Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദ പാരാമെഡിക്കൽ: അപേക്ഷ 10 വരെ

ആയുർവേദ പാരാമെഡിക്കൽ: അപേക്ഷ 10 വരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ കോളേജുകളിൽ ഈ വർഷം (2018 -2019) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പാരാമെഡിക്കൽ കോഴ്സുകളായ നഴ്സിങ്/ഫാർമസി/തെറാപ്പിസ്റ്റ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും, പ്രോസ്പെക്ടസും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ www.ayurveda.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കണം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 250 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയുമാണ്. കോഴ്സിന്റെ അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 0210-03-101-98 അദർ റസീപ്റ്റ്സ് എന്ന ഹെഡിൽ ഒടുക്കി, അസൽ അപേക്ഷാ ഫോറത്തോടൊപ്പം സമർപ്പിക്കണം.

എസ്.എസ്.എൽ.സി/പത്താം ക്ലാസ് തുല്യതയാണ് അപേക്ഷ സമർപ്പിക്കാൻ വേണ്ടഅടിസ്ഥാന യോഗ്യത. സർവീസ് വിഭാഗത്തിലുള്ള ജീവനക്കാർ മേലധികാരികൾ മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷാ ഫാറങ്ങളും, അപേക്ഷാ ഫീസും ഒടുക്കണം. പുരിപ്പിച്ച അപേക്ഷാ ഫോമുകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം -ഒന്ന് എന്ന വിലാസത്തിൽ സ്വീകരിക്കും. വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP