1 usd = 72.70 inr 1 gbp = 95.71 inr 1 eur = 85.13 inr 1 aed = 19.80 inr 1 sar = 19.38 inr 1 kwd = 240.08 inr

Sep / 2018
19
Wednesday

ജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ കുറിച്ച് അറിയുക; അവകാശപ്പെട്ടതിന്റെ തെളിവുകൾ കൈവശം വയ്ക്കുക; വേഷം കെട്ടാത്ത വസ്ത്രങ്ങൾ ധരിക്കുക; സമയം തെറ്റിക്കരുത്; പുളുവടിക്കാതെ മുഖത്ത് നോക്കി സംസാരിക്കുക: ഇന്റർവ്യൂവിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു

February 13, 2017 | 01:49 PM IST | Permalink



ജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ കുറിച്ച് അറിയുക; അവകാശപ്പെട്ടതിന്റെ തെളിവുകൾ കൈവശം വയ്ക്കുക; വേഷം കെട്ടാത്ത വസ്ത്രങ്ങൾ ധരിക്കുക; സമയം തെറ്റിക്കരുത്; പുളുവടിക്കാതെ മുഖത്ത് നോക്കി സംസാരിക്കുക: ഇന്റർവ്യൂവിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

1988-ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരിൽ. നാട്ടിലും വിദേശത്തുമായി ഇതിപ്പോൾ അഞ്ചാമത്തെ ജോലിയാണ്. ഇന്റർവ്യൂ എന്നത് മിക്കവാറും പ്രൊഫഷണൽ ജോലികൾക്കെല്ലാം നിർബന്ധമായതിനാൽ ഇക്കാലത്തിനിടയിൽ അഞ്ചു പ്രാവശ്യം ഇന്റർവ്യൂ നേരിട്ടിട്ടുണ്ട്. എന്നുവച്ച് പോയ എല്ലാ ഇന്റർവ്യൂവിലും വിജയശ്രീലാളിതനായ മാന്യദേഹം ആണ് ഞാനെന്ന് തെറ്റിദ്ധരിക്കേണ്ട. വിജയിച്ച ഒരു സ്ഥലത്ത് ജോലിക്കു പോയില്ല (ഭൂട്ടാനിൽ), രണ്ടു സ്ഥലത്ത് ഇന്റർവ്യൂ ഉണ്ടായിരുന്നില്ല (ഒമാനിലും ബോംബെയിലും). ഒറ്റ സ്ഥലത്തേ ചന്തു തോറ്റുള്ളൂ, കൊച്ചിയിൽ ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസിൽ. അത് വലിയ ഭാഗ്യമായി എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എച്ച് ഓ സി നല്ലൊരു കമ്പനിയാണ്, വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരമേയുള്ളൂ, എം ടെക്കിനു യോജിച്ച ജോലിയുമായിരുന്നു. ഒരു മലയാളി പ്രൊഫഷണലിന്റെ ജീവിതം നാട്ടുകാരുടെ കല്യാണം കൂടിക്കൂടി മുരടിച്ചു പോകാൻ നാട്ടിൽ ജോലികിട്ടുന്നത്രയും പറ്റിയ മാർഗ്ഗമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. Killing you osftly എന്നൊക്കെ പറയുന്നത് ഇതാണ്.

അഞ്ച് ഇന്റർവ്യൂവിന് പോയതുകൂടാതെ ഒരു അഞ്ഞൂറ് പേരെയെങ്കിലും ഇക്കാലത്തിനിടയിൽ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്, ഇപ്പോഴും ഇടക്കിടക്ക് ചെയ്യുന്നു. കൂടുതലും സ്‌കൈപ്പ് വഴിയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനെപ്പറ്റി ചില നിർദ്ദേശങ്ങൾ തരാം.

  1. പരസ്യവും അപേക്ഷയും രണ്ടാമതും വായിക്കുക: നമ്മൾ ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം മാസങ്ങൾ കഴിഞ്ഞായിരിക്കും പലപ്പോഴും ഇന്റർവ്യൂ നടക്കുന്നത്. തൊഴിലന്വേഷിച്ച് നടക്കുന്ന കാലമാണെങ്കിൽ അതിനിടക്ക് മറ്റു പല അപേക്ഷകളും അയച്ചുകാണും. നിങ്ങൾ കരിയറിനെ സീരിയസായി എടുക്കുന്ന ആളാണെങ്കിൽ അതിലോരോന്നിലും വേറെവേറെ സി വി യും കവറിങ് ലെറ്ററും എഴുതിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റർവ്യൂവിന് വിളിച്ചാൽ ആദ്യം ചെയ്യേണ്ടത് അപേക്ഷിച്ച തൊഴിൽ പരസ്യവും നമ്മളയച്ച അപേക്ഷയും (സി വി യും) ഒന്നുകൂടി വായിച്ചുനോക്കുകയാണ്. ഏതായിരുന്നു പൊസിഷൻ, എത്ര നാളത്തേക്കുള്ള ജോലിയാണ്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്തൊക്കെയാണ് സി വി യിൽ നമ്മൾ 'തള്ളി'വിട്ടിരിക്കുന്നത്. ഇതെല്ലാം രണ്ടാമതും ഓർമ്മയിൽ വെക്കുക.
  2. നമ്മൾ ജോലിക്ക് അപേക്ഷിച്ചിരിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ഗവേഷണം നടത്തുക: ഏതു സ്ഥാപനത്തിലാണോ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് അതിനെപ്പറ്റി വിശദമായ ഒരന്വേഷണം നടത്തുക. ഇന്റർനെറ്റിന്റെ കാലത്ത് അത് വളരെ ഈസിയാണ്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് മാത്രം നോക്കിയാൽ പോരാ, സ്ഥാപനത്തിന്റെ പേര് ടൈപ്പ് ചെയ്ത് 'ന്യൂസ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ സ്ഥാപനത്തെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ സമീപകാലത്തെ എല്ലാ വാർത്തകളും അറിയാൻ കഴിയും. ഇതുകൂടാതെ സ്ഥാപനത്തെപ്പറ്റി നേരിട്ടറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചോദിച്ച് പരമാവധി കാര്യങ്ങൾ അറിയുക.
  3. കൈയിലെടുക്കേണ്ട രേഖകൾ: ഇന്റർവ്യൂവിന് പോകുമ്പോൾ നമ്മളയച്ച അപേക്ഷ, നമ്മുടെ ബയോഡേറ്റ, കമ്പനിയിൽ നിന്നും അയച്ച ഇന്റെർവ്യൂ ലെറ്റർ, നമ്മുടെ സർട്ടിഫിക്കറ്റുകൾ, നമ്മൾ ചെയ്തിട്ടുള്ള പ്രോജക്ടിന്റെ റിപ്പോർട്ടുകൾ, അതിനെപ്പറ്റിയുള്ള ന്യൂസ് ക്ലിപ്പിംഗുകൾ ഇവയെല്ലാം ഒരു ചെറിയ ഫയലിൽ അടുക്കിസൂക്ഷിക്കുക. ഒരു നോട്ട് പാഡും പേനയും കൈയിലെടുക്കാൻ മറക്കരുത്.
  4. ഇന്റർവ്യൂവിന് തയ്യാറെടുക്കുക: ഏതുതരം സ്ഥാപനത്തിൽ ഏത് പോസ്റ്റിലേക്കാണ് നിയമനം എന്നതനുസരിച്ച് വരാനിടയുള്ള ചോദ്യങ്ങളെല്ലാം എഴുതി അതിന്റെ ഉത്തരം കണ്ടെത്തുക. മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് പൊതുവെ പ്രതീക്ഷിക്കേണ്ടത്. നിങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, നിങ്ങളുടെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, പൊതുവിജ്ഞാനവും കുടുംബകാര്യവും ചേർന്ന് മൂന്നാമത്തേത്. കൂടുതൽ ഉയരത്തിലേക്ക് പോകും തോറും സബ്ജക്ടിലുള്ള ചോദ്യങ്ങൾ കുറഞ്ഞുവരും. അൻപതാം വയസ്സിൽ ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് ടെക്സ്റ്റ് ബുക്ക് ഒന്നും വായിക്കേണ്ട കാര്യമില്ല, എന്നാൽ പുതിയ കുട്ടികൾ ആണെങ്കിൽ വായിക്കുകയും വേണം. ചോദ്യവും ഉത്തരവും തയ്യാറാക്കാൻ കൂട്ടുകാരുടെ സഹായവും തേടാം.
  5. ഇക്കാലത്ത് ഇന്റർവ്യൂ കൂടുതലും 'കോംപീറ്റൻസി ബേസ്ഡ്' ആയി മാറുകയാണ്: ഓരോ തൊഴിലും ചെയ്യാൻ നിശ്ചിത യോഗ്യതകൾ വേണമെന്ന് മുൻകൂർ നിശ്ചയിക്കുന്നു. (പലപ്പോഴും സ്‌പെസിഫിക്കേഷനിൽ പറഞ്ഞിട്ടുമുണ്ടാകും, പ്രൊഫഷണലിസം, കമ്മൂണിക്കേഷൻ, ടെക്‌നോളജി, എന്നിങ്ങനെ). അതിലോരോന്നിലും തന്റെ കഴിവുകൾ വിശദമാക്കാൻ ഇന്റർവ്യൂ നേരിടുന്ന ആളോട് പറയുന്നു. സ്വന്തം വ്യക്തിജീവിതത്തിൽ നിന്നും ഉദാഹരണസഹിതം ഉത്തരം പറയുന്നവർക്കാണ് കൂടുതൽ മാർക്ക് കിട്ടുന്നത്. ഉദാഹരണത്തിന് ''നേതൃത്വഗുണത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്താണ്?'' എന്ന ചോദ്യത്തിന് ഗാന്ധിജിയുടെയോ ഒബാമയുടെയോ നേതൃത്വത്തെപ്പറ്റിയല്ല, സ്‌കൂളിലോ കോളേജിലോ നിങ്ങൾ കാണിച്ച നേതൃത്വഗുണത്തെപ്പറ്റിയാണ് പറയേണ്ടത്. അങ്ങനെ ഓരോ വിഷയത്തിലും നമ്മുടെ അനുഭവങ്ങൾ എങ്ങനെ ബോർഡിനെ ധരിപ്പിക്കാം എന്ന തരത്തിൽ വേണം തയ്യാറെടുക്കാൻ.
  6. മോക്ക് ഇന്റർവ്യൂ: സിവിൽ സർവീസിനൊക്കെ പോകുന്നവർക്കു വേണ്ടി തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമി മോക്ക് ഇന്റർവ്യൂ നടത്താറുണ്ട്. അതുപോലെ ഏത് ഇന്റർവ്യൂവിന് മുൻപും സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ഒരു മോക്ക് സെഷൻ നടത്തുന്നത് നന്നായിരിക്കും. ഇന്റർവ്യൂ എന്ന പ്രസ്ഥാനം മാസ്റ്റർ ചെയ്യാനുള്ള ഒരു തന്ത്രം ഞാൻ അവസാനം പറയുന്നുണ്ട്, ശ്രദ്ധിക്കുക.
  7. വസ്ത്രധാരണം: മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമാണല്ലോ. അപ്പോൾ കാടിനുള്ളിൽ മറ്റൊരു മൃഗത്തെ കാണുമ്പോൾ സെക്കന്റുകൾക്കകം 'ഇതിനെ വിശ്വസിക്കാമോ' എന്ന് നമ്മൾ അറിയാതെ തന്നെ അളന്നു നോക്കുമെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നുണ്ട് (http://uk.businessinsider.com/harvard-psychologist-amy-cuddy-how-people-judge-you-2016-1?r=US&IR=T). അതുകൊണ്ടുതന്നെ നമ്മുടെ ബാഹ്യരൂപം സർവപ്രധാനമാണ്. കുളിക്കാതെ, മുടി ചീകാതെ, ബർമുഡയും ടീഷർട്ടുമിട്ട് ഇന്റർവ്യൂവിന് ചെന്നാൽ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ മുതലാളിമാർ പോലും നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് ഏറ്റവും വൃത്തിയായി പ്രൊഫഷണലായി ഡ്രസ്സ് ചെയ്തുവേണം ഇന്റർവ്യൂവിന് പോകാൻ. ഏതാണ് പ്രൊഫഷണൽ ഡ്രസ്സ് എന്നത് നിങ്ങൾ ഏതു രാജ്യത്താണ്, ഏതു സ്ഥലത്താണ്, ഏത് കാലാവസ്ഥയിലാണ് ജീവിക്കുന്നത് എന്നതൊക്കെ അനുസരിച്ച് മാറും. എറണാകുളത്തെ ഇന്റർവ്യൂവിന് ത്രീ പീസ് സ്യൂട്ട് ഇട്ടു ചെല്ലുന്നതും ജനീവയിലെ ഇന്റർവ്യൂവിന് ഹാഫ് സ്ലീവ് ഷിർട്ടിട്ടു ചെല്ലുന്നതും ഒരുപോലെ അൺപ്രൊഫഷണലാണ്. അതുകൊണ്ട് അതിനെപ്പറ്റി ഒരു ജനറിക് ഗൈഡൻസ് ബുദ്ധിമുട്ടാണ്. പക്ഷെ ഇന്റർവ്യൂ ലെറ്റർ വന്നാലുടൻ അല്പം ഗൂഗിൾ ഗവേഷണം നടത്തിയാൽ കണ്ടുപിടിക്കാവുന്ന കാര്യങ്ങളേയുള്ളു ഇതൊക്കെ. പെൺകുട്ടികളുടെ കാര്യത്തിൽ ഇത് അല്പം കൂടി സങ്കീർണ്ണമായ പ്രശ്‌നമാണ്. പ്രത്യേകിച്ചും വിദേശത്താണ് ഇന്റർവ്യൂ എങ്കിൽ (നേരിട്ടോ സ്‌കൈപ്പിലോ). ഇന്ത്യയിലാണ് ഇന്റർവ്യൂ എങ്കിൽ സാരിയോ ചുരിദാറോ ഒക്കെ പ്രൊഫഷണൽ ആയിട്ടാണ് കരുതുന്നതെങ്കിലും വിദേശത്ത് അങ്ങനെ ആകണമെന്നില്ല. ചെരിപ്പ് തൊട്ട് ഷാള് വരെയുള്ള ആക്‌സസസറീസിന്റെ കാര്യത്തിൽ നമ്മൾ അപേക്ഷിക്കുന്ന ജോലി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രീതികൾ, ജോലി ചെയ്യുന്ന രാജ്യം ഇതൊക്കെ നോക്കിവേണം കാര്യങ്ങൾ തീരുമാനിക്കാൻ. ഈ വിഷയത്തിൽ ഇന്ത്യക്കകത്തും പുറത്തും എച്ച് ആറിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഏതു രാജ്യത്താണെങ്കിലും 'വേഷം കെട്ടാ'തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത വേഷമാണെങ്കിൽ ഒരു ഡ്രസ്സ് റിഹേഴ്‌സൽ നല്ലതാണ്. ആദ്യമായി ടൈ കെട്ടിപ്പോകുന്ന ആൺകുട്ടികളും ട്രൗസറിട്ട് പോകാനുദ്ദേശിക്കുന്ന സ്ത്രീകളുമെല്ലാം ഇത് ചെയ്യണം. കാരണം വേഷം നമ്മുടെ ആത്മവിശ്വാസത്തെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കണം, അല്ലാതെ വിയർപ്പിക്കുന്നതാകരുത്.
  8. സമയകൃത്യത പാലിക്കുക: എവിടെയാണോ ഇന്റർവ്യൂ അവിടെ പറഞ്ഞ സമയത്തു തന്നെ എത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പരിചയമില്ലാത്ത ദൂരസ്ഥലത്താണ് എത്തേണ്ടതെങ്കിൽ അന്നുരാവിലെ ടാക്‌സിയെടുത്ത് കറങ്ങിത്തിരിഞ്ഞ് സമയം കളയാതെ തലേദിവസം തന്നെ സ്ഥലത്തെത്തി ഇന്റർവ്യൂ നടക്കുന്നയിടം ഒന്നു കണ്ടുവെക്കാൻ ശ്രമിക്കുക. അതുപോലെ സ്ഥലത്തെ ട്രാഫിക് എങ്ങനെയുണ്ടെന്നും മുൻകൂട്ടി അറിഞ്ഞുവെക്കുക.
  9. ഫോർമലായി സംസാരിക്കുക: ഇന്റർവ്യൂവിന് റൂമിലെത്തുന്ന ആദ്യത്തെ മുപ്പത് സെക്കന്റ് നിർണ്ണായകമാണ്. മുൻപ് പറഞ്ഞ മൃഗങ്ങളുടേതു പോലുള്ള ഇൻസ്റ്റിൻക്ട് വച്ച് അവർ നിങ്ങളെ അളക്കുകയാണ്. നിങ്ങൾ വായ തുറക്കുന്നതിനു മുൻപേ പകുതി ഇന്റർവ്യൂ കഴിഞ്ഞിരിക്കും. അതിനാൽ പറഞ്ഞുതുടങ്ങുമ്പോൾ തന്നെ ''ഗുഡ്‌മോർണിങ് ഗയ്സ്'' എന്നൊന്നും പറഞ്ഞ് കുളമാക്കരുത്. വിദേശത്താണെങ്കിൽ ഗുഡ്‌മോർണിങ് സാർ/ മാഡം എന്നും പറയരുത്. ചുമ്മാ ഒരു ഗുഡ്‌മോർണിങ്/ആഫ്റ്റർനൂൺ മതി, പ്രസന്നഭാവത്തിൽ ആയിരിക്കണമെന്നു മാത്രം. ഇന്ത്യയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുന്നവർ ഓരോ ചോദ്യത്തിനും ഉത്തരമായി സാർ സാർ പറയുന്നത് കുഴപ്പമേ ഉണ്ടാക്കൂ.
  10. മുഖത്തുനോക്കി സംസാരിക്കുക: ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ ശ്രദ്ധിച്ച് അവരുടെ മുഖത്ത് നോക്കി ഉത്തരം പറയുക. ഇന്റർവ്യൂ ബോർഡിൽ ചോദ്യം ചോദിക്കാതെ ഇരിക്കുന്നവരെയും ശ്രദ്ധിക്കുക, അവർ നമ്മളെ അളക്കുന്നതു പോലെതന്നെ ആത്മവിശ്വാസത്തോടെ തിരിച്ച് അവരെയും അളന്നു നോക്കുക.
  11. പുളുവടിക്കാതിരിക്കുക: വരുന്ന എല്ലാ ഉദ്യോഗാർത്ഥികളും എല്ലാം അറിയുന്നവരായിരിക്കണമെന്ന് ഒരു ഇന്റർവ്യൂ ബോർഡും നിഷ്‌കർഷിക്കുന്നില്ല, എന്നാൽ സത്യസന്ധരായിരിക്കണമെന്ന് പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ അറിയാത്ത ചോദ്യങ്ങൾക്ക് ബ്ലഫ് ചെയ്യുന്നത് അനാവശ്യമാണ്. അറിയില്ല എന്നുപറയുന്നതിലെ ആത്മാർത്ഥതയും ആത്മവിശ്വാസവുമാണ് ഇന്റർവ്യൂ ബോർഡിനിഷ്ടം.
  12. തെങ്ങിൽ പിടിച്ചുകെട്ടുന്ന പശു: തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതാൻ പഠിച്ച് പരീക്ഷക്ക് പോയിട്ട് പശുവിനെപ്പറ്റി വന്ന ചോദ്യത്തിന് പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതിയ കഥ കേട്ടിട്ടില്ലേ? അതുപോലെ നിങ്ങൾക്ക് അറിയാവുന്ന വിഷയത്തിലേക്ക് ഇന്റർവ്യൂ ബോർഡിനെ എത്തിക്കുന്നത് ഇന്റർവ്യൂവിലെ ഒരു കലയാണ്. സി വി യിലും കവറിങ് ലെറ്ററിലും ഇതിന്റെ വഴിമരുന്നിട്ടുവെക്കാം. നിങ്ങളുടെ കംഫർട്ട് സോണിൽ ബോർഡിനെ എത്തിക്കാൻ പറ്റിയാൽപ്പിന്നെ രക്ഷപെട്ടു.
  13. തിരിച്ചുള്ള ചോദ്യം: ഇക്കാലത്ത് എല്ലാ ഇന്റർവ്യൂവും ''നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?''

എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. ഒന്നുമില്ലെന്ന് പറയരുത്. എന്നുവച്ച് 'എനിക്കെത്ര ശമ്പളം തരും' എന്നൊന്നും ചോദിച്ചു കളയരുത്. ആ തൊഴിലിലും സ്ഥാപനത്തിലും നിങ്ങൾക്കുള്ള താല്പര്യം പ്രകടമാക്കുന്നതായിരിക്കണം നിങ്ങളുടെ ചോദ്യം. 'What is the policy of this organisation
regarding training for employees?' എന്നത് ഒരു ഷുവർ വിന്നിങ് ചോദ്യമാണ്. 'When can I expect the results?' എന്നത് ന്യായവും നിക്ഷ്പക്ഷവുമായ ചോദ്യമാണ്. അങ്ങോട്ട് ചോദ്യം രണ്ടെണ്ണം മതി, ഓവർ ആക്കണ്ട.

സ്‌കൈപ്പ് വഴിയുള്ള ഇന്റർവ്യൂ ഇപ്പോൾത്തന്നെ വ്യാപകമായിക്കഴിഞ്ഞു. ഇനിയുള്ള കാലത്ത് അത് കൂടിവരികയേയുള്ളു. അടിസ്ഥാന തയ്യാറെടുപ്പുകളെല്ലാം മുൻപ് പറഞ്ഞത് പോലെ തന്നെ ആണെങ്കിലും ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

  1. സ്ഥാപനത്തിന്റെ വിശ്വാസ്യത: നല്ല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തികച്ചും തട്ടിപ്പുകാരായ ആളുകൾ ഇന്റർവ്യൂ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് വിദേശത്തു നിന്നും ഒരു ഇന്റർവ്യൂ കാൾ വന്നാൽ, പ്രത്യേകിച്ചും നിങ്ങൾ ജോലിക്ക് അപേക്ഷിക്കാതെ, ഏതെങ്കിലും ഏജൻസി വഴി സി വി കിട്ടിയായതാണെന്നൊക്ക പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ഉടൻ തന്നെ അവരുടെ വിശ്വാസ്യത പരിശോധിക്കണം. ഏത് സ്ഥാപനമാണോ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നത് അവരുടെ പേരും scam fraud എന്നുള്ള വാക്കുകളും ചേർത്ത് ഗൂഗിൾ ചെയ്താൽ മതി (ഉദാഹരണം, https://careers.un.org/lbw/home.aspx?viewtype=SCAM).
  2. വിശ്വസിക്കാവുന്ന ഇന്റർനെറ്റും കറണ്ടും: സ്‌കൈപ് ഇന്റർവ്യൂ നടക്കുന്നതിനിടക്ക് ഇന്റർനെറ്റ് ഫെയിലാകുന്നതോ കറന്റ് കട്ടാകുന്നതോ നമ്മുടെ കുറ്റമല്ലെങ്കിലും 'പണി കിട്ടുന്നത്' നമുക്ക് മാത്രമാണ്. അതുകൊണ്ട് ഒന്നുകിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുക (അതും ഫുൾ ചാർജ്ജും പവർ ബാങ്കുമുൾപ്പെടെ), അല്ലെങ്കിൽ യു പി എസ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
  3. ശബ്ദമില്ലാത്ത വെളിച്ചമുള്ള മുറി, നല്ല ഹെഡ് ഫോൺ: ടൗണിന്റെ നടുക്കുനിന്നോ ടാക്‌സിയിലിരുന്നോ, ഇന്റർനെറ്റ് കഫെയിൽ ഇരുന്നോ ഒന്നും ഇന്റർവ്യൂ കാൾ എടുക്കരുത്. പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലമായിരിക്കണം, ഒച്ചപ്പാടിലാത്ത മുറിയായിരിക്കണം, ഇടക്ക് ആളുകളോ വീട്ടുമൃഗങ്ങളോ ഒന്നും കയറിവരില്ല എന്നുറപ്പും വരുത്തണം. (ഇന്റർവ്യൂവിനിടക്ക് കുട്ടിയോ പട്ടിയോ ഫീൽഡിൽ കയറിവരുന്നത് സ്ഥിരം കാഴ്ചയാണ്. സംഗതി കാണാൻ ക്യൂട്ട് ഒക്കെയാണെങ്കിലും ഇന്റർവ്യൂവിന്റെ ഗൗരവം പോകും. പിന്നെ അത് എങ്ങോട്ടും പോകാം). മുറിയിലെ വെളിച്ചത്തിൽ ഇന്റർവ്യൂ ചെയ്യുന്നവർക്ക് നിങ്ങളെ വ്യക്തമായി കാണാൻ പറ്റുമോ എന്ന് മുൻകൂർ ടെസ്റ്റ് ചെയ്തു നോക്കണം, അല്ലെങ്കിൽ അതനുസരിച്ച് ലൈറ്റിന്റെയും സീറ്റിന്റെയും പൊസിഷൻ അറേഞ്ച് ചെയ്യണം.
  4. മദ്യക്കുപ്പിയും അടിവസ്ത്രവും: വീട്ടിലെ മുറിയിലാണ് ഇന്റർവ്യൂ കൊടുക്കാൻ ഇരിക്കുന്നതെങ്കിൽ നമ്മുടെ പുറകിലെന്താണ് ഇന്റർവ്യൂ ബോർഡിലുള്ളവർക്ക് കാണാൻ പാകത്തിനുള്ളത് എന്നു ശ്രദ്ധിക്കണം. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന മുറിയോ, അടുത്ത മേശയിലിരിക്കുന്ന മദ്യക്കുപ്പിയോ, അഴയിൽ തൂക്കിയിട്ടിരിക്കുന്ന അണ്ടർവെയറോ ഒക്കെ പാരയാകും. മദ്യപാനമോ അടിവസ്ത്രം ധരിക്കുന്നതോ മോശമായതുകൊണ്ടല്ല, മറിച്ച് ഇന്റർവ്യൂ എന്ന പ്രോസസിനെ നിങ്ങൾ നിസ്സാരമായി എടുക്കുന്നു എന്ന തോന്നലിൽ നിന്നാണ് നിങ്ങളുടെ അവസരം കുറയുന്നത്.
  5. പേനയും പേപ്പറും തൊട്ടടുത്ത് വെക്കുക: ഇന്റർവ്യൂവിനിടക്ക് ഒരു മിനിറ്റ്, പേനയെടുക്കട്ടെ, എന്നുപറഞ്ഞ് വീഡിയോ ഫീൽഡിൽ നിന്ന് അപ്രത്യക്ഷമാകുന്നതൊക്കെ അങ്ങേയറ്റം അൺപ്രൊഫഷണലാണ്.
  6. തട്ടിപ്പ് കാണിക്കരുത്: സ്‌കൈപ്പ് ഇന്റർവ്യൂ നടക്കുമ്പോൾ ഫീൽഡിനു പുറത്ത് സുഹൃത്തുക്കളെ സഹായത്തിനോ ഒരു ധൈര്യത്തിനോ നിർത്തുന്നത് റിസ്‌ക്കാണ്. നമ്മൾ ബോർഡിലുള്ളവരെയല്ലാതെ മറ്റാരെയെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് അവർക്ക് തോന്നുന്നതും നമ്മളെ ആരെങ്കിലും പ്രോംപ്റ്റ് ചെയ്യുന്നതും നമുക്ക് ഗുണകരമാകില്ല. ശബ്ദമോ ഭാഷയോ വ്യക്തമായില്ലെങ്കിൽ രണ്ടാമത് ചോദിക്കുന്നതിൽ തെറ്റില്ല. അതുപോലെതന്നെ നമ്മളും വ്യക്തമായി സാവധാനത്തിൽ വേണം ഉത്തരം പറയാൻ. മനസ്സിലാകുന്നുണ്ടോ എന്ന് അവരോട് ചോദിക്കുകയുമാകാം.
  7. ഒരു ഗ്ലാസ് വെള്ളം: ഇന്റർവ്യൂ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ ഒരു ഗ്ലാസ് വെള്ളം അടുത്തു കരുതേണ്ടത് അത്യാവശ്യമാണ്. എന്നാൽപ്പിന്നെ ഒരു കുപ്പി ബിയർ അടുത്ത് വച്ചേക്കാമെന്നൊന്നും കരുതിയേക്കരുത്.

ഇനി ഞാനൊരു രഹസ്യം പറയാം. ഒരു ജോലി കിട്ടണം എന്ന ആഗ്രഹത്തോടെ ഞാൻ ഒരു ഇന്റർവ്യൂവിനും പോയിട്ടില്ല. യാത്ര ചെയ്യണം എന്ന ആഗ്രഹം പണ്ടേ ഉണ്ട്. ഇന്റർവ്യൂവിനാകുമ്പോൾ അവർ വണ്ടിക്കൂലിയും കാശും തരുമല്ലോ, അതായിരുന്നു ലക്ഷ്യം. ഇന്റർവ്യൂവിനെല്ലാം നന്നായി പെരുമാറാൻ കഴിഞ്ഞതിന്റെ കാരണവും അത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. എന്താണെങ്കിലും നിങ്ങൾക്ക് ഇന്റർവ്യൂ എന്ന സംഗതിയെ
മാസ്റ്റർ ചെയ്യാൻ യഥാർത്ഥത്തിലുള്ള, ഗൗരവമുള്ള മൂന്നോ നാലോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത്രയും ഗുണമുള്ള വേറൊരു മാർഗ്ഗമില്ല. നിങ്ങളുടെ യോഗ്യതയുടെയും അല്പം മുകളിലുള്ള ജോലികൾക്ക് അപേക്ഷിക്കുക, ഇന്റർവ്യൂവിന് കാൾ വന്നാൽ ധൈര്യമായി അറ്റൻഡ് ചെയ്യുക. കിട്ടിയാൽ ഊട്ടി... ഇല്ലെങ്കിൽ എക്‌സ്പീരിയൻസ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മുന്തിയ ഹോട്ടലിലെ ഡിജെയാണെന്ന് പറഞ്ഞ് 20കാരൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ ! ഫേസ്‌ബുക്കിൽ 2000ൽ അധികം പെൺസുഹൃത്തുക്കളെ ലഭിച്ചത് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് ; 17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ ഫയാസിൽ നിന്നും പുറത്ത് വരുന്നത് ആഡംബര ജീവിതം നയിക്കാൻ കാട്ടിയ 'പ്രണയ തട്ടിപ്പ് കഥകൾ'
ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു
ഇണ്ടാസ് ഇറക്കി ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല ഈ ആശയം; സാലറി ചലഞ്ച് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയ മുൻ യുഎൻ ഉദ്യോസ്ഥനും അതിനെ തള്ളിപ്പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ജോൺ സാമുവൽ വാഗ്ദാനം ചെയ്ത തുക ഇനി നേരിട്ടു സഹായമെത്തിക്കാൻ ഉപയോഗിക്കും; എം എം മണിയുടെ ഭീഷണി കൂടി ആയതോടെ സാലറി ചലഞ്ച് ഗുണ്ടാപ്പിരിവായെന്ന് പൊതുവികാരം
ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയിൽ എത്തിയ ജിബിൻ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിർത്തൂ; സംസാരത്തിലെ വൈകല്യം മുൻനിർത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബർ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തിൽ
'രാജുച്ചായാ എത്ര ലക്ഷം വേണം എത്രയാണേലും പറ വീട്ടിലെ നല്ലൊരു കാര്യത്തിനല്ലേ ? '; മോഹൻലാലുമായുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കുന്ന ക്യാപ്റ്റൻ രാജുവിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ; ലാൽ തനിക്ക് നന്മയുള്ള കൊച്ചനുജനായിരുന്നെന്നും ജീവിതത്തിലെ വിഷമ ഘട്ടത്തിൽ സഹായമായെത്തിയത് ലാലാണെന്നും ക്യാപ്റ്റൻ രാജു
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിൾ ശൃംഖല കൊച്ചിയിലെ നിർമ്മാണത്തിൽ മുറിഞ്ഞു; 24,500 മൈൽ നീളമുള്ള സീമീവീ 3യിലെ ഭൂഗർഭ കേബിൾ മുറിഞ്ഞത് കുണ്ടന്നൂർ മേൽപാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ; ഇന്റർനെറ്റിനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും ബദൽമാർഗ്ഗം കണ്ടെത്തി; കേബിൾ ശൃംഖലയിലെ കണ്ണികളായി കൊച്ചിയും ദക്ഷിണാഫ്രിക്കയും പോർച്ചുഗലും
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം