Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹയർ സെക്കണ്ടറിയിൽ വിജയശതമാനം 80.94; വിഎച്ച്എസ്‌സിയിൽ 87.72 ശതമാനം; ഉയർന്ന വിജയം കണ്ണൂർ ജില്ലയ്ക്ക്; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹയർ സെക്കണ്ടറിയിൽ വിജയശതമാനം 80.94; വിഎച്ച്എസ്‌സിയിൽ 87.72 ശതമാനം; ഉയർന്ന വിജയം കണ്ണൂർ ജില്ലയ്ക്ക്; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം: ഇക്കൊല്ലത്തെ +2, വിഎച്ച്എസ് സി പരീക്ഷാഫലം പ്രഖ്യാപിച്ചു. +2വിയിൽ 80.94 ശതമാനവും വിഎച്ച്എസ്ഇയിൽ 87.72 ശതമാനവുമാണ് വിജയം. ഹയർസെക്കണ്ടറി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ വിജയിച്ചത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷത്തേതിനേക്കാളും കുറവാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 83.96 ആയിരുന്നു വിജയം.

ഹയർസെക്കൻഡറിയിൽ സംസ്ഥാനത്ത് 72 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരിൽ 84.86. കുറവ് പത്തനംതിട്ടയിൽ 72.4 ശതമാനം. എ പ്ലസ് ലഭിച്ചവരിൽ ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ(1111 പേർ). ജനറൽ വിഭാഗത്തിൽ 88.53 ഉം ഒ.ഇ.സി വിഭാഗത്തിൽ 70.23 ഉം ഒ.ബി.സി വിഭാഗത്തിൽ 82.45 ഉം എസ്.ടി വിഭാഗത്തിൽ 61.42 ശതമാനവും എസ്.സി വിഭാഗത്തിൽ 61.07 ശതമാനവുമാണ് വിജയം.

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, പൊതു വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി വി എസ്.സെന്തിലിനു നൽകിയാണ് ഫലം പ്രസിദ്ധീകരിച്ചത്. ജൂൺ രണ്ടുമുതൽ എട്ടു വരെയായിരിക്കും സേ പരീക്ഷ നടത്തുക. എ പ്ലസ് കിട്ടിയവരിൽ അധികവും പെൺകുട്ടികളാണ്. ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന്റെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. വിഎച്ച്എസ്ഇ ഏകജാലക പ്രവേശന നടപടികൾ നാളെ തുടങ്ങും. +1 പ്രവേശനം മെയ്‌ 17ന് ആരംഭിക്കും.

പരീക്ഷാ ഫലം അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക് ചെയ്യുക

www.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in

www.results.itschool.gov.in

www.cdit.org

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP