1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

വെറുതെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയതുകൊണ്ട് ഇനി എച്ച്1ബി വിസ ലഭിക്കില്ല; അമേരിക്കയിലുള്ള ഇന്ത്യൻ ടെക്കികളുടെ വിസ നിയമമാറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ

April 05, 2017

ഉയർന്ന കഴിവുകളുള്ള വിദേശ വർക്കർമാരെ യുഎസിലേക്ക് കൊണ്ടു വരുന്നതിനായുള്ള വിസയായ എച്ച്-1ബി നടത്തുന്നതും റെഗുലേറ്റ് ചെയ്യുന്നതും ദി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസാണ്(യുഎസ് സിഐഎസ്). ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ കുടിയേറ്റം നിയന്ത്രിക്കുന്നതി...

നാല്പത് വർഷം മുമ്പ് നിങ്ങളും കൂട്ടുകാരും എന്തായിരുന്നു? ഇപ്പോൾ ഓരോരുത്തരും എന്താണ്? തൊഴിലും ജീവിതവും തമ്മിലുള്ള ബന്ധമാകാൻ ഒരു ചെറു പരീക്ഷണം; മുരളി തുമ്മാരുകുടി എഴുതുന്നു...

February 15, 2017

ഞങ്ങൾ നാലു കൂട്ടുകാർ ഒരുമിച്ചാണ് പത്താം ക്ലാസ്സ് പാസായത്. അന്ന് അറുന്നൂറിലാണ് മാർക്ക്. അഞ്ഞൂറ്റിനാല്പതൊക്കെയാണ് ഒന്നാം റാങ്ക്. ഇരുനൂറ്റിപ്പത്ത് പാസ്സ്മാർക്ക്. അഞ്ഞൂറിനു മുകളിൽ മാർക്ക് വാങ്ങിയ ഞാനായായിരുന്നു ക്ലാസ്സിൽ ഒന്നാമത്. രണ്ടാമത്തെയാൾ (ബി എന്നു...

പണി കൊടുക്കുന്ന പണി: മുരളി തുമ്മാരുകുടി എഴുതുന്നു...

February 15, 2017

ഈ കരിയർ സീരീസിനിടക്ക് ഞാൻ തള്ളിക്കയറ്റുന്ന എന്റെ കുടുംബ വിശേഷങ്ങളും നിങ്ങൾ ഫോളോ ചെയ്യുന്നുണ്ടോ എന്നറിയാൻ ഒരു ടെസ്റ്റ് നടത്തട്ടെ ?. ഞാൻ ഒരാളെപ്പറ്റി കുറച്ച് ലക്ഷണങ്ങൾ പറയാം. അതാരാണെന്ന് നിങ്ങൾ പറയണം. മലയാളിയാണ്പുരുഷനാണ്വെങ്ങോലയിൽ നിന്നാണ് തുമ്മാരുകുടി...

ജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ കുറിച്ച് അറിയുക; അവകാശപ്പെട്ടതിന്റെ തെളിവുകൾ കൈവശം വയ്ക്കുക; വേഷം കെട്ടാത്ത വസ്ത്രങ്ങൾ ധരിക്കുക; സമയം തെറ്റിക്കരുത്; പുളുവടിക്കാതെ മുഖത്ത് നോക്കി സംസാരിക്കുക: ഇന്റർവ്യൂവിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു

February 13, 2017

1988-ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരിൽ. നാട്ടിലും വിദേശത്തുമായി ഇതിപ്പോൾ അഞ്ചാമത്തെ ജോലിയാണ്. ഇന്റർവ്യൂ എന്നത് മിക്കവാറും പ്രൊഫഷണൽ ജോലികൾക്കെല്ലാം നിർബന്ധമായതിനാൽ ഇക്കാലത്തിനിടയിൽ അഞ്ചു പ്രാവശ്യം ഇന്റർവ്യൂ നേരിട്ടിട്ടുണ്ട്. എന്നുവച്ച് പോയ ...

ഐക്യരാഷ്ട്രസഭയിൽ എങ്ങനെയാണു ജോലി ലഭിക്കുന്നത്? അതിന് എന്തെല്ലാം യോഗ്യതകൾ വേണം? മുരളി തുമ്മാരു കുടി എഴുതുന്നു

February 11, 2017

"ചേട്ടൻ ഈ ലോകത്തെ എല്ലാ ജോലികളെയും പറ്റി എഴുതിയിട്ടും ഐക്യരാഷ്ട്രസഭയിൽ ഒരു ജോലി കിട്ടുന്നതെങ്ങനെയാണെന്ന് എന്താണ് എഴുതാത്തത്? അതൊക്ക വലിയ ബുദ്ധിമുട്ടായതുകൊണ്ടാണോ, അതോ ഞങ്ങൾ ഒക്കെക്കൂടി അങ്ങോട്ട് വന്നു ചേട്ടന് പണി തരും എന്നോർത്തിട്ടാണോ ?" ഇത് രണ്ടുമല...

പിജി കഴിഞ്ഞു നല്ല ജോലി കിട്ടുമായിരിക്കേ പിഎച്ച്ഡിക്കു പോകുന്നതു വട്ടായതുകൊണ്ടല്ലേ? മുരളി തുമ്മാരുകുടി ഗവേഷണ പഠനത്തെക്കുറിച്ച് എഴുതുന്നു

February 10, 2017

ഫേസ്‌ബുക്ക് ഉണ്ടാകുന്നതിന് മുന്നും പിന്നും എന്റെ ഏറ്റവുമടുത്ത ഫ്രണ്ട് ബിനോയിയാണ്. കോതമംഗലത്ത് എൻജിനീയറിംഗിന് പഠിക്കുന്ന കാലത്തുള്ള കൂട്ടാണ്. എൻജിനീയറിങ് കഴിഞ്ഞാലുടൻ ജോലിക്ക് കയറണമെന്നായിരുന്നു എന്റെ ആഗ്രഹം. എൻജിനീയറിങ് കഴിഞ്ഞ് തുടർന്നും പഠിക്കണമെന്നാ...

എത്രകാലം തൊഴിൽരംഗത്തു നിന്നു മാറിനിന്നു എന്നതോ പ്രായമോ ആഗോള തൊഴിൽരംഗത്തു പ്രശ്നമല്ല; വീടുനോക്കിക്കഴിഞ്ഞ സ്ത്രീകൾക്കും സ്വന്തം സ്ഥാപനം തുടങ്ങി പച്ചപിടിക്കാത്തവർക്കും രണ്ടാം ഊഴം പരീക്ഷിക്കാം; തൊഴിൽ രംഗത്ത് സെക്കൻഡ് ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാധ്യതകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

February 07, 2017

  ഓരോ വർഷവും ഞങ്ങളുടെ ഓഫീസിൽ പത്തു മുതൽ പന്ത്രണ്ടു വരെ ഇന്റേണുകൾക്ക് പരിശീലനം കൊടുക്കാറുണ്ട്. സാധാരണ നവംബറിലാണ് ഇതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്. ഇത് ഞാൻ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യാറുമുണ്ട്. വർഷത്തിലൊരിക്കലെങ്കിലും മലയാളികൾ ഇതിനായി അവിടെ വരാറുമുണ്ട...

ശരിയായി ഉപയോഗിക്കപ്പെടുമ്പോൾ കോൺട്രാക്ട് ജോലിക്ക് സ്ഥിരം ജോലിയെക്കാൾ നേട്ടമുണ്ട്; തുടർച്ചയായ മാറ്റങ്ങൾ കൊണ്ട് തൊഴിൽ രംഗത്തെ മാറ്റങ്ങൾ തിരിച്ചറിയാം; കൺസൽട്ടൻസി തൊഴിലിന് വേതനം കൂടുതൽ; പതിനഞ്ചു ദിവസം പണി ചെയ്താൽ നമ്മൾ ഫുൾടൈം ജോലിചെയ്യുന്ന കാശുണ്ടാക്കാം: കോൺട്രാക്ട് -കൺസൾട്ടന്റ് ജോലികളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

February 06, 2017

മുംബൈയിൽ (അന്ന് ബോംബെ) ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നത് ഇന്ദിരാഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ്് ഡെവലപ്‌മെന്റ് റീസേർച്ച് (www.igidr.ac.in) എന്ന സ്ഥാപനത്തിലായിരുന്നു. റിസർവ്വ് ബാങ്ക് സ്ഥാപിച്ച ഒരു സ്ഥാപനമാണിത്. എക്കണോമിസ്റ്റുകളും എൻജിനീയർമാരുമെല്ലാം ഒരുമിച്ച് ...

പി ആർ എടുത്തു പോവാം; പഠിക്കാൻ പോയി പിആർ എടുക്കാം; വിസിറ്റിങ്ങ് വിസയിൽ പോയി മുങ്ങിയ ശേഷവും പിആർ ആകാം: മലയാളികൾക്ക് വിദേശത്തേയ്ക്ക് കുടിയേറാനുള്ള വഴികൾ വിശദമായി പറഞ്ഞു മുരളി തുമ്മാരുകുടി

February 06, 2017

ആദ്യമായി വിദേശത്ത് പോയത് ഭൂട്ടാനിലാണ്. ഫുണ്ട് ഷോബിങ് എന്ന അതിർത്തി നഗരത്തിൽ ന്യൂജൽപായ്ഗുരി റയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു മണിക്കൂർ യാത്രയുണ്ടായിരുന്നു എന്നാണോർമ്മ. അവിടുന്ന് തിരിച്ചുള്ള ട്രെയിൻ യാത്രയൊഴിച്ചാൽ മറ്റ് ഓർമ്മകൾ അധികമൊന്നുമില്ല ആ യാത്രയെപ...

ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് എഞ്ചിനീയറിങ്ങിന് ചേർന്ന് തോറ്റു ഭാവി തുലഞ്ഞ എഞ്ചിനീയർമാർ ഇനി എന്തു ചെയ്യണം? മുരളി തുമ്മാരുകുടി എഴുതുന്നു...

February 05, 2017

'മുരളിക്ക് ഈ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് അമേരിക്കയിലൊക്കെ പോകാൻ നോക്കുന്ന കാശുള്ള പിള്ളേരുടെ കാര്യത്തിലേ ശ്രദ്ധയുള്ളു. അല്ലാതെ മലയാളം മീഡിയത്തിൽ പഠിച്ച് അത്യാവശ്യം ജീവിച്ചു പോകാൻ നോക്കുന്നവർക്കൊന്നും മുരളിയുടെ ഗൈഡൻസ് കൊണ്ട് ഒരു ഫലവുമില്ല'. പ്രത്യക്ഷത...

പത്താംക്ലാസ് കഴിഞ്ഞാൽ എവിടെ പോകും? വിദേശ പഠനത്തിനു പോകാനുള്ള സമയം ഏത്? മുരളി തുമ്മാരുകുടി എഴുതുന്നു...

February 03, 2017

ഇരുന്നൂറു വർഷം മുൻപ് വരെ വിദ്യാഭ്യാസം എന്നത് ഇന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. മിക്കവാറും ആളുകൾ ഏതെങ്കിലുമൊരു തൊഴിലാണ് പഠിച്ചത്. അതുതന്നെ സ്‌കൂളിലും കോളേജിലുമൊന്നും പോയുള്ള പഠനമല്ല, മറിച്ച് പരന്പരാഗതമായി കുടുംബത്തിൽ നിന്നോ, അല്ലെങ്കിൽ പരിച...

എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ആഗോള സംഘടനാ സമ്മേളനത്തിൽ മലയാളിയുടെ സാന്നിധ്യവും; ദക്ഷിണ കൊറിയയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ലൗവിൻ തോമസ്

January 24, 2017

എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് വിദേശരാജ്യത്തു പ്രവർത്തിപരിചയം ലഭിക്കുവാൻ വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകസംഘടനയാണ് ഐഎസ്ടി (IAESTE : The International Association for the Exchange of Students for Technical Experience).ലോകത്താക...

ഈ എൻജിനീയർമാർക്കെന്താ കൊമ്പുണ്ടോ? മുരളി തമ്മാരുകുടി എഴുതുന്നു

January 18, 2017

കോതമംഗലത്താണ് എൻജിനീയറിങ് പഠിച്ചത്. സിവിൽ എൻജിനീയറിംഗായിരുന്നു വിഷയം. ചോദിച്ചുമേടിച്ച വിഷയമാണ്. സിവിൽ കഴിഞ്ഞ് ഒന്നുകിൽ ഗൾഫിൽ പോകണം, അല്ലെങ്കിൽ പി ഡബ്‌ള്യു ഡിയിൽ നല്ല കൈക്കൂലിയൊക്കെ കിട്ടുന്ന ജോലി നേടണം. ഒരു മധ്യവർഗ്ഗ മലയാളിയുടെ സ്വപ്നം. അത്രേയുണ്ടായി...

ഈ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ... മുരളി തുമ്മാരുകുടി എഴുതുന്നു

January 17, 2017

എന്റെ അച്ഛനുമമ്മയും അധികം വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. നാലാം ക്ലാസിൽ ഫീസ് കൊടുക്കാൻ പറ്റാത്തതിനാൽ അച്ഛൻ ക്ലാസ്സിൽ പോയില്ല. ആലുവയിലെ പ്രമുഖന്മാരായിരുന്ന തരകന്മാരുടെ തോട്ടത്തിൽ റബർ വെട്ടാൻ പോയി. അതായിരുന്നു അച്ഛന്റെ ജീവിതത്തിന്റെ തുടക്കം, പിന്നെ ശിവ...

മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം

January 17, 2017

എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന ന...

MNM Recommends