Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളെ എഞ്ചിനിയറാക്കാൻ പെടാപാടു പെടുന്ന മാതാപിതാക്കൾ ഇതു വായിക്കുക; എഞ്ചിനിയറിങ് പാസായ 80 ശതമാനം പേരും ഇന്ത്യയിൽ തൊഴിൽ രഹിതർ; പഠിക്കാൻ പോകുന്നതിൽ പാതിയിലധികവും ജയിക്കാറില്ലെന്നതും കണക്കിലെടുക്കുക

മകളെ എഞ്ചിനിയറാക്കാൻ പെടാപാടു പെടുന്ന മാതാപിതാക്കൾ ഇതു വായിക്കുക; എഞ്ചിനിയറിങ് പാസായ 80 ശതമാനം പേരും ഇന്ത്യയിൽ തൊഴിൽ രഹിതർ; പഠിക്കാൻ പോകുന്നതിൽ പാതിയിലധികവും ജയിക്കാറില്ലെന്നതും കണക്കിലെടുക്കുക

ന്യൂഡൽഹി: പ്രൊഫഷണലുകളകാൻ മക്കളെ എഞ്ചിനിയറിങ് പഠനത്തിന് വിടുന്നതുകൊണ്ട് ഫലമുണ്ടോ? ഇല്ലെന്നാണ് പുതുതായി പുറത്തുവരുന്ന പഠന റിപ്പോർട്ട് നൽകുന്ന സൂചന. എഞ്ചിനിയറിങ് പഠിക്കുന്ന 100 കുട്ടികളിൽ 80 പേരും തൊഴിൽ രഹിതരാണ്. ആസ്പിരിങ്ങ് മൈൻഡ്‌സ് നാഷണൽ എംപ്ലോയബിലിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. 2015ൽ ഒന്നരലക്ഷം കുട്ടികളാണ് എഞ്ചിനിയറിങ് ബിരുദം നേടിയത്. ഇതിൽ എൺപത് ശതമാനം പേരും തൊഴിൽ രഹിതരാണ്. രാജ്യത്തെ 650 കോളേജുകളിൽ പഠിച്ചിറങ്ങയവരുടെ കണക്കുകളാണ് ഇത്.

എഞ്ചിനിയറിംഗിന് പോകുന്നതിൽ പകുതിയിലേറെ പേരും ജയിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വെറുമൊരു ബിരുദത്തെ പോലെ എഞ്ചിനിയറിങ് പഠനവുമാകുന്നുവെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. +2 പഠനത്തിന് ശേഷം മുമ്പ് ബിരുദ പഠനത്തിനാണ് കുട്ടികൾ പോയിരുന്നത്. എന്നാൽ ഇന്ന് അത് എഞ്ചിനിയറിങ് ആയി മാറുന്നു. ഇതോടെ എഞ്ചിനിയറിങ് പഠനത്തിന്റെ നിലവാരം കുറയുകയുമാണ്. കൂടുതൽ കോളേജുകൾ തുറക്കുന്നതും ഇതിന് കാരണമാകുന്നു. പണം നൽകി മാനേജ്‌മെന്റ് സീറ്റിൽ ആർക്കും പ്രവേശിക്കാമെന്ന സ്ഥിതി വന്നതാണ് ഈ പഠന മേഖലയുടെ ഗ്ലാമറും സാധ്യതയും കുറയ്ക്കുന്നത്.

എഞ്ചിനിയറിങ് മേഖലയിൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത. ബംഗലുരുവിലും സാധ്യത ഏറെയുണ്ട്. മറ്റ് ഭാഗങ്ങളിൽ ജോലി സാധ്യത കുറയുന്നതാണ് എഞ്ചിനിയറിംഗുകാരുടെ തൊഴിലില്ലായ്മയ്ക്ക് കാരണം. കേരളത്തിലും ഓഡീഷയിലും ജോലി സാധ്യതകൾ ഉയരുന്നുണ്ട്. എന്നാൽ പഞ്ചാബും ഉത്തരാഖണ്ഡും പിന്നിൽ പോകുന്നു. എഞ്ചിനിയറിങ് തൊഴിൽ മേഖലയിൽ ലിംഗ വ്യത്യാസം ബാധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ ജോലി ലഭിക്കുന്നു. ഇതിൽ സെൽസ് എഞ്ചിനിയർ പോലുള്ള ജോലികൾക്ക് പെൺകുട്ടികൾക്കാണ് കൂടുതൽ സാധ്യത.

പഠന നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഉണ്ടാവുന്ന തൊഴിൽ സാധ്യതകൾക്ക് അനുസരിച്ച് എഞ്ചിനിയറിങ് സീറ്റുകൾ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP