFoetus എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങുന്നു. അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബർ 11ന് പ്രചാരണ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2001ലെയും 2011ലെയും സെൻസസ് റിപ്പോർട്ടുകൾ ഇതിന് വ്യക്തമായ തെളിവാണ്. 2025 കഴിയുന്നതോടെ വിവാഹപ്രായമായ യുവാക്കൾക്ക് ഗുരുതരമായ വധൂദാരിദ്ര്യം നേരിടും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പെരുകുന്നതിലേക്കും ഇത് വഴി വയ്ക്കുന്നു. ഔദ്യോഗിക കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പെരുകുന്നതു വ്യക്തമാകും.

ലക്ഷ്യങ്ങൾ

ല്ലാത്തരത്തിലുമുള്ള ലിംഗവിവേചനപരമായ ഭ്രൂണഹത്യകൾ പൂർണ്ണമായി തടയുകയാണ് പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. പെൺകുട്ടികളെ ഗർഭാവസ്ഥയിൽതന്നെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിന്റെ ഗുരുതര പ്രത്യാഘാതം സംബന്ധിച്ച് സമൂഹത്തെ, പ്രത്യേകിച്ച് യുവസമൂഹത്തെ, ബോധ്യപ്പെടുത്തേണ്ടതിനും ഇതുവഴി സമൂഹത്തിൽ പെൺകുട്ടികളോടുള്ള അടിസ്ഥാന സമീപനത്തിൽ മാറ്റം വരുത്താനും പ്രചാരണം ലക്ഷ്യമിടുന്നു. സമൂഹത്തിലെ മോശം പ്രവണതകളായ ശൈശവ വിവാഹം, ബഹുഭാര്യാത്വം, വധുവിനെ വിലകൊടുത്തുവാങ്ങുന്ന സമ്പ്രദായം ഇതിനെല്ലാമെതിരെ വിവിധ ഏജൻസികളും സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും Fight4theFoetus ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നു.

ലക്ഷ്യം യുവജനത

ക്യാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത് യുവസമൂഹത്തെയാണ്. അതായത് മുതിർന്ന കുട്ടികളെയും വിവാഹപ്രായമായവരെയും. പെൺകുട്ടികളുടെ എണ്ണം കുറയുന്നതുവഴിയുള്ള തിക്തഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ഈ വിഭാഗത്തിലുള്ളവരാണ്. അതുകൊണ്ടുതന്നെ പെൺകുട്ടികളുടെ എണ്ണം കുറയുന്നത് പെട്ടെന്ന് തടയാൻ കഴിയുക യുവസമൂഹത്തിനായിരിക്കും. ക്യാമ്പയിൻ വിജയത്തിലെത്തിയാൽ അത്
ഏറ്റവും പ്രയോജനപ്പെടുന്നതും പുതുതലമുറയ്ക്കുതന്നെ. അധികാരത്തിലും സമ്പത്തിലും സമൂഹത്തിൽ പുരുഷന്മാർക്ക് കൂടുതൽ പരിഗണന നൽകുന്ന സാമ്പ്രദായിക രീതിയിൽ നിന്നു മാറി ലിംഗസമത്വത്തിന്റെ പ്രാധാന്യവും ക്യാമ്പയിൻ ലക്ഷ്യം
വയ്ക്കുന്നു.

വേണ്ടത് ഭഗീരഥപ്രയത്‌നം

29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും 22 അംഗീകൃത ഭാഷകളും 38 പ്രാദേശിക ഭാഷാഭേദങ്ങളും നിറഞ്ഞ വൈവിധ്യമായ സംസ്‌കാരങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇതിനെല്ലാം ഉപരിയായി ഓരോ പ്രദേശത്തിനും പരമ്പരാഗതമായ ആചാരങ്ങളും രീതികളും മതവിശ്വാസങ്ങളും ജാതി ചിന്തകളുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. കൂട്ടായ
പരിശ്രമം ഇതിന് ആവശ്യമുണ്ട്.

സെലിബ്രിറ്റികൾ

നങ്ങളുടെ ഹൃദയങ്ങളിലേക്ക് വേഗത്തിൽ ഈ സന്ദേശമെത്തിക്കുന്നതിന് അവർക്ക് പ്രിയപ്പെട്ട താരങ്ങൾക്കും, അവർക്കിടയിൽ സാന്നിധ്യമുള്ള പ്രശസ്തരായ വ്യക്തികൾക്കും കഴിയും. അതുകൊണ്ടുതന്നെ സിനിമ, സ്പോർട്സ്, സാഹിത്യം, കല, നാട്യകല, രാഷ്ട്രീയം, മതം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രശസ്തരെ പ്രചാരണത്തിൽ പങ്കാളികളാക്കുകയും, അതുപോലെ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർമാരാക്കുകയും അതുവഴി അവരോട് അടുത്ത വ്യക്തികളിലൂടെയുള്ള പ്രചാരണവും ക്യാമ്പയിനിലൂടെ നടത്തുന്നു.

സോഷ്യൽ മീഡിയ

പുതുതലമുറയ്ക്ക് ഏറ്റവും സ്വാധീനമുള്ള മാദ്ധ്യമമെന്ന നിലയിലാണ് സാമൂഹ്യമാദ്ധ്യമങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നത്. യുവാക്കളിൽ സ്വാധീനശക്തിയുള്ള
സെലിബ്രിറ്റികളുടെ പ്രാദേശിക ഭാഷയിലുള്ള വീഡിയോ സന്ദേശങ്ങൾ ഇതിനായി ഉൾപ്പെടുത്തുന്നുണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയകളായ ഫേസ്‌ബുക്ക്, ട്വിറ്റർ, യുട്യൂബ് വഴി ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു.

സന്നദ്ധ സംഘടനകൾ

രാജ്യത്ത് 33,000 സന്നദ്ധ സംഘടനകൾ ഈ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നതായാണ് കണക്ക്. എന്നാൽ ഇവർക്ക് സന്ദേശങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമോ മൾട്ടിമീഡിയ മാദ്ധ്യമങ്ങളോ നിലവിലില്ല. Fight4theFoetus ക്യാമ്പയിൻ ഇത്തരത്തിലുള്ള സന്നദ്ധ സംഘടനൾക്കും മറ്റ് യുവസംഘടനകൾക്കും ചേരുന്ന രീതിയിൽ ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. സംഘടനകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ഒരുക്കുകയും ഇതുവഴി സമാനചിന്താഗതിയുള്ള സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും.

ഹ്രസ്വചിത്രങ്ങളും ചലച്ചിത്രോത്സവങ്ങളും

യുവജനങ്ങളുടെ ഇടയിൽ പെട്ടെന്ന് എത്തിച്ചേരാവുന്ന മാദ്ധ്യമം എന്ന നിലയിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുകയും ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. എൻജിഒകൾ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ഈ ഹ്രസ്വചിത്രങ്ങൾക്ക് പ്രചാരം നൽകാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നു. മറ്റുള്ളവർ തയാറാക്കുന്ന ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും പ്രോത്സാഹനം നൽകും. ഇതിന്റെ ഭാഗമായി എല്ലാ വർഷവും ഒക്ടോബറിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കും.

2015 ഒക്ടോബർ 11ന് ഔദ്യോഗികമായി തുടക്കമിടുന്ന ഈ ക്യാമ്പയിൻ ആറു വർഷ കാലപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ അനുപാതത്തിൽ കാര്യമായ പുരോഗതി 2021 ലെ സെൻസസിൽ ഉണ്ടാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷൻ നടത്തുന്ന ഈ ക്യാമ്പയിന്റെ വിജയം ഭാരതത്തിന്റെ സാമൂഹ്യ ഭദ്രതക്ക് അനിവാര്യമാണെന്ന് വിവിധ സാമൂഹിക സംസ്‌കാരിക നായകർ വിലയിരുത്തുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപിനെ പാതിരാത്രിയിൽ വിട്ടയച്ചത് 'അമ്മ'യുടെ തലപ്പത്തുള്ളവരുടെ ആശങ്ക പരിഗണിച്ച്; രാത്രിയിൽ വീട്ടിൽ പോയി നടന് ഉറങ്ങാൻ അവസരമൊരുക്കിയതിന് പിന്നിൽ താര സംഘടനയിലെ പ്രമുഖർ തന്നെ; നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് പരസ്യമായി പറഞ്ഞ് നടൻ സിദ്ദിഖ് പൊലീസ് ക്ലബ്ബിലുമെത്തി; അമ്മയുടെ യോഗം വുമൺ ഇൻ കളക്ടീവ് ബഹിഷ്‌കരിച്ചേക്കും
മഞ്ജുവാര്യർ എത്താത്ത് ദിലീപിനെ നേരിൽ കാണുന്നത് ഒഴിവാക്കാൻ; തർക്കം മൂർച്ഛിച്ചാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവയ്ക്കും; 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ തകർത്തത് ജനപ്രിയനായകന്റെ ജനറൽ സെക്രട്ടറി മോഹം; മഞ്ജു വ്യാരരും കൂട്ടരും ഇടഞ്ഞു നിൽക്കുന്നത് മമ്മൂട്ടിക്കും മോഹൻലാലിനും തലവേദന തന്നെ
പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ദിലീപിനേയും നാദിർഷായേയും വിട്ടയച്ചു; തന്റെ പരാതിയിൽ മൊഴിയും മറ്റേ കേസിലെ കാര്യങ്ങളും സംസാരിച്ചെന്ന് സൂപ്പർ താരം; ഞാൻ കോൺഫിണ്ടന്റെന്ന് ആവർത്തിച്ചും നടൻ; ജനപ്രിയ നായകനും കൂട്ടുകാരൻ സംവിധായകനും ക്ലീൻ ചിറ്റില്ലെന്ന് പൊലീസും; നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്‌സ് കാത്ത് കേരളം
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിൽ; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെക്കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; സല്ലപിച്ചു സ്വന്തമാക്കിയ മഞ്ജുവുമായി പിരിഞ്ഞു; ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യം: നടൻ ദിലീപിന്റെ വളർച്ച സിനിമാക്കഥ പോലെ
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു