1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

ഐഇഎൽടിഎസിന് പകരം ഒക്യുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്; ഇംഗ്ലീഷിലോ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് പഠിച്ച നഴ്‌സിങ് ഡിഗ്രി പകരമായി അനുവദിക്കും; ഐഇഎൽടിഎസ് റൈറ്റിങ് മൊഡ്യൂൾ 6. 5 ആക്കി കുറയ്ക്കും; പുതിയ പരിഷ്‌കാരങ്ങൾ നവംബർ ഒന്നു മുതൽ: ബ്രിട്ടൺ വീണ്ടും മലയാളി നഴ്‌സുമാർക്ക് മുൻപിൽ വാതിൽ തുറക്കുമ്പോൾ

September 28, 2017 | 09:07 AM | Permalinkസ്വന്തം ലേഖകൻ

യുകെയിലേക്കുള്ള മലയാളി നഴ്‌സുമാരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയേക്കുമെന്ന സൂചന വ്യക്തമായി. എല്ലാ വിഷയങ്ങളിലും ഐഇഎൽടിഎസ് 7 നിർബന്ധമാക്കിയതോടെ ഏതാനും വർഷങ്ങളായി നടക്കാതെ പോയ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ആണ് വീണ്ടും സജീവമാകാൻ അവസരം ഒരുങ്ങുന്നത്. ഐഇഎൽടിഎസ് കുറയ്ക്കണമെന്ന നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചു ഇപ്പോൾ ബ്രിട്ടണിലെ നഴ്‌സിങ് കൗൺസിൽ അതിനു അനുമതി നൽകിയതായി വ്യക്തമായി. ഇതനുസരിച്ച് ഐഇഎൽടിഎസിന് പകരം മറ്റ് ടെസ്റ്റുകൾ അനുവദിക്കുന്നതിന് പിന്നാലെ ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഐഇഎൽടിഎസ് ഒഴിവാക്കാനും ആലോചനയുണ്ട്.

ഇപ്പോൾ നടക്കുന്ന കൺസൾട്ടേഷൻ ഫലം ഒക്ടോബറിൽ പുറത്ത് വിട്ട ശേഷം നവംബർ ഒന്നു മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ രണ്ടു മാസത്തിനകം അനേകം മലയാളി നഴ്‌സുമാർക്ക് യുകെയിലേക്ക് ജോലി തേടി എത്താൻ കഴിയും. അബർഡീനിൽ താമസിക്കുന്ന ഫെബിൻ സിറിയക് തയ്യാറാക്കി എൻഎംസിക്ക് നൽകിയതും ബ്രിട്ടീഷ് മലയാളി ഉറച്ച പിന്തുണ കൊടുത്തതുമായ പെറ്റീഷനും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിട്ടുണ്ട്. ഏതാനും വർഷം മുൻപ് ബ്രിട്ടീഷ് മലയാളി പെറ്റീഷൻ നൽകിയെങ്കിലും ഗുണം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വർഷം മുൻപ് ഫെബിൻ നൽകിയ പെറ്റീഷന് ഏതാനും മാസം മുൻപ് ബ്രിട്ടീഷ് മലയാളി പിന്തുണ നൽകുക ആയിരുന്നു. തുടർന്ന് 2000 ഒപ്പിൽ നിന്നു 15, 000 ഒപ്പായി മാറി. ഈ പെറ്റീഷൻ പരിഗണിച്ചു എന്നു എൻഎംസി ഫെബിനെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന എൻഎംസി യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ നിർദേശങ്ങൾ ഒന്നനുസരിച്ച് യുകെയ്ക്ക് വെളിയിൽ നിന്നുമുള്ള എല്ലാ അപേക്ഷകർക്കും ഇംഗ്ലീഷിലുള്ള അത്യാവശ്യ അറിവ് പ്രകടിപ്പിക്കാൻ ഇനി പറയുന്ന വഴികളിലൊന്ന് സ്വീകരിക്കാവുന്നതാണ്. ഇതിൽ അദ്യത്തേത് എവിഡൻസ് ടൈപ്പ് 1 എന്നറിയപ്പെടുന്നു. ഇത് പ്രകാരം അക്കാദമിക്ക് ഐഇഎൽടിഎസ് ലെവൽ 7 അല്ലെങ്കിൽ പകരമുള്ള ടെസ്റ്റ് എഴുതാം. പകരമുള്ള ടെസ്റ്റിനെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റെന്നും വിളിക്കാം .ഐഇഎൽടിഎസ് ലെവൽ 7ന് തുല്യമായ ടെസ്റ്റാണിത്. ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുന്നതിനുള്ള രണ്ടാമത്തെ വഴി എവിഡൻസ് ടൈപ്പ്2 ആണ്.

അടുത്തിടെയുള്ള പ്രീരജിസ്‌ട്രേഷൻ നഴ്‌സിങ് അല്ലെങ്കിൽ മിഡ് വൈഫറി പ്രോഗ്രാമാണിത്. ഇത് പഠിപ്പിക്കുന്നതും പരീക്ഷ നടത്തുന്നതും ഇംഗ്ലീഷിലായിരിക്കും. മൂന്നാമത്തെ വഴി എവിഡൻസ് ടൈപ്പ് 3 ആണ്. നഴ്‌സിങ് അല്ലെങ്കിൽ മിഡ് വൈഫറി റെഗുലേറ്ററുടെ കീഴിൽ നഴ്‌സിങ് രജിസ്‌ട്രേഷനും രണ്ട് വർഷത്തെ രജിസ്‌ട്രേഡ് പ്രാക്ടീസും ചെയ്യുകയാണിത്. ഇംഗ്ലീഷ് ആദ്യ ഭാഷയും മാതൃഭാഷയുമായ രാജ്യത്തായിരിക്കണം ഇത് ചെയ്യുന്നത്. അമേരിക്കക്കാർ, ഓസ്‌ട്രേലിയക്കാർ, കാനഡക്കാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്‌സുമാർ ഇതിൽ ഉൾപ്പൈടുന്നു.

ഐഇഎൽടിഎസ് പ്രശ്‌നവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 കൺസൾട്ടേഷൻ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. അതിൽ അവർ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഐഇഎൽടിഎസ് പ്രശ്‌നത്തിലായിരിക്കും. ഇതിലൂടെ റൈറ്റിങ് മൊഡ്യൂളിൽ ലഭിക്കേണ്ടുന്ന സ്‌കോർ 7ൽ നിന്നും 6.5 ആക്കി കുറയ്ക്കുന്നതാണ്. കൺസൾട്ടേഷന് എത്ര സമയം എടുക്കുമെന്ന് ഇപ്പോൾ എൻഎംസിക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച പുതിയവിവരങ്ങൾ എൻഎംസി ഉടൻ പുറത്ത് വിടുമെന്നാണ് കരുതുന്നത്. ഫെബിൻ സിറിയകിന്റെ പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നവരുടെ വിശദാംശങ്ങളും അവരുടെ അഭിപ്രായങ്ങളും എൻഎംസിയുടെമായി പങ്ക് വച്ചിട്ടുണ്ട്.

ഇതിന് പുറമെ ഐഇഎൽടിഎസ് വിഷയത്തിൽ വിദേശത്ത് നിന്നുമുള്ള നഴ്‌സുമാരിൽ നിന്നും എംപ്ലോയർമാരിൽ നിന്നും ലഭിച്ചിരിരിക്കുന്ന 250 വ്യക്തിഗത പ്രസ്താവനകളും എൻഎംസിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഫെബിൻ വ്യക്തമാക്കുന്നത്. സ്റ്റേജ് 2 കൺസൾട്ടേഷനിൽ എൻഎംസി ഇവ പരിശോധിക്കുമെന്നാണറിയുന്നത്. പുതിയ നിർദേശമനുസരിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുമുള്ള നഴ്‌സുമാർക്ക് അഡീഷണൽ ലാംഗ്വേജ് ടെസ്റ്റ് ആവശ്യമായി വരില്ല.

അദ്ധ്യയന മധ്യമം ഇംഗ്ലീഷ് എന്ന നിബന്ധന നടപ്പിൽ വന്നാൽ മാത്രം മതി മലയാളികൾക്ക് ഗുണകരമാകാം. കാരണം ഇന്ത്യയിലെ ഒട്ടുമിക്ക നഴ്‌സിങ് സ്ഥാപനങ്ങളും ഇംഗ്ലീഷിൽ ആണ്. കേരളത്തിലോ കർണ്ണാടകയിലോ ആന്ധായിലോ പോയി നഴ്‌സിങ് പഠിച്ചാലും അത് ഇംഗ്ലീഷിൽ ആയിരിക്കും. അതാത് നഴ്‌സിങ് കൗൺസിൽ നിന്നും അങ്ങനെ ഒരു കത്ത് ലഭിച്ചാൽ അംഗീകാരം ലഭിച്ചേക്കും. എങ്കിലും അടിസ്ഥാനപരമായി ഇംഗ്ലീഷ് അറിയാമോ എന്ന പരിശോധന ബാധകം ആയേക്കുമെന്നു റിപ്പോർട്ടുണ്ട്. എന്നാലും ഐഇഎൽടിഎസ് കടമ്പ കടക്കണം എന്ന ആവശ്യം ഉണ്ടാവും.

ഐഇഎൽടിഎസിന് പകരം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക എന്ന വിഷയത്തിന് തങ്ങൾ ഇപ്പോൾ അധികമായ പ്രാധാന്യം നൽകിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ആൻഡ് റീവാലിഡേഷൻ ഫോർ ദി എൻഎംസി ആയ എമ്മ ബ്രോഡ്‌ബെന്റ് പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളിൽ നിന്നും ഇതിനോട് തികച്ചും പോസിറ്റീവായ പ്രതികരണമാണുണ്ടായിരിക്കൊണ്ടിരിക്കുന്നതെന്നും എമ്മ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് എൻഎംസി നഴ്‌സിങ് യൂണിയനുകൾ, പൊതുജനങ്ങൾ, പേഷ്യന്റ് ഗ്രൂപ്പുകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ, തുടങ്ങിയവരുമായി ബന്ധപ്പെട്ട് കൺസൾട്ടേഷനുകൾ നടത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ ഉചിതമായ പരിഹാരം ഉണ്ടാക്കണമെന്ന് മിക്കവരും പ്രതികരിച്ചിട്ടുണ്ട്. ഐഇഎൽടിഎസ് ടെസ്റ്റുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളെക്കുറിച്ച് റോയൽ കോളജ് ഓഫ് നഴ്‌സിങ് അതിലെ അംഗങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. നിലവിൽ ഉയർന്ന് വന്നിരിക്കുന്ന നിർദേശങ്ങളുമായി മുന്നോട്ട് പോവുന്ന സാഹചര്യമുണ്ടായാൽ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ നിന്നുമുള്ള നഴ്‌സുമാർക്കും അത് തന്നെയായിരിക്കും നടപ്പിലാക്കുന്നത്. പുതിയ പോളിസി നടപ്പിലാക്കുന്നതിനുള്ള അധികാരം ഇതിന്റെ ചെയറായ ഡാമെ ജാനെറ്റ് ഫിൻചിനും ചീഫ് എക്‌സിക്യൂട്ടീവും രജിസ്ട്രാറുമായ ജാക്കി സ്മിത്തിനുമാണ് കൗൺസിൽ മീറ്റിങ് നൽകിയിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുകയുള്ളൂവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി അനൗൺസ് ചെയ്തിരുന്നു; ടിക്കറ്റെടുത്തപ്പോഴും പയ്യോളിയിൽ സ്റ്റോപ്പില്ലെന്ന് വ്യക്തമാക്കി; പൊലീസ് കൈകാണിച്ചപ്പോൾ യാത്രക്കാരെന്ന് കരുതിയും; അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ 'പറന്ന' സംഭവത്തിൽ ജീവനക്കാരുടെ വാദവും പരിഗണിക്കും; മുഖ്യമന്ത്രി മിന്നൽ ബസ് ജീവനക്കാർക്ക് ഒപ്പമോ?
ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകന്റെ ദുരൂഹമരണത്തിന് പിന്നിൽ ലഹരിമാഫിയയുടെ നീരാളിക്കൈകളോ? ഒമ്പതാം ക്ലാസുകാരന്റെ മൃതശരീരത്തിൽ നീലനിറം പടർന്നത് സിന്തറ്റിക്ക് റബർ ഫെവികോൾ പോലെയുള്ള ന്യൂജൻ ലഹരി ഉള്ളിൽ കടന്നത് മൂലമെന്ന് സംശയം; അസ്വാഭാവിക മരണത്തിന്റെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്
ആഗോള താപനം ഒരു തോന്നൽ ആണെന്ന് പറഞ്ഞ 56 ഇഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ട് കിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ഹരീഷ് വാസുദേവൻ; കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടി എന്നും വിളിക്കാം എന്ന് തിരിച്ചടിച്ച് സന്ദീപ് വാചസ്പതിയും
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
ഉറച്ച നിലപാടുകൾക്ക് നിറഞ്ഞ ജനകീയ അംഗീകാരം; കാനം രാജേന്ദ്രൻ മനോരമ ന്യൂസ് മേക്കർ 2017; സിപിഐ സംസ്ഥാന സെക്രട്ടറി പിന്തള്ളിയത് കണ്ണന്താനത്തെയും, ശ്രീറാമിനെയും പാർവതിയെയും; യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കാനം; ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് പുരസ്‌കാരം നേടുന്നത് 10 വർഷത്തിന് ശേഷം
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?