1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

ജോലിത്തിരക്കിലും ജീവിതപ്രാരാബ്ധങ്ങളിലും പെട്ട് ആശിച്ച പോലെ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട; ഏതു പ്രായത്തിലും കുറഞ്ഞ ചെലവിൽ ഉന്നത പഠനം നടത്താൻ നിങ്ങളെ കേന്ദ്ര സർക്കാർ സഹായിക്കും; 'സ്വയം' പഠിക്കാൻ മാനവവിഭവശേഷി വകുപ്പിന്റെ പോർട്ടൽ

May 23, 2017 | 06:22 PM | Permalinkസെയ്ദ് ഷിയാസ് മിർസ

തൊഴിൽ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഒരവശ്യ ഘടകമാണല്ലോ എന്നാൽ സാമ്പത്തിക പരാധീനത പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അല്ലെങ്കിൽ അക്കാലത്തെ താൽപര്യക്കുറവ് മൂലമോ പഠനം തുടരാൻ കഴിയാതിരുന്നവർക്ക് പഠനം തുടരാനോ അല്ലെങ്കിൽ പുതുതായി പഠനം ആരംഭിക്കാനോ ഉള്ള അവസരമൊരുക്കുകയാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. ഇത്തരത്തിൽ പഠനാവസരം ഒരുക്കുന്നത്തിനായി ഈ വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വയം (swayam).

എവിടെയിരുന്നു കൊണ്ടും എപ്പോൾ വേണമെങ്കിലും പഠന പ്രക്രിയയുടെ ഭാഗമാകുക, പഠനം രസകരവും എളുപ്പത്തിലുമാക്കുക, സ്മാർട്ട് എജ്യൂക്കേഷനിലേക്ക് രാജ്യത്തെ കൈപിടിച്ചുയർത്തുക, പ്രായ ഭേദമന്യേ ഫലവത്തായ വിദ്യാഭ്യാസം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രധാനമായും ആൾ ഇന്ത്യ കൗഇൻസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനുമായി(എ .ഐ .സി.ടി.ഇ ) സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ എൻ.സി.ഇ.ആർ.ടി, എൻ.ഐ .ഒ.എസ്, ഇഗ്‌നോ, ഐഐഎം ബാംഗ്ലൂർ, എൻ.പി ടെൽ എന്നിവർ പങ്കാളികളായുണ്ട്.

എന്താണ് സ്വയം?

ഒൻപതാം ക്‌ളാസ് മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ്തലം വരെ 14 വയസ്സ് തികഞ്ഞ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനാവുന്ന തരത്തിൽ വിവിധ കോഴ്‌സുകൾ ഹോസ്റ്റു ചെയ്തിരിക്കുന്ന (ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന ) തദ്ദേശീയമായ വികസിപ്പിച്ച ഒരു ഐടി പ്ലാറ്റ്‌ഫോമാണ് സ്വയം (swayam).സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും, ബിരുദാനന്തര ബിരുദം നേടിയവർക്കും വരെ അനുയോജ്യമായ കോഴ്‌സുകൾ സ്വയം എന്ന പദ്ധതിയുടെ ഭാഗമായുണ്ട്. വിവിധ വിഭാഗങ്ങളിലായി 345 ൽ പരം കോഴ്‌സുകളാണ് നിലവിൽ സ്വയത്തിലൂടെ നടന്നു വരുന്നത്. ഓൺലൈനായി രാജ്യത്തിന്റെ ഏതുഭാഗത്ത് നിന്നും സൗജന്യമായി പഠിക്കാനാകും എന്നത് ഈ പദ്ധതിയെ കാലഘട്ടത്തിനു അനുയോജ്യമായി മാറ്റുന്നു. swayam.gov.in എന്ന പോർട്ടലിൽ നിന്നും ഈ പദ്ധതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

ആർക്കൊക്കെ പഠിക്കാം ?

ഇന്ത്യൻ പൗരനായ ഏതൊരു വ്യക്തിക്കും ഒൻപതാം ക്ലാസ് മുതൽ സൗജന്യമായി പഠനം തുടരുന്നതിനോ അല്ലെങ്കിൽ മറ്റു യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുന്നതിനോ സ്വയം സഹായിക്കും. നിലവിൽ സ്‌കൂളുകളിലോ മറ്റു സ്ഥാപനങ്ങളിലോ പഠിക്കുന്നവർക്ക് സ്വയത്തിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കാം . ഒൻപതാം ക്ലാസ്സ് മുതൽ സ്വയത്തിലെ പഠന വിഭവങ്ങൾ റെഗുലർ പഠനത്തിന്റെ ഭാഗമായി നിലവിൽ രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് ഉപയോഗിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

ഏതൊക്കെ കോഴ്‌സുകൾ

സ്‌കൂൾ തലത്തിൽ 21 കോഴ്‌സുകളും, ഡിപ്ലോമ തലത്തിൽ 4 കോഴ്‌സുകളും, അണ്ടർ ഗ്രാജ്യുവേറ്റ് തലത്തിൽ 137 കോഴ്‌സുകളും, പോസ്റ്റ് ഗ്രാജ്യുവേറ്റ് തലത്തിൽ 177 കോഴ്‌സുകളും സ്വയത്തിൽ നിന്നും പഠിക്കാം ഇവ കൂടാതെ 8 സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. എല്ലാ കോഴ്‌സുകളും ഇന്ററാക്റ്റീവ് രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അദ്ധ്യാപകർ തയ്യാറാക്കിയ പഠന വിഭവങ്ങളാണ് സ്വയത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള ആയിരത്തിലധികം സ്‌പെഷ്യലൈസ്ഡ് അദ്ധ്യാപകർ വിവിധ കോഴ്‌സുകൾ തയ്യാറാക്കുന്നതിൽ ഈ പദ്ധതിയിൽ പങ്കുചേർന്നിയിട്ടുണ്ട്.

എങ്ങനെ സ്വയം പഠനമാരംഭിക്കാം?

പഠനത്തിന് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ കഴിയും എന്നാൽ സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള വിദ്യാർത്ഥികൾ ഒരു നിശ്ചിത തുക അടക്കേണ്ടി വരും; അത്തരത്തിൽ കോഴ്‌സിന്റെ ഭാഗമാകുന്നവർക്ക് പഠനം വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓരോ കോഴ്‌സിന്റെയും അവസാനം വിദ്യാർത്ഥിയുടെ നിലവാരം പരിശോധനയിക്കപ്പെടും;ഇതിനു വേണ്ടി നടത്തുന്ന പരീക്ഷയിൽ നേടിയ മാർക്കുകൾ / ഗ്രേഡുകൾ വിദ്യാർത്ഥികളുടെ അക്കാദമിക് റെക്കോർഡിലേക്ക് മാറ്റും. വീഡിയോ രൂപത്തിലുള്ള കഌസ്സുകൾ , ഡൗൺലോഡ് ചെയ്യാവുന്ന / അച്ചടിച്ച പഠന സഹായികൾ, പഠന പുരോഗതിയുടെ സ്വയം വിലയിരുത്തൽ സ്വാധ്യമാക്കുന്ന പരിശോധനകളും/ ക്വിസുകളും,സംശയ ദൂരീകരണത്തിനായി ഓൺലൈൻ ചർച്ചാ ഫോറം എന്നിവ സ്വയത്തിന്റെ ഭാഗമായിട്ടുണ്ട്.

എന്തൊക്കെ നേട്ടങ്ങൾ

കേന്ദ്ര സർക്കാരിന്റെ തുടർ പഠന പദ്ധതി പ്രകാരം നൽകുന്ന ഈ സർട്ടിഫിക്കറ്റ് നാട്ടിലും വിദേശത്തും ജോലി ലഭിക്കുന്നതിനു സഹായകമാകും. സ്വയത്തിലൂടെയുള്ള പഠനത്തിന്റെ ഭാഗമായി നേടിയ മാർക്കുകൾ അല്ലെങ്കിൽ ക്രെഡിറ്റുകൾ വിവിധ സർവ്വകലാശാലകൾ നടത്തുന്ന കോഴ്‌സുകളുടെ അക്കാദമിക് റെക്കോർഡിലേക്ക് ക്രെഡിറ്റ് കൈമാറ്റം ചെയ്യാനാകുന്ന രീതി പരിശോധിക്കാൻ ഇതിനകം തന്നെ യുജിസി രാജ്യത്തെ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2016 ലെ ഈ റഗുലേഷൻ പ്രകാരം സ്വയത്തിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ വിവിധ സർവകലാശാലകളിൽ അനുയോജ്യമായ കോഴ്‌സുകളിൽ തുടർ പഠനം നടത്താൻ കഴിയും.

ഇരുപത്തിയെന്നാം നൂറ്റാണ്ട് അറിവിന്റേതാണെന്നും ആ കാലഘട്ടം ഇന്ത്യ ഭരിക്കുമെന്നും സ്വപ്നം കാണുന്ന രാജ്യത്തിന് അറിവിന്റെ ഓൺലൈൻ സംഭരണി തുറന്നു വയ്ക്കുന്ന 'സ്വയം' ഏവർക്കും സ്വയം പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും അവസരമൊരുക്കുമെന്നു നിസ്സംശയം പറയാം.

shiyazmirza@outlook.com

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ
താര സംഘടനയില്ലെങ്കിലും കുഴപ്പിമില്ലെന്ന് പൃഥ്വിരാജും കൂട്ടരും; താൻ സ്ഥാനം ഒഴിഞ്ഞ ശേഷം ദിലീപിനെ പുറത്താക്കിക്കൊള്ളൂവെന്ന് ഇന്നസെന്റ്; അനധികൃത ആസ്തികളെ കുറിച്ച് അഴിക്കുള്ളിലായ നടൻ തുറന്നു പറയുമോ എന്ന ഭയത്തിൽ മുൻനിര താരങ്ങൾ; എല്ലാം രഹസ്യമായി തന്നെ തുടരാൻ കരുക്കൾ നീക്കി ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഇനി 'അമ്മ' ഓർമ്മയിൽ മാത്രമോ?
ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ? അന്വേഷണസംഘത്തിന്റെ വാങ്ങൾ പൊളിക്കാൻ അഡ്വ. ബി. രാമൻപിള്ള ഉന്നയിച്ചത് 20 പോയിന്റുകൾ; ദിലീപ് കിംങ് ലയറെന്ന് പ്രോസിക്യൂഷൻ; ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ നടന്ന വാദം ഇങ്ങനെ
മഹാരാജാസിൽ എസ്എഫ്‌ഐക്ക് വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്; ചെയർപേഴ്‌സണായ എസ്എഫ്ഐയുടെ മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് 121 വോട്ടുകൾക്ക് മാത്രം ; മൂന്നാം വർഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രട്ടേണിറ്റി സ്ഥാനാർത്ഥി ഇസ്ഹാഖ് നേടിയത് ചരിത്ര വിജയം
ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ വന്നു? മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല; സിംഗിൾ ബഞ്ച് പരമാർശങ്ങൾ നീക്കുകയില്ല; കോടതി പരാമർശം നീക്കാൻ ചെന്ന മന്ത്രി കെ.കെ ഷൈലജയെ കണക്കിനു ശാസിച്ച് ഹൈക്കോടതി; പിണറായി മന്ത്രിസഭയിലെ മൂന്നാം മന്ത്രിക്കും രാജിവയ്ക്കേണ്ടി വന്നേക്കും
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ