Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അംഗീകാരമുള്ള യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും; ഇന്ത്യയിലെ മിക്ക യൂണിവേഴ്‌സിറ്റികളും ലിസ്റ്റിലുണ്ടെന്നു സൂചന: മാന്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന നഴ്സുമാർക്കു ബ്രിട്ടനിലേക്ക് വിസ ലഭിച്ചേക്കും

അംഗീകാരമുള്ള യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും; ഇന്ത്യയിലെ മിക്ക യൂണിവേഴ്‌സിറ്റികളും ലിസ്റ്റിലുണ്ടെന്നു സൂചന: മാന്യമായി ഇംഗ്ലീഷ് സംസാരിക്കുന്ന നഴ്സുമാർക്കു ബ്രിട്ടനിലേക്ക് വിസ ലഭിച്ചേക്കും

ടുത്ത ആഴ്ച മുതൽ യുകെയിൽ നടപ്പിലാക്കുന്ന പുതിയ നിയമം അനുസരിച്ച് ഐഇഎൽടിഎസ് ഇല്ലാതെ മലയാളി നഴ്സുമാർക്ക് വിസ ലഭിക്കുമോ? ഏതാനും ദിവസങ്ങളായി മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്ന വാർത്തകളെ തുടർന്ന് അനേകായിരം നഴ്സുമാരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഐഇഎൽടിഎസിന് പകരം ഒഇടി ടെസ്റ്റ് പാസ്സായാൽ മതിയെന്നതിനേക്കാൾ നഴ്സുമാർക്ക് ആകാംക്ഷ ഉണർത്തുന്നത് ഒരു ഇംഗ്ലീഷ് യോഗ്യതയും ഇല്ലാത്തവരുടെ നിയമനം ആണ്. ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായ നഴ്സങ് പഠിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റുകൾ ഒന്നുമില്ലാതെ അഡ്‌മിഷൻ നൽകാൻ ആണ് തീരുമാനം.

എന്നാൽ ഈ മാറ്റത്തിന്റെ മാനദണ്ഡം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് വായനക്കാരുടെ നിരന്തരമായ സംശയങ്ങൾ ഉയർന്നതു കൊണ്ട് ഞങ്ങൾ ബ്രിട്ടനിലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി (എൻഎംസി) കൗൺസിലുമായി ബന്ധപ്പെട്ടിരുന്നു. നവംബർ ഒന്നിന് ഈ കൗൺസിൽ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്നാണ് ബ്രിട്ടീഷ് മലയാളിയെ അറിയിച്ചത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ (ബിഎംസി) ഇങ്ങനെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആ ലിസ്റ്റ് തന്നെ എൻഎംസിയും സ്വീകരിക്കാൻ ആണ് സാധ്യതയെന്നാണ് എൻഎംസിയിലെ ചില വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

അങ്ങനെയെങ്കിലും അതു മലയാളി നഴ്സുമാർക്ക് വലിയ അനുഗ്രഹവും ആശ്വാസവുമായിരിക്കും. കാരണം. ബിഎംസി പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റിൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഒട്ടു മിക്ക യൂണിവേഴ്സിറ്റികളും ഉണ്ട്. ബിഎംസി യോഗ്യതയില്ലാത്തവരായി പറയുന്നത് ചുവടെ കൊടുത്തിരിക്കുന്ന യൂണിവേഴിസിറ്റുകൾ മാത്രമാണ്. ഈ ലിസ്റ്റാണ് എൻഎംസിയും മാനദണ്ഡമായി എടുക്കുന്നതെങ്കിൽ മലയാളികൾ പഠിച്ച എല്ലാ നഴ്സിങ് കോളേജുകളും യോഗ്യതയുടെ പരിധിയിൽ വരും.

Al-Ameen Medical College
B.J. Medical College - University of Pune
Bundelkhand University
Dr D.Y. Patil Medical College - Maharashtra University of Health Sciences
Dr NTR University of Health Sciences - Shadan Institute of Medical Sciences
Kashmir University - Government Medical College Sringar
Kasturba Medical College Mangalore
Mahatma Gandhi Medical College & Research Institute - Pondicherry University
Rajah Muthiah Medical College - Annamalai University
Rajiv Gandhi University of Health Sciences þ Mysore Medical College
Rajiv Ghandi University of Health Sciences, Vydehi Institute of Medical Sciences & Research Centre
S.R.M. Medical College Hospital and Research Centre

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും യാതൊരു ഇംഗ്ലീഷ് യോഗ്യതയും ഇല്ലാതെ നഴ്സായി യുകെയിൽ ജോലി ചെയ്യാൻ പോകാം എന്നു കരുതുന്നത് മണ്ടത്തരം ആയിരിക്കും. ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയുടെ കാര്യത്തിൽ മാത്രമാണ് ഇളവുള്ളത്. സിബിടി, ഒഎസ്സിഇ എന്നീ രണ്ടു പരീക്ഷകൾ പാസ്സായാൽ മാത്രമേ നഴ്സാകാൻ സാധിക്കൂ. സിബിടി ഇന്ത്യയിൽ നിന്നും പാസ്സാകുമ്പോൾ ഒഎസ്സിഇ യുകെയിൽ ചെന്ന ശേഷമാണ് പാസ്സാകേണ്ടത്. എന്നു മാത്രമല്ല എൻഎംസി ടീം ഇന്ത്യയിൽ എത്തി ഇന്റർവ്യൂ നടത്തിയ ശേഷം ആയിരിക്കും നിയമിക്കുക. ഇന്റർവ്യൂവിൽ മാന്യമായി ഇംഗ്ലീഷിൽ സംസാരിച്ചില്ലെങ്കിലും പാസ്സാകാൻ പ്രയാസമായിരിക്കും.

അതുകൊണ്ടു പത്തുവർഷം മുൻപ് യുകെയിലേക്കു പോയതു പോലെ ഒരു യോഗ്യതയുമില്ലാത്തവർക്ക് പോവാം എന്ന ആഗ്രഹം വേണ്ട. എങ്കിലും അത്യാവശ്യം കഴിവും പ്രതിഭയും ഉള്ള മലയാളി നഴ്‌സുമാർക്ക് യുകെ തുറന്നു തരുന്നത് വമ്പൻ വാതിൽ തന്നെയാണ്. കാരണം ഐഇഎൽടിഎസ് എന്ന കടമ്പയിൽ തട്ടി അനേകം മലയാളി നഴ്‌സുമാരാണ് ഇപ്പോൾ വിദേശത്ത് പോവാൻ കഴിയാതെ കഴിയുന്നത്. ബ്രിട്ടണിൽ മാത്രം ഏതാണ്ട് 50, 000 നഴ്‌സിങ് ഒഴിവുകൾ ഉള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യാക്കാർ കഴിഞ്ഞാൽ ഫിലിപ്പീൻസിൽ നിന്നും മാത്രമാണ് നഴ്‌സുമാർക്ക് വരാൻ സാധിക്കുക.

നിങ്ങൾക്ക് മാന്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിലോ ഇമെയിലിലോ ബന്ധപ്പെട്ടാൽ യുകെയിലേക്ക് എത്താനുള്ള സാധ്യതകളും പിന്തുണയും ലഭിക്കും. നിയമപരമായി മാത്രം പ്രവർത്തിക്കുന്ന നാമമാത്രമായ ഫീസ് മാത്രം ഈടാക്കുകയും ചെയ്യുന്ന ഈ ഏജൻസിയെ ബ്രിട്ടീഷ് മലയാളി റെക്കമന്റ് ചെയ്യുന്നത് മറ്റ് ഏജൻസികളുടെ ചതിക്കുഴിയിൽ പെടാതിരിക്കാൻ ആണ്. എൻഎച്ച്എസ് ആശുപത്രികൾ അടക്കമുള്ള അനേകം യുകെ സ്ഥാപനങ്ങൾക്ക് നഴ്സുമാരെ നൽകാൻ അനുമതിയുള്ള നിയമപരമായി അവകാശമുള്ള സ്ഥപാനമാണ് വൊസ്റ്റെക്ക്. ഇവർക്ക് ഈ വിഷയത്തിൽ ആഴത്തിൽ അറിവുള്ളതിനാൽ നിങ്ങളുടെ സമയങ്ങളും സാധ്യതകളും ഇവർക്കെഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. നിങ്ങളുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
[email protected], [email protected] Or call 00442072339944, 00442078289944, 00447811436394, 00447830819151

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP