Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയിലും റഷ്യയിലും യുക്രൈനിലും ഒക്കെപ്പോയി എംബിബിഎസ് പാസ്സായി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയുക; മെഡിക്കൽ കൗൺസിലിന്റെ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകുന്നത് പത്തുശതമാനത്തിൽ താഴെപ്പേർ മാത്രം!

ചൈനയിലും റഷ്യയിലും യുക്രൈനിലും ഒക്കെപ്പോയി എംബിബിഎസ് പാസ്സായി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയുക; മെഡിക്കൽ കൗൺസിലിന്റെ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകുന്നത് പത്തുശതമാനത്തിൽ താഴെപ്പേർ മാത്രം!

രസ്യവാചകങ്ങളിലും ഏജന്റുമാരുടെ തട്ടിപ്പുകളിലും കുടുങ്ങി റഷ്യയിലും യുക്രൈനിലും ചൈനയിലും പോയി എംബിബിഎസ്സിന് ചേരുന്നവരുടെ എണ്ണം വർഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്തവർഷം മുതൽ നീറ്റ് നിർബന്ധമാക്കുന്നതോടെ വിദേശ രാജ്യങ്ങളിലേക്ക് എംബിബിഎസ് തേടിപ്പോകുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, റഷ്യയിലും ചൈനയിലും യുക്രൈനിലും എംബിബിഎസ് പഠനം പൂർത്തിയാക്കി തിരിച്ചത്തെത്തുന്നവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്. ഇവിടെ പഠിച്ചെത്തുന്നവരിൽ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകുന്നവരുടെ എണ്ണം പലപ്പോഴും 20 ശതമാനത്തിൽ താഴെയാണെന്നതാണ് യാഥാർഥ്യം. 2014 ജൂണിൽ നടന്ന സ്‌ക്രീനിങ് ടെസ്റ്റിൽ വെറും 4.93 പേർ മാത്രമാണ് വിജയിച്ചത്.

ദേശീയ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകുന്നവരുടെ എണ്ണത്തിൽ 2005 മുതൽ 2015 വരെയുള്ള കാലളയവിൽ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 2001-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമാണ് ഈ പരീക്ഷ നടക്കുന്നത്.

ജൂണിലും ഡിസംബറിലുമായാണ് സ്‌ക്രീനിങ് ടെസ്റ്റ് നടത്താറുള്ളത്. 50 ശതമാനമെങ്കിലും മാർക്ക് നേടുന്നവരെയാണ് പാസ്സായതായി കണക്കാക്കുക. ഇതിനുശേഷം മാത്രമേ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള ഏതെങ്കിലും മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജൻസിക്ക് അവസരം ലഭിക്കൂ.

എന്നാൽ, പരീക്ഷയുടെ ചോദ്യങ്ങൾ വളരെ കടുപ്പമേറിയതാണെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ചോദ്യങ്ങളിലേറെയും പി.ജി. തലത്തിലുള്ള പരീക്ഷകളിൽ ചോദിക്കുന്നവയാണെന്ന് അവർ പറയുന്നു. വിദേശ സർവകലാശാലകളിൽനിന്ന് പഠിച്ചെത്തിയ വിദ്യാർത്ഥികളുടെ സംഘടന പരീക്ഷ കടുപ്പമേറിയതാക്കുന്നതിനെതിരെ നിരന്തരം പരാതിപ്പെടുന്നുണ്ട്.

വിദേശത്തെ ചെലവുകുറഞ്ഞ കോഴ്‌സുകളിൽ ചേരുന്നതിൽനിന്ന് വിദ്യാർത്ഥികളെ തടയുകയെന്ന ലക്ഷ്യം കൂടി കൗൺസിലിനുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദേശത്ത് പോകാതെ ഇവിടുത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒരു കോടി രൂപയോളം മുടക്കി പഠിക്കാൻ നിർബന്ധിതരാക്കുകയാണ് കൗൺസിൽ ഇതിലൂടെ ചെയ്യുന്നതെന്നും അവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP