Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദയകുമാർ കുഴഞ്ഞുവീണ് മരിച്ചു; അന്തരിച്ചത് മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ; ഞെട്ടൽ മാറാതെ കേരള കായിക ലോകം

ഉദയകുമാർ കുഴഞ്ഞുവീണ് മരിച്ചു; അന്തരിച്ചത് മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ; ഞെട്ടൽ മാറാതെ കേരള കായിക ലോകം

തിരുവനന്തപുരം: പ്രശസ്ത വോളിബോൾ താരം കെ.ഉദയകുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. കേരളാ ഗവർണറുടെ എ.ഡി.സിയാണ്. രാവിലെ ഓഫീസ് റൂമിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു.

1986 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1991ൽ അർജുന അവാർഡ് നേടിയിട്ടുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും വോളിബോൾ ടീം നായകനായും അദ്ദേഹം തിളങ്ങി. 1989ലെ സാഫ് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീമിന്റെ നായകനായിരുന്നു ഉദയകുമാർ.

വോളിബോളിൽ ശക്തമായ സാന്നിധ്യമായിരുന്ന അദ്ദേഹം ജിമ്മി ജോർജ്, സിറിൽ സി വള്ളൂർ ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് സോൾ ഏഷ്യൻ ഗെയിംസിൽ കളിച്ചത്. കേരള പൊലീസ് വോളിബോൾ ടീമിലും ഉദയകുമാർ അംഗമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോൾ താരങ്ങളിൽ ഒരാളായിരുന്നു ഉദയകുമാർ. മാരാരിക്കുളത്തെ മാക് ക്ലബ്ബിലൂടെ കളിച്ചുതുടങ്ങി കേരളത്തിനും ഇന്ത്യൻ വോളിക്കും എക്കാലവും അഭിമാനനേട്ടങ്ങൾ സമ്മാനിച്ച പ്രതിഭയായിരുന്നു അദ്ദേഹം.

1976 ൽ മാഹാരാഷട്രയിലെ കോലാപ്പൂരിൽ നടന്ന റൂറൽ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിലൂടെയാണ് ഉദയകുമാറിന്റെ കടന്നുവരവ്. 1978 ൽ പട്യാലയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ചു. ആ വർഷം കേരളത്തിന്റെ നായകനായും തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ തലത്തിൽ തന്നെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഉദയകുമാർ 1980 ൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്‌സിൽ 1981 ൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ നയിച്ചു. നാലുവട്ടം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട് ഉദയകുമാർ. 1989 സാഫ് ഗെയിംസിൽ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ സാഫ് ഗെയിംസിൽ വെള്ളി നേടി. 1991ൽ സാഫിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു.

മാരാരിക്കുളം പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പിന്റെയും അമ്മിണിയമ്മയുടെയും മകനാണ്. ലേഖയാണ് ഭാര്യ. അഞ്ജലി, പല്ലവി എന്നിവർ മക്കളാണ്. നാളെ രാവിലെ ഒമ്പതു മണിമുതൽ രാജ്ഭവനിലും ചന്ദ്ര്‌ശേഖർ നായർ സ്‌റ്റേഡിയത്തിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ശവസംസ്‌കാരം നാളെ വൈകിട്ട് മാരാരിക്കുളത്ത് നടക്കും. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP