Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസ് അന്തരിച്ചു; സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമെന്ന് എ ആർ റഹ്മാൻ

മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസ് അന്തരിച്ചു; സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമെന്ന് എ ആർ റഹ്മാൻ

ചെന്നൈ: മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസ് അന്തരിച്ചു. 45 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച ചെന്നെയിൽ നടക്കും.

ആന്ധ്രപ്രദേശിലെ പാലകോലിൽ 1969 ഫെബ്രുവരി 28നാണ് ശ്രീനിവാസ് ജനിച്ചത്. ആറാം വയസിൽ തന്നെ അച്ഛൻ സത്യനാരായണയുടെ പാതപിന്തുടർന്ന് അദ്ദേഹം സംഗീത ലോകത്തെത്തി. ഒമ്പതാം വയസിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ പ്രശസ്തനായി. മൻഡോലിനിൽ കർണാടക സംഗീതം വായിക്കുന്നതിൽ ലോക ശ്രദ്ധപിടിച്ചു പറ്റിയ ശ്രീനിവാസ് രാജ്യത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ കച്ചേരി അവതരിപ്പിച്ചു. പാശ്ചാത്യ സംഗീതോപകരണമായ മാൻഡലിനിൽ സ്വരഭേദങ്ങൾ വരുത്തി കർണാടക സംഗീതത്തിൽ ഉപയോഗിച്ച മഹാപ്രതിഭയായിരുന്നു യു ശ്രീനിവാസ്.

1998-ൽ പത്മശ്രീ നല്കി രാജ്യം ആദരിച്ചു. 2010-ൽ സംഗീത നാടക അക്കാഡമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. യു ശ്രീനിവാസിന്റെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ഓസ്‌കർ ജേതാവ് എ ആർ റഹ്മാൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP