Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുവിദ്യാലയങ്ങളുടെ തകർച്ചയ്ക്ക് ആരാണ് ഉത്തരവാദി? സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ലെന്ന് എസ്‌സിഇആർടി റിപ്പോർട്ട്

പൊതുവിദ്യാലയങ്ങളുടെ തകർച്ചയ്ക്ക് ആരാണ് ഉത്തരവാദി? സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ലെന്ന് എസ്‌സിഇആർടി റിപ്പോർട്ട്

തിരുവനന്തപുരം: നമ്മുടെ സർക്കാർ സ്‌കൂളുകൾക്ക് എന്താണു പറ്റിയത്? ആരാണ് പൊതുവിദ്യാലയങ്ങളുടെ തകർച്ചയ്ക്ക് ഉത്തരവാദികൾ? എസ്‌സിഇആർടി റിപ്പോർട്ടിൽ പൊതുവിദ്യാലയങ്ങളുടെ പരിതാപകരമായ അവസ്ഥയെ കുറ്റപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ പഴിപറയേണ്ടത് ആരെയാണ്.

സർക്കാർ സ്‌കൂളുകളിൽ എഴുത്തും വായനയും അറിയാൻ പാടില്ലാത്ത കുട്ടികളുടെ എണ്ണം കൂടുന്നതായാണ് എസ്‌സിഇആർടിയുടെ പഠന റിപ്പോർട്ട്. നാല്, ഏഴ് ക്ലാസുകളിൽ നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

നാലാം ക്ലാസിലെ 47 ശതമാനം കുട്ടികൾക്കും മലയാളം എഴുതാൻ അറിയില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അഞ്ചു ശതമാനത്തിനു മലയാളം അക്ഷരങ്ങൾ എഴുതാൻ പോലുമറിയില്ല. 25 ശതമാനം കുട്ടികൾക്ക് ഇംഗ്ലീഷും അറിയില്ല.

ഏഴാം ക്ലാസിൽ അഞ്ചു ശതമാനത്തിന് അക്ഷരംപോലും അറിയില്ല. 38 ശതമാനം വിദ്യാർത്ഥികൾക്ക് മലയാളം കൂട്ടിയെഴുതാൻ അറിയില്ല. വീട്ടിലെ വളർത്തുമൃഗത്തിന്റെ പേരുപോലും എഴുതാനറിയാത്തവർ ഏഴാം ക്ലാസിൽ പഠിക്കുന്നുണ്ട്. ഇംഗ്ലീഷിൽ എഴുത്തും വായനയും വേണ്ടപോലെ ഗ്രഹിക്കാത്തവർ 55 ശതമാനത്തോളം വരുമെന്നും പഠനം പറയുന്നു.

കണക്കിലെയും സയൻസിലെയും അവസ്ഥയും ദയനീയമെന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കണക്കിൽ 63 ശതമാനം കുട്ടികളും പിന്നാക്കമാണ്. പരിസ്ഥിതി പഠനത്തിൽ 73 ശതമാനം കുട്ടികൾക്കും അടിസ്ഥാന വിവരമില്ല. ഏഴാം ക്ലാസിലെ 85 ശതമാനവും അടിസ്ഥാന ശാസ്ത്രപഠനത്തിൽ പുറകിലാണ്. ഗണിതത്തിലും 73 ശതമാനം പേർക്ക് മികവില്ല. 10.88 ശതമാനത്തിന് അടിസ്ഥാന ഗണിതബോധമില്ലെന്നും പറയുന്നു.

എസ്‌സിഇആർടി റിപ്പോർട്ട് തയാറാക്കിയത് ഏജീസ് ഓഫീസിനുവേണ്ടിയാണ്. ജൂലൈയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലായി 4800 കുട്ടികൾക്കിടയിലാണു പഠനം നടത്തിയത്. സേവ് എജുക്കേഷൻ കമ്മിറ്റിയാണ് റിപ്പോർട്ട് ഭാഗികമായി പുറത്തുവിട്ടത്. ക്‌ളാസുകളിൽ ഭാഷാ പഠനത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. അദ്ധ്യാപർക്ക് കൂടുതൽ മെച്ചപ്പെട്ട പരിശീലനം നൽകുകയും വേണം. നിലവാര തകർച്ച പരിഹരിക്കാൻ ബോധനരീതിയും മൂല്യ നിർണയവും അടിമുടി പരിഷ്‌കരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾഎസ്.സി.ഇ.ആർ.ടി പഠനം നിർദേശിക്കുന്നുണ്ട്.

പൊതുവിദ്യാലയത്തിന്റെ ഗുരുതരമായ നിലവാരത്തകർച്ചയ്ക്കു പിന്നിൽ ആരൊക്കെയാണ് എന്നത് അന്വേഷിക്കേണ്ടതാണ്. സർക്കാർ പോലും പൊതുവിദ്യാലയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പിന്തുണയേകുന്ന തരത്തിൽ പ്രവർത്തിക്കുകയാണെന്ന് ആരോപണമുണ്ട്. സ്‌കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നതിനു പകരം അടച്ചുപൂട്ടൽ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം മുമ്പു തന്നെ ഉയർന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP