Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കുറി സിവിൽ സർവീസ് നേടിയത് 37 മുസ്ലീങ്ങൾ; 15 പേരെയും പഠിപ്പിച്ചത് സക്കാത്ത് ഫൗണ്ടേഷൻ; മുസ്ലീങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്ന ഒരു എൻജിഒയുടെ കഥ

ഇക്കുറി സിവിൽ സർവീസ് നേടിയത് 37 മുസ്ലീങ്ങൾ; 15 പേരെയും പഠിപ്പിച്ചത് സക്കാത്ത് ഫൗണ്ടേഷൻ; മുസ്ലീങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്ന ഒരു എൻജിഒയുടെ കഥ

ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം ഉദ്യോഗാർഥികളെ ഭരണനേതൃത്വത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് സക്കാത്ത് ഫൗണ്ടേഷൻ. ഇക്കുറി സിവിൽ സർവീസിന്റെ ഫലം പുറത്തുവന്നപ്പോഴും സക്കാത്ത് ഫൗണ്ടേഷന്റെ ശ്രമങ്ങൾ വിജയം കണ്ടു. രാജ്യത്ത് സിവിൽ സർവീസ് ലഭിച്ച 37 മുസ്ലീങ്ങളിൽ 15 പേരും സക്കാത്ത് ഫൗണ്ടേഷന്റെ പരിശീലനത്തിലൂടെ കടന്നുവന്നവർ.

ചെലവേറിയ സിവിൽ സർവീസ് പരിശീലനം താങ്ങാനാകാത്ത മുസ്ലിം ഉദ്യോഗാർഥികളെ സഹായിക്കുന്ന സംഘടനയാണ് സക്കാത്ത് ഫൗണ്ടേഷൻ. മൂന്നാം ശ്രമത്തിൽ സിവിൽ സർവീസ് നേടിയ പശ്ചിമ ബംഗാളിൽനിന്നുള്ള സൈനബ് സയീദയടക്കം 15 പേരാണ് ഈ സംഘടനയുടെ പരിശീലനത്തിലൂടെ സിവിൽസർവീസിന്റെ ഉയരങ്ങളിലെത്തിയിരിക്കുന്നത്. 107-ാം റാങ്കാണ് സൈനബിന് ലഭിച്ചത്. സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കും അഭിമുഖത്തിനും പ്രത്യേകം പരിശീലനം നൽകിയാണ് സക്കാത്ത്ഫൗണ്ടേഷൻ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്നത്. സമുദായത്തിൽനിന്ന് ലഭിക്കുന്ന സക്കാത്തിലൂടെയാണ് ഫൗണ്ടേഷൻ പ്രവർത്തനച്ചെലവ് കണ്ടെത്തുന്നത്. എട്ടുവർഷമായി പരിശീലനരംഗത്ത് പ്രവർത്തിക്കുന്നു.

നാൽപ്പതോളം പേർക്കാണ് ഇക്കുറി സക്കാത്ത് ഫൗണ്ടേഷൻ പരിശീലനം നൽകിയത്. ഇതിൽ 26 പേർ പ്രിലിമിനറി പരീക്ഷ പാസ്സായി. ഇവരിൽനിന്നാണ് 15 പേർ അന്തിമ സെലക്ഷൻ പട്ടികയിൽ ഇടം പിടിച്ചത്. സിവിൽ സർവീസ് രംഗത്തെ മുസ്ലിം പ്രാതിനിധ്യക്കുറവ് മറികടക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് 1997-ൽ ഫൗണ്ടേഷൻ സ്ഥാപിച്ച സഫർ മുഹമ്മദ് പറഞ്ഞു.

11 ലക്ഷത്തോളം പേർ എഴുതുന്ന സിവിൽസർവീസ് പരീക്ഷയിൽ 2000-ത്തോളം മുസ്ലീങ്ങൾ മാത്രമാണുള്ളത്. പരീക്ഷയെഴുതാൻ തയ്യാറായില്ലെങ്കിൽ എങ്ങനെ സിവിൽ സർവീസ് മേഖലയിൽ കടക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. സച്ചാർ കമ്മറ്റിയിൽ അംഗമായിരുന്ന സഫർ മഹമൂദ് സിവിൽ സർവീസിൽനിന്ന് വിരമിച്ചയാളാണ്. 2009-ൽ വിരമിക്കുമ്പോൾ ഇൻകം ടാക്‌സ് ചീഫ് കമ്മീഷണറായിരുന്നു അദ്ദേഹം.

അനാഥാലയ നടത്തിപ്പ് പോലുള്ള പ്രവർത്തനങ്ങളിലാണ് സക്കാത്ത് ഫൗണ്ടേഷൻ ആദ്യം വ്യാപൃതരായിരുന്നത്. 2007 മുതൽക്കാണ് സിവിൽ സർവീസ് പരിശീലനം ആരംഭിക്കുന്നത്. ഇതേവരെ 63 പേർ ഇവിടുത്തെ പരിശീലനത്തിലൂടെ സിവിൽ സർവീസിൽ ചേർന്നു. മുസ്ലീങ്ങൾ മാത്രമല്ല, മറ്റ് ന്യൂനപക്ഷങ്ങളും ഫൗണ്ടേഷന്റെ പരിശീലന പദ്ധതികൾ ഉപയോഗിക്കുന്നുണ്ട്. സിവിൽസർവീസ് ലഭിച്ച 63 പേരിൽ ആറ് പേർ ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP