Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറുതെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയതുകൊണ്ട് ഇനി എച്ച്1ബി വിസ ലഭിക്കില്ല; അമേരിക്കയിലുള്ള ഇന്ത്യൻ ടെക്കികളുടെ വിസ നിയമമാറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ

വെറുതെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയതുകൊണ്ട് ഇനി എച്ച്1ബി വിസ ലഭിക്കില്ല; അമേരിക്കയിലുള്ള ഇന്ത്യൻ ടെക്കികളുടെ വിസ നിയമമാറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ

യർന്ന കഴിവുകളുള്ള വിദേശ വർക്കർമാരെ യുഎസിലേക്ക് കൊണ്ടു വരുന്നതിനായുള്ള വിസയായ എച്ച്-1ബി നടത്തുന്നതും റെഗുലേറ്റ് ചെയ്യുന്നതും ദി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസാണ്(യുഎസ് സിഐഎസ്). ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വെറുതെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ ആയതുകൊണ്ട് ഇനി എച്ച്1ബി വിസ ലഭിക്കില്ലെന്ന് പ്രത്യേകം ഓർക്കുക. സ്പെഷ്യാലിറ്റി ഒക്യുപേഷൻ എന്ന കാറ്റഗറിയിലുള്ളവർക്ക് മാത്രമേ ഇത് ഇനി മുതൽ ലഭിക്കുകയുള്ളൂ. അമേരിക്കയിലുള്ള ഇന്ത്യൻ ടെക്കികളുടെ വിസ നിയമമാറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് പ്രധാനപ്പെട്ട കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.

1. കമ്പ്യൂട്ടർ പ്രോഗ്രാമർ മാത്രമായാൽ പോര

മ്പ്യൂട്ടർ പ്രോഗ്രാമർ എന്നത് സോഫ്റ്റ് വെയർ വ്യവസായത്തിൽ വെറുമൊരു എൻട്രി ലെവൽ പൊസിഷനാണ്. ഇതിനെ അധികകാലം ഇനി സ്പെഷ്യാലിറ്റി ഒക്യുപേഷനായി കണക്കാക്കില്ല. മാർച്ച് 31 ന് പുറത്തിറക്കിയ പുതിയ പോളിസി മെമോറാണ്ടത്തിലാണിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരക്കാർക്ക് എച്ച് 1 ബി വിസ ലഭിക്കുകയില്ലെന്ന് പ്രത്യേകം ഓർക്കുക.

2. എപ്ലോയർ ബോധിപ്പിക്കണം

താൻ വിദേശത്ത് നിന്നും എച്ച് 1 ബി വിസയിൽ കൊണ്ടു വരുന്നയാൾ നിയമം നിർവചിച്ചിരിക്കുന്ന സ്പെഷ്യാലിറ്റി ഒക്യുപേഷൻ പരിധിയിൽ വരുന്നയാളാണെന്ന് തെളിയിക്കുന്ന രേഖകൾ എംപ്ലോയർ സമർപ്പിക്കണം.

3. തെരഞ്ഞെടുക്കുന്നതിനുള്ള ലോട്ടറി സിസ്റ്റം ഇല്ലാതായി

പുതിയ മാർഗനിർദേശങ്ങൾ എച്ച്ബി 1 വിസയ്ക്കുള്ള എൻട്രി-ലെവൽ പൊസിഷനുകളെ ബാധിക്കുമെന്നും അപേക്ഷകളുടെ മേൽ സൂക്ഷ്മനനിരീക്ഷണം വർധിപ്പിക്കുമെന്നുമാണ് ഇമിഗ്രേഷൻ ലോയർമാർ മുന്നറിയിപ്പേകുന്നത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യുഎസ് സിഐഎസിന് ലോട്ടറി സിസ്റ്റത്തിലൂടെയുള്ള തെരഞ്ഞെടുപ്പിനെ റദ്ദാക്കാനും സാധിക്കുമെന്നാണ് ഒരു ഇമിഗ്രേഷൻ ലോയർ പറയുന്നത്. ഈ സിസ്ര്റത്തിലൂടെയായിരുന്നു ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നും വർഷത്തിൽ അനുവദിക്കാറുള്ള 65,000 വിസകൾക്കുള്ളവരെ തെരഞ്ഞെടുത്തിരുന്നത്.

4. ആരെയൊക്കെ ബാധിക്കും

പ്രോഗ്രാം-ലെവൽ വർക്കർമാരെ വിദേശത്ത് നിന്നും ഹയർ ചെയ്യുന്ന കമ്പനികളെ പുതിയ നിയമമാറ്റം ബാധിക്കുന്നതാണ്. പ്രാദേശികമായി അമേരിക്കക്കാരെ പ്രസ്തുത സ്ഥാനത്തേക്ക് നിയമിക്കുമ്പോൾ ഉയർന്ന ശമ്പളം കൊടുക്കേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു മിക്ക കമ്പനികളും എച്ച് 1 ബി വിസയിലൂടെ വിദേശത്ത് നിന്നും കുറഞ്ഞ ശമ്പളത്തിൽ തൊഴിലാളികളെ കൊണ്ട് വന്നിരുന്നത്. പുതിയ നിയമപ്രകാരം ഇത് അനുവദിക്കുന്നതല്ല.

5. ഇന്ത്യൻ കമ്പനികൾ

മേരിക്കയിലുള്ള നിരവധി ഇന്ത്യൻ കമ്പനികൾ ഈ വിസയിലൂടെ പുറത്ത് വിന്നും ചെലവ് കുറഞ്ഞ തൊഴിലാളികളെ കൊണ്ട് വരുന്നത് പതിവായിരുന്നു. പുതിയ നിയമം ഇന്ത്യൻ കമ്പനികളെ മുഖ്യമായും ബാധിക്കുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇതിലൂടെ നല്ല അവസരങ്ങൾ യുഎസിൽ ലഭിച്ചിരുന്നു. അതും ഇല്ലാതാകാൻ പോവുകയാണ്.

6. നിയമപരമായ വെല്ലുവിളികൾ

പുതിയ ഉത്തരവിനെ ലോയർമാർ തങ്ങളുടെ കമ്പനികൾക്ക് വേണ്ടി ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കക്ഷികൾക്ക് പുതിയ നിയമമനുസരിച്ച് മാറാൻ വേണ്ടത്ര സമയം അനുവദിച്ചില്ലെന്നാണവർ വാദിക്കുന്നത്. 2018ലേക്കുള്ള പെറ്റീഷനുകൾ ഓപ്പൺ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് അതായത് മാർച്ച് 31നാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നതെന്നും അത് കമ്പനികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ലോയർമാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP