Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കാദമിക് മികവ് ഉയർത്തനായി സമ്മർ ഫെല്ലോഷിപ്പ്; ഗവേഷണത്തിനും പഠനത്തിനും അവസരം നൽകി മദ്രാസ് ഐ.ഐ.ടി

അക്കാദമിക് മികവ് ഉയർത്തനായി സമ്മർ ഫെല്ലോഷിപ്പ്; ഗവേഷണത്തിനും പഠനത്തിനും അവസരം നൽകി മദ്രാസ് ഐ.ഐ.ടി

ചെന്നൈ: പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കി മദ്രാസ് ഐ.ഐ.ടി. ഗവേഷണത്തിനു താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവ് ഉയർത്തുന്നതിനായി ഐ.ഐ.ടിയുടെ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.രണ്ടു മാസമാണ് കോഴ്സിന്റെ കാലയളവ്.പഠന മികവിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടപ്പാക്കുക. എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലാണ് ഫെല്ലോഷിപ്പ് നൽകുക. ഗവേഷണ സൗകര്യങ്ങൾ,ലൈബ്രറി,അക്കാദമിക് അന്തരീക്ഷം എന്നിവ അടുത്തറിയാൻ സാധിക്കും.

യോഗ്യത: ബി.ഇ, ബി.ടെക്, ബി.എസ്സി,ഇന്റഗ്രേറ്റഡ് എം.ഇ/ എം.ടെക് മൂന്നാം വർഷം, എം.ഇ,എംടെക്,എം.എസ്സി, എം.എ, എം.ബി.എ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സെമിനാറുകളിൽ അവതരിപ്പിച്ച പേപ്പറുകൾ, പ്രോജക്ട്, ഡിസൈൻ മത്സരം, മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡ് സ്‌കോർ, പുരസ്‌കാരങ്ങൾ തുടങ്ങിയവ പരിഗണിക്കും.

വിഭാഗങ്ങൾ

എൻജിനീയറിങ്: എയ്‌റോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോ ടെക്‌നോളജി, കെമിക്കൽ എൻജി., സിവിൽ എൻജി., കംപ്യൂട്ടർ സയൻസ് & എൻജി., എൻജി.ഡിസൈൻ, ഇലക്ട്രിക്കൽ എൻജി., മെക്കാനിക്കൽ എൻജി., മെറ്റലർജിക്കൽ & മെറ്റീയിൽസ് എൻജി., ഓഷ്യൻ എൻജി.

സയൻസ്: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്.

ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസസ്

മാനേജ്‌മെന്റ് സ്റ്റഡീസ്

അപേക്ഷിക്കുന്നതിന് മുൻപ് വെബ്സൈറ്റ് നോക്കി കൃത്യമായി മനസ്സിലാക്കണം.വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഗവേഷണത്തിനായി തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഐ.ഐ.ടി.യിലെ വിഭാഗവും അദ്ധ്യാപകരും ഏത് മേഖലയിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അറിയണം. ചെയ്യാൻ ഉദേശിക്കുന്ന പ്രോജക്ടിന്റെ വിവരങ്ങൾ അപേക്ഷയ്‌ക്കൊപ്പം നൽകണം. ലൈബ്രറി, അദ്ധ്യാപകരുമായുള്ള ചർച്ചകൾ, എന്നിവ തുടർപഠനത്തിന് സഹായിക്കും. സെമിനാർ പേപ്പറുകൾ, പ്രബന്ധങ്ങൾ എങ്ങനെ തയാറാക്കണം എന്നത് മനസ്സിലാക്കാം. ഫെലോഷിപ്പിനു 6000 രൂപയാണ്
ഹോസ്റ്റൽസൗകര്യം ലഭിക്കും.അവസാനതീയതി ഫെബ്രുവരി 28നു വൈകുന്നേരം അഞ്ച് വരെ.
വിശദാംശങ്ങൾക്ക്: https://sfp.iitm.ac.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സഹായങ്ങൾക്ക് 91442257 8035 / 8048, [email protected]

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP