Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാറുന്ന സമൂഹത്തോട് മത്സരിക്കാൻ ഖുറാൻ പഠനം മാത്രം പോരാ; മദ്രസയിൽ ഇനി സിവിൽ സർവീസ് പരിശീലനവും; മുസ്ലിം കുട്ടികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതയ്ക്ക് കളമൊരുക്കി മുംബൈയിലെ ഒരു മദ്രസ

മാറുന്ന സമൂഹത്തോട് മത്സരിക്കാൻ ഖുറാൻ പഠനം മാത്രം പോരാ; മദ്രസയിൽ ഇനി സിവിൽ സർവീസ് പരിശീലനവും; മുസ്ലിം കുട്ടികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതയ്ക്ക് കളമൊരുക്കി മുംബൈയിലെ ഒരു മദ്രസ

മുംബൈ: ഓത്തും ഖുറാനും അറബിയും മാത്രം പഠിപ്പിച്ചിരുന്ന ഒരു മദ്രസയിൽ സിവിൽ സർവീസ് പരിശീലനം നടത്തി വിപ്ലവം രചിക്കുകയാണ്. മുസ്ലിമുകൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് മുംബൈ ഗോർഗാവ് മേഖലയിലുള്ള ദാരുൾ ഉലൂം ഫൈസെയ്ൻ റാസാ മദ്രസ സിവിൽ സർവീസ് പരിശീനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.  പരമ്പരാഗത മദ്രസ സങ്കല്പത്തെ തന്നെ മാറ്റി മറിച്ച ഈ മദ്രസ സൗജന്യമായാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനം നൽകുന്നത്.

സർക്കാർ തലത്തിൽ ഉന്നത സ്ഥാനങ്ങൾ മുസ്ലിം വിദ്യാർത്ഥികൾക്ക് കിട്ടുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കാൻ മദ്രസ അധികൃതരെ ചിന്തിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസം ഇല്ലാത്തതു തന്നെയാണ് മുസ്ലിം വിദ്യാർത്ഥികളെ പിന്നോക്കം നിർത്തുന്നതെന്നും ഇത്തരത്തിൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചാൽ ഇവർക്കും പല മേഖലകളിലും തിളങ്ങാൻ സാധിക്കുമെന്നും മദ്രസയിലെ  ഒരു പരിശീലകനായ ഇംറാൻ അമീൻ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മുംസ്ലിം കമ്മ്യൂണിറ്റിയുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പഠിക്കാൻ നിയോഗിച്ച മഹമൂദുർ റഹ്മാൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇവിടെ 4.4 ശതമാനം മുസ്ലിംകൾ മാത്രമാണ് സംസ്ഥാന സർവീസിലും പൊലീസ് സേനയിലും സേവനമനുഷ്ഠിക്കുന്നത് എന്നാണ്. സംസ്ഥാനത്തെ മുംസ്ലിംകൾക്കിടയിലുള്ള സാക്ഷരതാ ശതമാനം 78 ശതമാനമാണെങ്കിലും മൂന്നു ശതമാനം പേർ മാത്രമാണ് ബിരുദധാരകളായിട്ടുള്ളൂ.

മതാനുഷ്ഠാനങ്ങൾ മാത്രം പഠിപ്പിച്ചുവന്നിരുന്ന ഒരു മദ്രസ ഇത്തരത്തിൽ വ്യത്യസ്ഥ ചിന്താഗതിയുമായി മുന്നോട്ടു വന്നിരിക്കുന്നത് പ്രശംസനീയമാണെന്നാണ് പൊതുവേ ഉയർന്നുവന്നിട്ടുള്ള അഭിപ്രായം. സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്ക് പഠനസാമഗ്രികൾ മുതൽ കോച്ചിങ് വരെ പൂർണമായും സൗജന്യമായാണ് മദ്രസ ചെയ്തുകൊടുക്കുന്നത്. മദ്രസയിലേക്ക് ലഭിക്കുന്ന സംഭാവനകൾ തന്നെയാണ് പരിശീലനം സൗജന്യമായി നൽകാൻ സഹായകമാകുന്നത്. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ മികച്ച കോളേജുകളിലെ അദ്ധ്യാപകരേയും ഐപിഎസ്, ഐഎഎസ് ഓഫീസർമാരേയും  മദ്രസ നിയോഗിച്ചിട്ടുമുണ്ട്.

2013-ൽ ഒരൊറ്റ മുസ്ലിം പോലും  മഹാരാഷ്ട്ര ഐഎഎസ് കേഡറിൽ സ്ഥാനം പിടിച്ചിട്ടില്ല. എന്നാൽ ആ ചരിത്രം ഇനി ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് മദ്രസ അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP