Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂണുകൾ പോലെ മുളച്ച് പൊന്തുന്ന സ്റ്റാഫ് നഴ്‌സ് പിഎസ്‌സി കോച്ചിങ്ങ് സെന്ററുകൾ തട്ടിപ്പിന്റെ പുതിയ മുഖമോ? പണം വാങ്ങിയ ശേഷം ഭൂരിഭാഗം സെന്ററുകളും നൽകുന്നത് നിലവാരമില്ലാത്ത പരിശീലനമെന്നും വ്യാപകമായ പരാതി; പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് അനുഭവസ്തർ മറുനാടനോട്

കൂണുകൾ പോലെ മുളച്ച് പൊന്തുന്ന സ്റ്റാഫ് നഴ്‌സ് പിഎസ്‌സി കോച്ചിങ്ങ് സെന്ററുകൾ തട്ടിപ്പിന്റെ പുതിയ മുഖമോ? പണം വാങ്ങിയ ശേഷം ഭൂരിഭാഗം സെന്ററുകളും നൽകുന്നത് നിലവാരമില്ലാത്ത പരിശീലനമെന്നും വ്യാപകമായ പരാതി; പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് അനുഭവസ്തർ മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു സർക്കാർ ജോലി എന്ന സ്വപ്നം കാണാത്ത യുവാക്കളുണ്ടാകില്ല. ഇതിനായി പലരും ആശ്രയിക്കുന്നത് പിഎസ് സി കോച്ചിങ്ങ് സെന്ററുകളിലെ പരിശീലമാണ്. ഈ അവസ്ഥ മനസ്സിലാക്കി പിഎസ്‌സി കോച്ചിങ്ങ് സെന്റർ എന്ന ബിസിനസ് നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പൊട്ടിമുളയ്ക്കുന്നത് നിരവധിയാണ്.എന്നാൽ പല പരിശീലന കേന്ദ്രങ്ങളും ഒരു നിലവാരവുമില്ലാത്തവയാണെന്നതാണ് യാഥാർഥ്യം.ആരോഗ്യ വിദ്യാഭാസ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് വിജ്ഞാപനം ഈ മാസം വരാനിരിക്കെ പിഎസ്‌സി കോച്ചിങ്ങിന്റെ പേരിൽ തട്ടിപ്പുമായി കൂണുകൾ പോലെയാണ് സെന്ററുകൾ പൊട്ടി മുളയ്ക്കുന്നത്.

ഏകദേശം 3000ത്തോളം ഒഴിവുകളാണ് സ്റ്റാഫ് നഴ്സ് തസ്തികയിലുണ്ടാവുക. ഈ വാർത്ത പുറത്തു വന്നതിനു ശേഷം കേരളത്തിൽ അങ്ങോളം ഇങ്ങോളം ആയിരകണക്കിന് സ്റ്റാഫ് നഴ്‌സ് പി എസ് സി കോച്ചിങ് സെന്ററുകൾ മുളച്ചു പൊന്തുന്നത്. പിഎസ്‌സി നഴ്‌സിങ്ങ് കോഴ്‌സുകളുടെ പരിശീലനത്തിനായി പണം നൽകി കബളിപ്പിക്കുന്ന നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുവെന്ന നഴ്‌സുമാരുടെ പരാതിയെ തുടർന്നാണ് ഈ വിഷയത്തിൽ ഒരു അന്വേഷണം ഞങ്ങൾ നടത്തിയത്.

ഇങ്ങനെ ഉള്ള സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കാൻ ഒരു രീതിയിലും ഉള്ള നിയമ സംവിധാനങ്ങൾ ഇല്ല എന്നത് ആണ് സത്യം. അതുകൊണ്ടു തന്നെ ഇത്തരത്തിൽ പൊന്തി വരുന്ന മിക്ക സ്ഥാപങ്ങളും തട്ടിപ്പിന്റെ കേന്ദ്രങ്ങൾ ആകുകയാണ്. ഒരു നിലവാരും ഇല്ലാത്ത സ്ഥാപനങ്ങളിൽ പോയി പൈസയും സമയവും സർക്കാർ ജോലി എന്ന സ്വപ്നവും നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് നഴ്സുമാരുടെ സംഘടനകൾ. ഇത്രയുമധികം സെന്ററുകൾ പ്രവർത്തിക്കാനായി എവിടെ നിന്നാണ് വിദഗ്ദ അദ്ധ്യാപകരെ കിട്ടുന്നതെന്നാണ് പലരും ചോദിക്കുന്നത്.

പത്തിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലതെന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കാരണം പിഎസ്‌സി പോലെ വൈവിധ്യം ഉള്ള പരീക്ഷക്ക് പഠിപ്പിച്ചു പരിചയും ഉള്ള നഴ്സിങ് അദ്ധ്യാപകരുടെ എണ്ണം വളരെ കുറവാണ്. ആറോ ഏഴോ മാസം നീണ്ടു നിൽക്കുന്ന പരിശീലനം മിക്കവാറും ശനിയോ ഞായറോ ആണ് ക്ലാസുകൾ നടക്കുന്നത്. അപ്പോൾ 50 തും 100 റും സെന്ററുകളിൽ എങ്ങനെ ആണ് ഇത്രയും അദ്ധ്യാപകരെ ഒരേ സമയം കിട്ടുക എന്നതാണ്

കോച്ചിങ് സെന്ററുകളുടെ പേരിനോ അവരുടെ പരസ്യങ്ങൾക്കോ പ്രാധാന്യം കൊടുക്കരുതെന്നും പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് പ്രാധാന്യം നൽകുക എന്നതാണ് പ്രധാനമെന്നും നഴ്സുമാർ ശ്രദ്ധിക്കണം.അതുമാത്രം പോരാ ഈ അദ്ധ്യാപകർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് എന്നും ഉറപ്പ് വരുത്തുകയും വേണമെന്നും നഴ്സുമാർക്ക് ഉപദേശമുണ്ട്. 8000 മുതൽ 10000 രൂപ വരെ നൽകിയാണ് ആറ് മാസത്തെ കോഴ്സിന് പലരും ചേരുന്നത്. മുൻ വർഷങ്ങളിലുൾപ്പടെ പണം നൽകി നിരവധി വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുൻകാലങ്ങളിൽ ഇത്തരം തട്ടിപ്പുകൾ

കുറഞ്ഞത് 220 മണിക്കൂർ എങ്കിലും ക്ലാസ് ഉള്ള സ്ഥാപനം തിരഞ്ഞു എടുക്കുക. 160 മണിക്കൂർ നഴ്സിങ് 60 മണിക്കൂർ നഴ്സിങ് ഇതര വിഷയങ്ങൾ എങ്കിലും ക്ലാസുകൾ കിട്ടിയാൽ മാത്രമേ പി എസ് സി പരീക്ഷക്ക് ഉയർന്ന മാർക്ക് സ്‌കോർ ചെയ്യാൻ കഴിയുകയുള്ളു.ആദ്യമേ തന്നെ മുഴുവൻ ഫീസും കൊടുക്കരുത്. അഞ്ചോ ആറോ ക്ലാസുകൾ കഴിഞ്ഞു ഫീസ് കൊടുക്കുക. കഴിയുമെങ്കിൽ അഞ്ചോ ആറോ ക്ലാസുകൾ കഴിഞ്ഞു ആദ്യ ഫീസ് കൊടുക്കുക. നിലവാരം ഇല്ലാത്ത സ്ഥാപനങ്ങൾ ആദ്യ ഫീസ് മാത്രം ലക്ഷ്യം വച്ചാണ് ഒരുപാടു ബ്രാഞ്ചുകൾ തുടങ്ങുന്നത് എന്ന സത്യം മനസിലാക്കുക.

ഫ്രീ ഓൺലൈൻ ടെസ്റ്റ് സീരിയസ് പോലുലുള്ള തട്ടിപ്പുകൾ കണ്ടു കോച്ചിങ് സെന്റര് തിരഞ്ഞു എടുക്കരുത്. ഇന്റർനെറ്റിൽ തിരഞ്ഞാൽ നല്ല രീതിയിൽ നടത്തുന്ന നഴ്സസ് ലാബ്സ് പോലുള്ള ഫ്രീ ഓൺലൈൻ നഴ്സിങ് സൈറ്റുകൾ ഉണ്ട്.ടെക്സ്റ്റ് ബുക്ക് ഫ്രീ ആണ് എന്ന് പറഞ്ഞ ശേഷം ഫീസിൽ പുസ്തകത്തിന്റെ വില ഉൾപെടുത്തിയിട്ടുണ്ടാകും.

മികച്ച അദ്ധ്യാപകർ മാത്രം ആകണം ഒരു കോച്ചിങ് സെന്റർ തിരഞ്ഞു എടുക്കാൻ ഉള്ള മാനദണ്ഡം. അതിനായി മുൻപ് ഇത്തരത്തിൽ കോച്ചിങ് സെന്ററുകളിൽ പോയി പഠിച്ച നിങ്ങളുടെ സുഹൃത്തുക്കളോട് അനേഷിക്കുക എന്നത് മാത്രമാണ് ഏക ഉപായമെന്നും നഴ്‌സുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP