Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 97.84; കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുശതമാനം കൂടുതൽ; എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി 34313 പേർ; മികച്ച വിജയം എറണാകുളത്തും കുറവ് വയനാട്ടിലും; 517 സർക്കാർ സ്‌കൂളുകൾക്ക് 100 ശതമാനം വിജയം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 97.84; കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുശതമാനം കൂടുതൽ; എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി 34313 പേർ; മികച്ച വിജയം എറണാകുളത്തും കുറവ് വയനാട്ടിലും; 517 സർക്കാർ സ്‌കൂളുകൾക്ക് 100 ശതമാനം വിജയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു. ഇക്കുറി വിജയ ശതമാനം 97.84 ആണ്. എല്ലാ വിഷയത്തിനും എ പ്‌ളസ് നേടിയവർ 34313 പേർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ശതമാനം കൂടുതലാണ് ഇക്കുറി വിജയ ശതമാനം. ഫലം താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്‌ളസ് വൺ പ്രവേശന നടപടികൾ മെയ് 9ന് തുടങ്ങും.

ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയിലാണ് (99.12%) ഏറ്റവും കുറവ് വയനാട് ജില്ലയിലും (93.87%). ഏറ്റവും കൂടുതൽ വിജയം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലാണ്. നൂറുമേനി വിജയത്തിന്റെ നേട്ടം ഇക്കുറി ഇക്കുറി 517 സർക്കാർ സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. സേ പരീക്ഷ മെയ്‌ 21 മുതൽ 25 വരെ നടക്കും. ഫലം ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇക്കുറി വിജയ ശതമാനം ഉയർത്താൻ അധിക മാർക്ക് നൽകിയിട്ടില്ലെന്നും സ്വാഭാവികമായ വിജയശതമാന വർധനവാണ് ഉണ്ടായതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കൂടുതൽ എ പ്‌ളസ് നേട്ടക്കാർ ഇക്കുറി മലപ്പുറം ജില്ലയിലാണ്. 

ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർത്ഥികൾ വിജയിച്ചു. 517 സർക്കാർ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 389 അൺ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ആകെ 1565 സ്‌കൂളുകളാണ് 100 ശതമാനം ജയം നേടിയത്. മുൻവർഷം ഇത് 1174 ആയിരുന്നു. പ്ലസ് വണ്ണിനു മാത്രം 4.2 ലക്ഷത്തിലേറെ സീറ്റുകളുണ്ടെന്നും പ്രവേശനനടപടികൾ ഒൻപതിനു തുടങ്ങുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. 

ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'പിആർഡി ലൈവ്' എന്ന മൊബൈൽ ആപ്പിൽ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തിൽ അറിയാനായി ക്ലൗഡ് സെർവർ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺ്ലോഡ് ചെയ്യാം. 

മൂല്യനിർണയം കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു. മാർക്ക് രേഖപ്പെടുത്തുന്നതുൾപ്പെടെ മറ്റു ജോലികളും ഏപ്രിൽ അവസാനം തീർത്തിരുന്നു. മെയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്ഡ് ചേർന്നത്. കഴിഞ്ഞ വർഷവും മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപനം.

എസ്എസ്എൽസി ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളിൽ ലഭ്യമാകും

www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.govt.in
www.reults.kerala.nic.in
www.education.kerala.govt.in
www.reult.prd.kerala.gov.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP