Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എൻ.സി.ഇ.ആർ.ടിയിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 1

എൻ.സി.ഇ.ആർ.ടിയിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 1

നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എഡിറ്റർ, അസിസ്റ്റൻ്ഡ്് എഡിറ്റർ(ഉർദ്ദു), ആർട്ടിസ്റ്റ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സീനിയർ പ്രൂഫ് റീഡർ ( ഇംഗ്ലീഷ്), സ്‌റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 1.

ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും

എഡിറ്റർ-2(ഇംഗ്ലീഷ്-1, ഹിന്ദി-1)

ബിരുദവും ബുക്ക് പബ്ലിഷിങ/ മാസ് കമ്യൂണിക്കേഷൻ/ ജേണലിസം ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിർ്ബന്ധമായും ഒരു വിഷയമായി പഠിച്ചിരിക്കണം. എട്ടു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം- 40 വയസ്സിൽ താഴെ.

അസിസ്റ്റന്റ് എഡിറ്റർ-1 (ഉർദ്ദു)

ബിരുദവും ബുക്ക് പബ്ലിഷിങ/ മാസ് കമ്യൂണിക്കേഷൻ/ ജേണലിസം ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിർ്ബന്ധമായും ഒരു വിഷയമായി പഠിച്ചിരിക്കണം. അഞ്ചു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പ്രായം 35 വയസ്സിൽ കൂടരുത്.

ആർട്ടിസ്റ്റ്:

ഫൈൻ ആർട്ട്/ അപ്ലൈഡ് ആർട്ട്/ കൊമേഴ്‌സ്യൽ ആർട്ട് തുടങ്ങിയവയിൽ ഏതിനെങ്കിലും ഒന്നിൽ ബിരുദം. അഞ്ച് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.പ്രായം 35 വയസ്സിൽ കൂടരുത്.

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്:

ബിരുദവും മൂന്നു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. പ്രായം മുപ്പതു വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

സീനിയർ പ്രൂഫ് റീഡർ(ഇംഗ്ലീഷ്):

ഇംഗ്ലീഷ്/ ഹിന്ദ്ി/ ഉർദുവിൽ ബിരുദം, രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ അറിഞ്ഞിരിക്കണം.30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സ്‌റ്റോർ കീപ്പർ:

ആർട്‌സ്/സയൻസ്/കൊമേഴ്‌സ് ഇവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ്ങിലോ, മെറ്റീരിയൽ മനേജ്‌മെന്റിലോ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ . രണ്ട് വർഷത്തെ പ്രവർത്തി പരിചം, കമ്പ്യൂട്ടറിൽ ജോലി ചെയ്തുള്ള പരിചയം തുടങ്ങിയവ ഉണ്ടായിരിക്കണം. പ്രായം 27 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിലെ പുരുഷന്മാർക്ക് 500 രൂപയും ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാർക്ക് 250 രൂപ എന്നിങ്ങനെയാണ് ഫാസ്. വനിതകൾ വിമുക്തഭടന്മാർ,അംഗപരിമിതർ, എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോസ്റ്റൽ ഓർഡർ അല്ലെങ്കിൽ ഡിമാൻഡ്് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കാം. വിശദമയ വിവരങ്ങളും അപേക്ഷാഫോമും www.ncert.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിലാസം: Section Officer, E.111, Room No.1, 2nd Floor,Zakir Hussain Block,Sri Aurobindo Marg New Delhi 11016.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP