1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
18
Monday

അഭിരുചി പരീക്ഷ നടത്തി താല്പര്യം ഉള്ള വിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടുന്ന കാലം പണ്ടേ കഴിഞ്ഞു; കേരളത്തിന് പുറത്ത് വിട്ട് മക്കളെ പഠിപ്പിക്കുക; സയൻസ് പഠിക്കുന്നവർ വിദേശത്ത് പിഎച്ച്ഡി ചെയ്യണം; സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽ ബിരുദം എടുക്കരുത്; ബിരുദ കാലത്ത് വിദേശ ഭാഷ പഠിക്കണം: മക്കളുടെ കരിയർ തെരഞ്ഞെടുക്കാൻ മുരളി തുമ്മാരുകുടിയുടെ ഗോൾഡൻ റൂൾസ്

December 18, 2016 | 08:43 AM | Permalinkമുരളി തുമ്മാരുകുടി

ന്റെ മകൻ / മകൾ പത്താം ക്ലാസ്സിൽ / പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അവർക്ക് ഭാവിയിൽ ചെയ്യാൻ പറ്റുന്ന കോഴ്സിനെപ്പറ്റി സാർ എന്തെങ്കിലും ഉപദേശം തരാമോ? സ്ഥിരമായി എനിക്ക് പ്രൈവറ്റായി ഇത്തരം മെസ്സേജുകൾ വരാറുണ്ട്. ഇന്റർനെറ്റും കമ്പ്യൂട്ടറും ഒക്കെ വ്യാപകമായതിനാൽ ഇപ്പോൾ ആർക്കും കരിയർ ഗൈഡൻസിന്റെ ആവശ്യമൊന്നുമില്ലെന്ന് നിങ്ങളിൽ പലർക്കും തോന്നാമെങ്കിലും, ഇക്കാര്യത്തിൽ പ്രൊഫഷണലായിട്ടുള്ള ആളുകളുടെ അഭാവം കൊണ്ട് ഇപ്പോഴും കുട്ടികൾക്ക് വേണ്ടത്ര ഗൈഡൻസ് കിട്ടുന്നില്ല എന്നാണ് എന്റെ അനുഭവം. മൂന്നു തരം ആളുകളിൽ നിന്നാണ് കുട്ടികൾക്ക് ഇപ്പോൾ ഗൈഡൻസ് കിട്ടുന്നത്.

 1. അച്ഛനമ്മമാർ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആയ ആളുകൾ. ഈ വിഷയത്തെപ്പറ്റി അവർ അധികം പഠിച്ചിട്ടോ ചിന്തിച്ചിട്ടോ ഒന്നും ഉണ്ടാവില്ല. എവിടെ നിന്നെങ്കിലും കേട്ട അറിവ് വച്ചാണ് ഈ ഉപദേശമെല്ലാം.
 2. നല്ല കരിയറുള്ള ആളുകൾ, പ്രത്യേകിച്ചും ഐ എ എസും ഐ പി എസും ഒക്കെ കിട്ടിയ ആളുകൾ. ഇവർക്ക് സ്വന്തമായി നല്ലൊരു കരിയർ ഉണ്ടെങ്കിലും കരിയർ ഗൈഡൻസ് അവരുടെ മേഖലയല്ല.
 3. കരിയർ ഗൈഡൻസ് തൊഴിലായി എടുത്തവർ. ഇവരിൽ ആർക്കും തന്നെ സ്വന്തമായ കരിയറൊന്നും ഉണ്ടായിട്ടുള്ളവരല്ല. വായിച്ചതോ പഠിച്ചതോ ആയ കാര്യങ്ങളും, ഏതെങ്കിലും സൈക്കോളജി ടെസ്റ്റും ഒക്കെവച്ച് കുട്ടികളുടെ അഭിരുചി കണ്ടുപിടിക്കലും അതനുസരിച്ച് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശം കൊടുക്കുകയും ഒക്കെയാണ് ഇവരുടെ പൊതുവായ രീതി.

ഈ മൂന്നു തരം ആളുകളുടെയും ഉദ്ദേശശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാലും പുതിയ ലോകത്ത് ഒരു തൊഴിൽ ജീവിതം കെട്ടിപ്പടുക്കാൻ ഇത് പോരാ. പഠിക്കുന്ന കാലത്ത് വഴികാട്ടാൻ അധികമാളുകൾ ഇല്ലാതിരുന്നതിനാലും, കുട്ടികൾക്ക് ഗൈഡൻസ് കൊടുക്കാൻ താൽപര്യമുള്ളതിനാലും, കരിയർ ഗൈഡൻസിൽ ഓസ്ട്രേലിയയിൽ നിന്നും ഒരു ഡിപ്ലോമ ഉള്ളതിനാലും (സ്വർണ്ണമെഡൽ ഒക്കെയുണ്ട്, കാണണോ?) എനിക്ക് ഈ പണി ഇഷ്ടമാണ്. അതുകൊണ്ട് പറ്റുമ്പോഴെല്ലാം കുട്ടികളെ കാണുകയും, സംസാരിക്കുകയും, ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യാറുമുണ്ട്.

ഇന്റർനെറ്റും കമ്പ്യൂട്ടറും ഒക്കെ വ്യാപകമായതിനാൽ ഇപ്പോൾ ആർക്കും കരിയർ ഗൈഡൻസിന്റെ ആവശ്യമൊന്നുമില്ലെന്ന് നിങ്ങളിൽ പലർക്കും തോന്നാമെങ്കിലും, ഇക്കാര്യത്തിൽ പ്രൊഫഷണലായിട്ടുള്ള ആളുകളുടെ അഭാവം കൊണ്ട് ഇപ്പോഴും കുട്ടികൾക്ക് വേണ്ടത്ര ഗൈഡൻസ് കിട്ടുന്നില്ല എന്നാണ് എന്റെ അനുഭവം.തുമ്മാരുകുടിയിലെ കുട്ടികൾക്ക് ഞാൻ ഒരിക്കൽ മുഴുദിന ക്ളാസ്സ് വരെയെടുത്തു. പറ്റിയാൽ കേരളത്തിലെ എല്ലാ കുട്ടികൾക്കും ക്ലാസ് എടുക്കണം എന്നാണെന്റെ ആഗ്രഹം. അതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടല്ലോ. അതേസമയം എന്നോട് നേരിട്ട് ചോദിക്കാൻ അവസരമുള്ളവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇതിനെപ്പറ്റി ഞാൻ സ്ഥിരം പറയുന്ന ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം. കുട്ടികളുടെ അച്ഛനമ്മമാർ ശ്രദ്ധിച്ചുകേൾക്കണം. ഈ കാര്യത്തിൽ സാധാരണ കരിയർ ഗൈഡൻസ് ആളുകൾ നൽകുന്ന അഭിപ്രായമല്ല എന്റേത്, അതുകൊണ്ട് തന്നെ ഇവിടെ എല്ലാവരും എന്റെ അഭിപ്രായം സമ്മതിക്കണമെന്നുമില്ല. പക്ഷെ എന്റെ തൊഴിൽ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചതും ഇന്നുവരെ പ്രാക്ടീസ് ചെയ്തതുമായ കാര്യങ്ങളാണ്.

 • ഏതെങ്കിലും ഒരു ഡിഗ്രി പഠിച്ച് അതിൽത്തന്നെ ജോലി ചെയ്ത് ഒരു കരിയർ ഉണ്ടാക്കുന്ന കാലം കഴിഞ്ഞു. 2020 - ൽ ഏതെങ്കിലുമൊരു വിഷയത്തിലോ ജോലിയിലോ തുടക്കം കുറിക്കുന്ന ഒരു കുട്ടി 2070 - ൽ റിട്ടയർ ആകുന്ന കാലം വരുമ്പോൾ (അന്ന് റിട്ടയർമെന്റ് തന്നെ ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം) അതിനിടക്ക് പലയിടങ്ങളിൽ പല തരത്തിലുള്ള ജോലി ചെയ്യണ്ടിവരും, ഉറപ്പ്. മെക്കാനിക്കൽ എൻജിനീയർ ആയി ജോലി തുടങ്ങുന്ന ആൾ പാചകക്കാരനായും, ആയുർവേദ ഡോക്ടർ ആയി ജോലി തുടങ്ങുന്ന ആൾ ഫോട്ടോഗ്രാഫറായും മാറിയെന്നു വരാം, മാറേണ്ടി വരും. അതുകൊണ്ടുതന്നെ കരിയർ എന്ന വാക്ക് തന്നെ മാറ്റി 'വർക്ക് ലൈഫ്' എന്നാണ് ഇപ്പോൾ പാശ്ചാത്യരാജ്യങ്ങളിൽ തൊഴിൽജീവിതത്തിന്റെ പുതിയ പേര്. ഒരു തൊഴിൽ ജീവിത കാലത്ത് അനവധി ചെറിയ കരിയറുകൾ - അതാണിനിയുള്ള ലോകം.

 • താൽപര്യമുള്ള വിഷയത്തിലാണ് കുട്ടികളെ പ്രോത്സാഹിപ്പിച്ച് പഠിപ്പിക്കേണ്ടതെന്നും, അതിന് അഭിരുചി പരീക്ഷയൊക്കെ നടത്തി നോക്കി ആ വഴിക്ക് ആളെ തിരിച്ചു വിടണമെന്നും ഒക്കെയുള്ള വിശ്വാസം കഴിഞ്ഞ നൂറ്റാണ്ടിലേതാണ്. സ്ഥിരതയുള്ള തൊഴിലുകൾ ലോകത്ത് കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ഇന്ന് നമ്മൾ കാണുന്ന പല തൊഴിലുകളും അടുത്ത ഇരുപത് വർഷത്തിൽ ലോകത്ത് ഉണ്ടാവില്ല. ഇന്നില്ലാത്ത പല തൊഴിലുകളും ഉണ്ടാവുകയും ചെയ്യും. അപ്പോൾ നമ്മുടെ ഇന്നത്തെ താല്പര്യവും അഭിരുചിയും വച്ച് ജീവിതകാലം മുഴുവൻ തൊഴിലെടുത്ത് ജീവിക്കാം എന്ന ചിന്ത കൊണ്ട് ഒരു കാര്യവുമില്ല. അപ്പോൾ കുട്ടികളുടെ അഭിരുചിയും താല്പര്യവും നോക്കി മാത്രം പഠിപ്പിക്കാൻ വിടുന്നവർ അവരെ സഹായിക്കുകയല്ല ചെയ്യുന്നത്. നമുക്ക് താല്പര്യമുള്ള കാര്യത്തിൽ അല്ല, ലോകത്ത് ആവശ്യമുള്ള തൊഴിലുകൾക്ക് വേണ്ടി പരിശീലിപ്പിക്കപ്പെട്ടാലേ ഇനിയുള്ള കാലത്ത് ജീവിച്ചു പോകാൻ പറ്റൂ. ആർക്കിയോളജിയിലോ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലോ ഒക്കെ കുട്ടികൾ താല്പര്യം കാണിച്ചാൽ 'എന്നാൽ ആ വഴിക്കു പഠിപ്പിക്കാം' എന്ന് കരുതുന്നത് കുട്ടികളോട് ചെയ്യുന്ന ദ്രോഹമാണ്. ചെറുപ്പത്തിൽ കുട്ടികൾ ആശയപരമായി മാത്രമായിരിക്കും ചിന്തിക്കുക, അവരോട് പ്രായോഗിക ലോകത്തെപ്പറ്റി പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പക്ഷെ അതിനെപ്പറ്റി ഒന്നുകിൽ നമുക്ക് അറിവുണ്ടാകണം, അല്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കണം.

 • ലോകമാണ്, കേരളമോ ഇന്ത്യയോ അല്ല, രണ്ടായിരത്തിമുപ്പതിലെ നമ്മുടെ മാർക്കറ്റ്. ലോകം എങ്ങോട്ടു പോകുന്നു എന്ന് നോക്കിക്കണ്ട് അതിനു വേണ്ടി തയ്യാറെടുക്കാനുള്ള കഴിവാണ് ഇനിയുള്ള കാലത്ത് ഒരു നല്ല വർക്ക് ലൈഫിന് വേണ്ടത്. ഇന്നലെ കണ്ടതോ ഇന്ന് കാണുന്നതോ ആയ ലോകമോ ലോകക്രമമോ അല്ല രണ്ടായിരത്തി മുപ്പതിൽ ഉണ്ടാകാൻ പോകുന്നത്. പത്തു വർഷത്തിനപ്പുറത്തേക്ക് ഏതു രാജ്യങ്ങളിൽ ഏതു തൊഴിലുകൾ ബാക്കിയുണ്ടാകും, അല്ലെങ്കിൽ പുതിയതായി ഉണ്ടാകും എന്ന് നമുക്ക് പ്രവചിക്കാൻ പറ്റില്ല.
  ഏതെങ്കിലും ഒരു ഡിഗ്രി പഠിച്ച് അതിൽത്തന്നെ ജോലി ചെയ്ത് ഒരു കരിയർ ഉണ്ടാക്കുന്ന കാലം കഴിഞ്ഞു. 2020 - ൽ ഏതെങ്കിലുമൊരു വിഷയത്തിലോ ജോലിയിലോ തുടക്കം കുറിക്കുന്ന ഒരു കുട്ടി 2070 - ൽ റിട്ടയർ ആകുന്ന കാലം വരുമ്പോൾ (അന്ന് റിട്ടയർമെന്റ് തന്നെ ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം) അതിനിടക്ക് പലയിടങ്ങളിൽ പല തരത്തിലുള്ള ജോലി ചെയ്യണ്ടിവരും, ഉറപ്പ്.
 • അതുകൊണ്ടുതന്നെ ഏതു വിഷയത്തിലാണ് പഠനം തുടങ്ങുന്നത്, അല്ലെങ്കിൽ ഏതു കന്പനിയിലാണ് ജോലിചെയ്യാൻ തുടങ്ങുന്നത് എന്നത് ഇനിയുള്ള ലോകത്ത് വലിയൊരു വിഷയമല്ല. മറിച്ച്, ലോകത്ത് മാറിവരുന്ന അവസരങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നാം നമ്മളെ എപ്പോഴും സജ്ജരാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിചയത്തിന്റെയും ഉദ്ദേശം.

 • ചെയ്യുന്ന തൊഴിലും രാജ്യവും മാറേണ്ടി വരുന്നതുകൊണ്ട് ഒരു മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് എളുപ്പത്തിൽ മാറ്റപ്പെടാവുന്ന കഴിവുകൾ ആർജ്ജിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ശരി. ഭാഷാപ്രാവീണ്യം, മറ്റുനാടുകളിൽ യാത്രചെയ്തുള്ള പരിചയം, മറ്റു നാട്ടുകാരുടെ കൂടെ ജോലി ചെയ്തുള്ള പരിചയം, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന നല്ല സോഷ്യൽ നെറ്റ്‌വർക്ക്, നമ്മുടെ ആശയങ്ങൾ എഴുത്തിലും സംസാരത്തിലും പ്രകടിപ്പിക്കാനുള്ള കഴിവ്, ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള അറിവ്, ആത്മസംയമനം പാലിക്കാനുള്ള കഴിവ് ഇതിനൊക്കെയാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്.

 • അതിനാൽ മലയാളികളായ കുട്ടികളിൽ പറ്റുന്നവരെയെല്ലാം കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ വിടാനാണ് നമ്മൾ ആദ്യം ശ്രമിക്കേണ്ടത്. ഇത് വിദേശത്തു തന്നെ ആകണമെന്നില്ല. വിദേശ രാജ്യങ്ങളിലെ മോശം സ്ഥാപനങ്ങളിൽ പഠിക്കുന്നതിലും നല്ലതാണ് നമ്മുടെ ശരാശരി സ്ഥാപനങ്ങളിൽ പഠിക്കുന്നത്. വിദേശത്തു പഠിക്കുന്നതിന് ചില ഗുണങ്ങളുണ്ടെങ്കിലും അത് ബിരുദാനന്തര പഠനകാലത്താണ് നല്ലതെന്നാണ് എന്റെ ഉപദേശം.

 • നല്ല സ്ഥാപനം എന്നാൽ മിടുക്കരായ കുട്ടികളുള്ളത്, നല്ല ബ്രാൻഡ് നെയിം ഉള്ളത്, കരിക്കുലത്തിൽ പരമാവധി കോഴ്സുകൾ ഇലക്ടീവായി ഉള്ളത്, പഠനത്തിനുപരി കുട്ടികളുടെ നേതൃത്വഗുണവും കാഴ്ചപ്പാടും നെറ്റ് വർക്കിങ്ങും ഒക്കെ വികസിപ്പിക്കാൻ അവസരം കൊടുക്കുന്നത്, നല്ല അദ്ധ്യാപകർ ഉള്ളത് എന്നിങ്ങനെയാണ്. ഇവയിൽ പലതും അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടു കിടക്കുന്നതാണ്, എന്നാൽ ഏറ്റവും പ്രധാനം പഠിക്കുന്ന മറ്റു കുട്ടികളുടെ നിലവാരം തന്നെയാണ്. കാരണം ഇനിയുള്ള ലോകത്ത് നിങ്ങളുടെ നെറ്റ് വർക്കാണ് നിങ്ങളുടെ ഭാവി മണ്ഡലം, അറിവ് മാത്രമല്ല.
  നമുക്ക് പണവും ബന്ധുബലവും ഉണ്ടെന്ന് വച്ച് നമ്മുടെ കുട്ടികളെ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നതിൽ കൂടുതൽ പഠനഭാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ വിടുന്നത് അവരോടു ചെയ്യുന്ന ദ്രോഹമാണ്. കാശുകൊടുത്ത് സീറ്റ് മേടിച്ച് ഐ ഐ ടി യിൽ എൻ ആർ ഐ ക്വോട്ടയിൽ ശരാശരി കുട്ടികളെ പഠിക്കാൻ വിട്ട് അവരുടെ ആത്മവിശ്വാസം നശിപ്പിക്കരുത്.
 • നല്ല കുട്ടികളും, നല്ല പ്രശസ്തിയും, നല്ല അദ്ധ്യാപകരുമുള്ള സ്ഥാപനങ്ങളിൽ നിങ്ങൾ എന്തു പഠിക്കുന്നു എന്നുള്ളത് വലിയ പ്രാധാന്യമുള്ള കാര്യമില്ല. കേരളത്തിലെ ഏത് എഞ്ചിനീയറിങ് കോളേജിലും ഏത് ഡിഗ്രി പഠിക്കുന്നതിലും നല്ലതാണ് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ ഏതെങ്കിലുമൊരു കോഴ്‌സ് പഠിക്കുന്നത്. ഇന്ത്യയിലെ ഏത് നഗരത്തിലും ഇതുപോലെ പേരുകേട്ട സ്ഥാപനങ്ങളുണ്ട്. നിയമത്തിന് ബാംഗ്ലൂരിലെ നാഷണൽ ലോ സ്‌കൂൾ, ആർക്കിടെക്ച്ചറിന് ഡൽഹിയിലെ സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആക്കിടെക്ച്ചർ എന്നിങ്ങനെ.

 • അതേസമയം നമുക്ക് പണവും ബന്ധുബലവും ഉണ്ടെന്ന് വച്ച് നമ്മുടെ കുട്ടികളെ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നതിൽ കൂടുതൽ പഠനഭാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ വിടുന്നത് അവരോടു ചെയ്യുന്ന ദ്രോഹമാണ്. കാശുകൊടുത്ത് സീറ്റ് മേടിച്ച് ഐ ഐ ടി യിൽ എൻ ആർ ഐ ക്വോട്ടയിൽ ശരാശരി കുട്ടികളെ പഠിക്കാൻ വിട്ട് അവരുടെ ആത്മവിശ്വാസം നശിപ്പിക്കരുത്.

 • കേരളത്തിലെ ആർട്ട്‌സ് കോളേജുകളിൽ എക്കണോമിക്സോ സുവോളജിയോ ഒക്കെ പഠിക്കാൻ കുട്ടികളെ വിടുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. ഇവർ പഠിക്കുന്ന എക്കണോമിക്സും സെന്റ് സ്റ്റീഫൻസിലെ എക്കണോമിക്സും തമ്മിൽ സിലബസിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടല്ല, മറിച്ച് കേരളത്തിലെ ആർട്‌സ് കോളേജുകളിൽ ഇപ്പോൾ എത്തിപ്പറ്റുന്ന കുട്ടികളുടെ ശരാശരി നിലവാരം വളരെ മോശമാണ്. മറ്റൊരു കോഴ്‌സിനും അഡ്‌മിഷൻ കിട്ടാത്ത വെങ്ങോല ഭാഷയിൽ 'തിരിവ് തേങ്ങാ' ആണ് ഇപ്പോൾ ആർട്‌സ് കോളേജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും (സോറി ഡാ). അപ്പോൾ നിങ്ങളുടെ കുട്ടികൾക്ക് കിട്ടുന്ന സോഷ്യൽ നെറ്റ്‌വർക്ക് അതാണ്. ഭാവിക്ക് ഒരു ഗുണവും ചെയ്യില്ല.

 • കേരളത്തിലെ എഞ്ചിനീറിങ് കോളേജുകളിൽ ഏറെയെണ്ണവും തിരിവ് തേങ്ങകളാൽ സമൃദ്ധമാണ്, വിദ്യാർത്ഥികളുടെ കാര്യത്തിലും അദ്ധ്യാപകരുടെ കാര്യത്തിലും. അൻപത് ശതമാനം കുട്ടികൾ പോലും പാസ്സാവാത്ത കോളേജുകളിൽ കുട്ടികളെ വിടുന്നത് ആത്മഹത്യാപരമാണ് (സോറി ഡാ എഗൈൻ). ഏഴാമത്തെ പോയിന്റിൽ പറഞ്ഞ കാര്യം വച്ചുവേണം ഏതു കോളേജിനെയും വിലയിരുത്താൻ. അതേസമയം കേരളത്തിലെ നല്ല ആർട്ട്‌സ് കോളേജിൽ പഠിക്കാൻ പോകുന്നതിലും എന്തുകൊണ്ടും നല്ലതാണ് ശരാശരി എൻജിനീയറിങ് കോളേജിൽ പോകുന്നത്.

 • ഇത് എൻജിനീയറിങ് വിഷയങ്ങൾ ആർട്‌സ് വിഷയത്തേക്കാൾ നല്ലതാണെന്നെനിക്ക് വിശ്വാസമുള്ളതുകൊണ്ടല്ല. മറിച്ച് എൻജിനീയറിങ് ഇപ്പോൾ കേരളത്തിൽ പഴയ പത്താം ക്ലാസ്സ് പോലെയാണ്. കേരളത്തിൽ എൻജിനീയറിങ് കഴിഞ്ഞു എൻജിനീയറിങ് ജോലി ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരികയാണ്. എൻജിനീയറിങ് കഴിഞ്ഞാണ് ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് കൂടുതൽ പേരും ചിന്തിക്കുന്നത്. അത് ബാങ്കിലെ ജോലി തൊട്ടു സിനിമയിലെ അഭിനയം വരെയാകാം. ഇത് ശരിയായ കാര്യമാണെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ തൽക്കാലമെങ്കിലും ഇതാണ് നടപ്പാവുന്നത്. അത് അടുത്തയിടക്കൊന്നും ശരിയാവുന്ന മട്ടുമില്ല. അതുകൊണ്ടുതന്നെ ഒരു മിഡിൽ ക്ളാസ് ഫാമിലിയെ സംബന്ധിച്ചിടത്തോളം എൻജിനീയറിങ് ഏറ്റവും റിസ്‌ക്ക് കുറഞ്ഞ കരിയർ ചോയ്‌സ് ആണ്. ഏറെ തൊഴിലവസരങ്ങളുണ്ട്, അത്യാവശ്യം സാമൂഹ്യ അംഗീകാരമുണ്ട് ശരാശരി ശമ്പളവുമുണ്ട്. സയൻസും കണക്കും ഉൾപ്പടെ പ്രയോജനപരമായ അടിത്തറ ഉള്ളതിനാൽ ഭാവിയിൽ പല വഴിക്ക് തിരിയാം. അതുകൊണ്ടു തന്നെ ഞാൻ പരമാവധി ആളുകളെ ഈ വഴിക്കാണ് പറഞ്ഞു വിടുന്നത്. ഇക്കാര്യത്തിൽ എന്റെ ഉപദേശം കേരളത്തിലെ എല്ലാ കരിയർ ഗൈഡൻസ് ഗുരുക്കന്മാർക്കും എതിരും, മധ്യവർഗ്ഗ മലയാളി കുടുംബങ്ങളോട് ഒപ്പവുമാണ്. 'ഇഫ് ഇൻ ഡൗട്ട്, ഗോ ഫോർ എൻജിനീയറിങ്.' 
  കേരളത്തിലെ ആർട്ട്‌സ് കോളേജുകളിൽ എക്കണോമിക്സോ സുവോളജിയോ ഒക്കെ പഠിക്കാൻ കുട്ടികളെ വിടുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. ഇവർ പഠിക്കുന്ന എക്കണോമിക്സും സെന്റ് സ്റ്റീഫൻസിലെ എക്കണോമിക്സും തമ്മിൽ സിലബസിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടല്ല, മറിച്ച് കേരളത്തിലെ ആർട്‌സ് കോളേജുകളിൽ ഇപ്പോൾ എത്തിപ്പറ്റുന്ന കുട്ടികളുടെ ശരാശരി നിലവാരം വളരെ മോശമാണ്.
 •  എഞ്ചിനീയറിങ്ങിനോ മെഡിസിനോ ഒക്കെ മെറിറ്റ് സീറ്റിൽ അഡ്‌മിഷൻ കിട്ടാൻ കഴിവുള്ളതും എന്നാൽ ശാസ്ത്രവിഷയങ്ങളിൽ തന്നെ പഠിക്കണം എന്ന് താല്പര്യവുമുള്ള കുട്ടികളുണ്ടെങ്കിൽ അവരെ ഒരു കാരണവശാലും കേരളത്തിലെ സയൻസ് കോളേജുകളിൽ പഠിക്കാൻ വിടരുത്. മറിച്ച് ഐ ഐ ടികളിലെ ഇന്റഗ്രേറ്റഡ് എം എസ് സി, പുതിയതായി വന്നിരിക്കുന്ന IISER പോലുള്ള സ്ഥാപനങ്ങളിലെ എം എസ് സി എന്നിവക്ക് അഡ്‌മിഷൻ നേടാൻ ശ്രമിക്കുക. അതേ സമയം സയൻസ് വിഷയങ്ങളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ പി എച് ഡി വരെ പഠിക്കാൻ തയ്യാറായിരിക്കണമെന്നും, അവരെ വിദേശത്ത് പി എച് ഡി ക്ക് വിടാൻ വീട്ടുകാർ തയ്യാറായിരിക്കണമെന്നും ഞാൻ എപ്പോഴും നിർബന്ധിക്കാറുണ്ട്. ഇന്ത്യയിൽ പി എച്ച് ഡി ക്ക് പോകുന്നത് പൊതുവെ നഷ്ടക്കച്ചവടമാണ്. സയൻസിന്റെ കാര്യത്തിൽ ഇവരുടെ കാര്യം പരിതാപകാരവുമാണ്.

 • ഇന്ത്യയിൽ പുതിയതായി അനവധി പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളൊക്കെ വന്നിട്ടുണ്ട്. വി ഐ ടി പോലെ അത്ര പുതിയതല്ലാത്ത സ്ഥാപനങ്ങൾ ഐ ഐ റ്റി കൾക്കും മേലെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ പ്രാധാന്യം കൊടുക്കുന്നുമുണ്ട്. പുതിയതിൽ ഏതൊക്കെ നല്ലത് എന്ന കാര്യത്തിൽ ഞാൻ അത്ര അപ് ടു ഡേറ്റ് അല്ല, അതിനാൽ എവിടെ ഏത് കോഴ്‌സിന് പോകണം എന്ന് പറയാനുള്ള അറിവില്ല. പക്ഷെ പണ്ട് കേട്ടിട്ടുള്ള ബ്രാൻഡുകൾ മാത്രം നോക്കേണ്ട എന്ന് പറഞ്ഞതാണ്.

 • ഏതു കോളേജിലാണെങ്കിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആയതോ, അതി പുതുമയുള്ളതോ ആയ കോഴ്സുകൾക്ക് കുട്ടികളെ ബിരുദപഠനത്തിന് ചേർക്കരുത്. (ബയോ ടെക്നോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ, മെക്കാട്രോണിക്സ്, ഒക്കെ ഉദാഹരണങ്ങൾ). ഏറ്റവും അടിസ്ഥാനമായ ബിരുദത്തിൽ തുടങ്ങുക. (സിവിൽ എഞ്ചിനീയറിങ്, എക്കണോമിക്‌സ്, കെമിസ്ട്രി എന്നിങ്ങനെ) എന്നിട്ട് ബിരുദം കഴിയുന്‌പോൾ അന്നത്തെ കന്‌പോളനിലവാരം അനുസരിച്ച് കാലുമാറുക.

 • +2 കഴിഞ്ഞാൽ ബിരുദമല്ലാതെ ഒന്നുമില്ലേ എന്ന ചോദ്യമുണ്ട്. മറ്റു രാജ്യങ്ങളിൽ ബിരുദ പഠനം എല്ലാവരും ചെയ്യുന്ന ഒന്നല്ല. ലേബർ മാർക്കറ്റിൽ ബിരുദത്തിന് അമിത പ്രാധാന്യവുമില്ല. പക്ഷെ താൽക്കാലത്തെ ഇന്ത്യയിൽ കാര്യം അങ്ങനെയല്ല. അതുകൊണ്ട് തന്നെ ഒരു ബിരുദം എടുത്ത് തുടങ്ങുന്നത് തന്നെയാണ് ബുദ്ധി. സ്‌കിൽ ഇന്ത്യ ഒക്കെ പച്ചപിടിച്ചു വരുന്ന കാലത്ത് ഞാൻ അഭിപ്രായം മാറ്റിപ്പറയാം.

 • എൻജിനീയറിങ് കോളേജുകളിൽ ഏറെ കാര്യം മാറാനുണ്ടെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണല്ലോ. അതിന് കുറെ സമയമൊക്കെ എടുക്കും. എന്നാലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. എൻജിനീയറിങ് പഠിക്കുന്ന സമയത്ത് തന്നെ കുട്ടികളെ ഒരു വിദേശ ഭാഷ പഠിപ്പിക്കുക, ചൈനീസ്, ജാപ്പനീസ്, ജർമ്മൻ, സ്പാനിഷ്, ഇതിലേതെങ്കിലും.

പഠിച്ചുകഴിഞ്ഞ കുട്ടികൾക്ക് ജോലി കിട്ടാനും, കൂടുതൽ പഠിക്കാനും, ഇന്ത്യക്ക് പുറത്തുപോകാനുമൊക്കെ എന്തൊക്കെ ചെയ്യണമെന്ന് ഞാൻ ഇനിയൊരിക്കൽ പറയാം. അത് പക്ഷെ എന്റെ ഫോളോവേഴ്സിന്റെ എണ്ണം മുപ്പതിനായിരം കടന്നിട്ടേ പറയൂ. കോളേജുകളിൽ പഠിക്കുന്ന നിങ്ങളുടെയൊക്ക മക്കളോട് വേഗം എന്റെ ഫോളോവേഴ്സ് ആകാൻ പറയു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണണമെന്ന് വാശിപിടിച്ചു; പറ്റില്ലെന്ന് പറഞ്ഞപ്പോൾ ബലം പ്രയോഗിച്ച് മുകൾ നിലയിലേക്കു കൊണ്ടുപോയി എതിർപ്പവഗണിച്ച് ഭിത്തിയോടു ചേർത്തു നിർത്തി ബലാത്കാരമായി ചുംബിച്ചു; സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്ത്രങ്ങൾ വലിച്ചഴിക്കുകയും ചെയ്തു; കഥ പറയാനെത്തിയ യുവതിയുടെ മൊഴി നടന് വിനയാകും; ഉണ്ണി മുകുന്ദൻ ഊരാക്കുടുക്കിൽ
നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?
യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്‌ളൂരു കിഡ്‌നാപ്പിങ് കേസിൽ ആന്റി ക്‌ളൈമാക്‌സ്; ഓർത്തഡോക്‌സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ കയ്യോടെ പൊക്കി പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് പുതിയ കേസ്
മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99 സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും
മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 7 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 18 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; അടുത്ത ലക്ഷ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും
മാധ്യമത്തിനെയും തേജസിനെയും അനുകരിക്കുന്ന ലേഔട്ടിലേക്ക് മാറി മാതൃഭൂമി പത്രം കുടുങ്ങി; കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ, പത്രഓഫീസിലേക്ക് ദിവസേന തെറിവിളി; സർക്കുലേഷനിലും ഇടിവ്; സിനിമാലോകം ബഹിഷ്‌ക്കരിച്ചതിന്റെ പേരിലുള്ള കോടികളുടെ നഷ്ടത്തിനു പിന്നാലെ മുഖം മാറ്റവും മാതൃഭൂമിക്ക് വിനയാവുന്നു
കാക്കനാട്ടെ സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്; ഭാരത് മാതാ കോളേജിന് എതിർവശത്ത് 60 സെന്റ്; തൃക്കാക്കരയിൽ ഒരേക്കർ; മരടിൽ 54 സെന്റ്.... മാർ ആലഞ്ചേരി വിറ്റെന്ന് വിമതർ ആരോപിക്കുന്നത് ഈ സ്ഥലങ്ങൾ; വിറ്റവകയിൽ 22 കോടി ലഭിക്കേണ്ടിടത്ത് സഭയ്ക്ക് ലഭിച്ചത് ഒൻപത് കോടി മാത്രം; ആധാരത്തിൽ ചേർക്കാത്ത വില എങ്ങോട്ട് പോയി? സീറോ മലബാർ സഭയിലെ ചക്കളത്തിൽ പോര് അതിരു ലംഘിച്ചപ്പോൾ നാണംകെട്ട് വിശ്വാസികൾ
ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല, എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു! അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്ര മോദി അങ്കം ജയിച്ചത്; ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും