1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

രണ്ടാഴ്‌ച്ച മുമ്പ് ജോലി തേടി ബാംഗ്ലൂരിലേക്ക് പോയി അജോമോൻ തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി; ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ഇന്നലെ; കളിതമാശക്കാരനായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ഇടകടത്തി ഗ്രാമം

March 23, 2017

കോട്ടയം: രണ്ടാഴ്ച മുൻപ് ജോലി തേടി ബാംഗ്ലൂർ പട്ടണത്തിലേക്ക് പോയ അജോമോന്റെ അപ്രതീക്ഷമായി എത്തിയ മരണ വാർത്തയിൽ ഞെട്ടി ഇടകടത്തി ഗ്രാമം. എല്ലായിപ്പോഴും തമാശകൾ പറയുന്ന കൂട്ടത്തിലൊരാൾ വിഷമിച്ചിരുന്നാൽ തന്റെ തമാശകൾകൊണ്ട് എല്ലാവരേയും ചിരിപ്പിക്കുന്ന പ്രിയ സുഹ...

പ്രശസ്ത നോവലിസ്റ്റ് ജോയ്‌സിയുടെ മകൻ ബാലു വാഹനാപകടത്തിൽ മരിച്ചു; അപകടമുണ്ടായത് ഇന്നലെ രാത്രി ബാംഗ്‌ളൂരിൽ വച്ച്; അടുത്തമാസം ഉപരിപഠനത്തിന് ബ്രിട്ടനിൽ പോകാനിരിക്കെ ഉണ്ടായ ദുരന്തം നാടിനും വേദനയായി

March 18, 2017

കോട്ടയം: പ്രശസ്ത നോവലിസ്റ്റും മലയാള മനോരമയിലെ ഉദ്യോഗസ്ഥനുമായ കോട്ടയം എസ്.എച്ച് മൗണ്ട് ചൊവ്വാറ്റുകുന്നേൽ ജോയ്‌സിയുടെ (സി. എസ്. ഇമ്മാനുവേൽ) മകൻ ബാലു (23) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. ബാലു ഓടിച്ചിരുന്ന ബൈക്കിൽ ...

ബിഎംഡബ്‌ള്യു കാർ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിനും ഭാര്യയും വെന്തുമരിച്ചു; അപകടത്തിൽ തകർന്ന കാർ രക്ഷിക്കാൻ എത്തിയവർ നോക്കിനിൽക്കെ പൊടുന്നനെ തീഗോളമായി മാറി; മറീന ബീച്ചിന് സമീപമുണ്ടായ ദുരന്തത്തിൽ മരിച്ചത് താരമെന്ന് തിരിച്ചറിഞ്ഞത് കത്തിയമർന്ന കാറിന്റെ നമ്പർ നോക്കി

March 18, 2017

ചെന്നൈ: റേസിങ് കാർ താരവും ഭാര്യയും കാർ മരത്തിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് വെന്തുമരിച്ചു. ഇന്നു പുലർച്ചെ ചെന്നൈയിലെ മറീന ബീച്ചിന് സമീപത്തുണ്ടായ അപകടത്തിൽ യുവ കാർ റേസർ അശ്വിൻ സുന്ദറും ഭാര്യ നിവേദിതയും ആണ് മരിച്ചത്. പട്ടണപ്പാക്കത്തുവച്ചുണ്ടായ അപകടത്ത...

റോഡ് മുറിച്ചു കടക്കവേ ഇംഗ്‌ളണ്ടിൽ 88 കാരൻ ഓടിച്ചിരുന്ന കാറിടിച്ച് അപകടത്തിൽപെട്ട കോട്ടയംകാരനായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി; പോൾ ജോണിന്റെ ശരീരത്തിൽ ഉപയോഗപ്രദമായ മുഴുവൻ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ സംരക്ഷിക്കുന്ന തിരക്കിൽ മാഞ്ചസ്റ്ററിലെ ആശുപത്രി: അവയവ ദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഒരു മലയാളിയുടെ ജീവിതം

March 17, 2017

ലണ്ടൻ: മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ മകളെ സ്‌കൂളിൽ നിന്നും ക്വയർ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ കോട്ടയം സ്വദേശിയായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. അയർക്കുന്നം കൂടല്ലൂർ സ്വദേശിയായ പോൾ ...

ഒരു വർഷം മുൻപ് പിതാവ് കാൻസർ വന്നു മരിച്ചു; മാതാവിന് ഗുരുതരമായ വൃക്കരോഗം; ദുരിതം വിടാതെ പിന്തുടർന്നപ്പോൾ വീടു പുലർത്താൻ പെയിന്റിങ് തൊഴിലാളിയായി; വേനൽ മഴയ്‌ക്കൊപ്പമുണ്ടായ മിന്നൽ ജീവനുമെടുത്തു; ഗിരീഷിന്റെ വേർപാടിൽ മനംനൊന്ത് നെല്ലിമുകൾ ഗ്രാമം

March 16, 2017

അടൂർ: മിന്നലേറ്റുയുവാവ് മരിച്ചു... ഒരു സാധാരണ അപകടവാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്. അതിനു തക്ക പ്രാധാന്യം നൽകി നമ്മൾ അത് വായിച്ചോ വായിക്കാതെയോ വിടും. നെല്ലിമുകളിനു സമീപം ഇന്നലെ വൈകിട്ട് മിന്നലേറ്റു മരിച്ച ഗിരീഷിനും (20) ഇതിൽ കവിഞ്ഞ വാർത്താപ്രാധാന്യമ...

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകൻ; സാദാ കേബിൾ ഓപ്പറേറ്ററിൽ നിന്നും ഷാജി കൈലാസിന്റെ ആക്ഷൻ ചിത്രങ്ങളിൽ സഹായിയായി തുടക്കം; പൃഥ്വിരാജിന് 'പുതിയമുഖം' നൽകി ശ്രദ്ധേയനായി; വിടവാങ്ങുന്നത് വിജയഫോർമുലകൾക്ക് പിന്നാലെ പോകാത്ത സംവിധായകൻ; ദീപൻ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം

March 13, 2017

കൊച്ചി: സഹസംവിധായകനായി തുടങ്ങിയത് അമ്മയ്ക്കുള്ള സിനിമാ ബന്ധങ്ങളുടെ പിന്തുണയിലായിരുന്നു. ഡബിങ് ആർട്ടിസ്റ്റായ ആനന്ദവല്ലിയുടെ മകൻ കുട്ടിക്കാലം മുതലേ പ്രണയിച്ചത് സിനിമയെ ആയിരുന്നു. ഈ താൽപ്പര്യം ഷാജി കൈലാസെന്ന സംവിധായകന്റെ ശിഷ്യനാക്കി. സൂപ്പർ ഹിറ്റുകളുടെ ...

വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്‌കൂൾ തൊടിയിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി; കത്തിയമരുന്ന ദേഹവുമായി റോഡിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടുനിന്നവർ തീയണച്ചു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി; പരീക്ഷയിൽ തോറ്റ ന്യൂമാൻ കോളജ് വിദ്യാർത്ഥി സുധീറിന്റെ കടുംകൈയിൽ ഞെട്ടി സഹപാഠികൾ

March 12, 2017

ഇടുക്കി: ചെറിയ പ്രതിസന്ധിപോലും നേരിടാൻ മനോബലമില്ലാത്തവരായിത്തീരുന്ന യുവതലമുറയുടെ പ്രതീകമായി തൊടുപുഴ ന്യൂമാൻ കോളജ് വിദ്യാർത്ഥി സുധീർ. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ തോറ്റതിന് കണ്ടെത്തിയ മാർഗം ആത്മഹത്യ. തൊടുപുഴക്കടുത്ത് വണ്ണപ്പുറം കലയന്താനി സ്വദേശിയായ വാഴപ...

മരങ്ങാട്ടുപള്ളിയിൽ ബൈക്കപകടത്തിൽപ്പെട്ട യുവാക്കൾ ചോരവാർന്ന് റോഡിൽ കിടന്നത് അര മണിക്കൂർ; നാട്ടുകാർ ഓടിക്കൂടി യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഒറ്റവാഹനവും നിർത്തിയില്ല; സഹജീവിയോടുള്ള കരുണയില്ലായ്മയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

March 08, 2017

കോട്ടയം: സഹ ജീവിയോടുള്ള നമ്മുടെ കാരുണ്യമില്ലായ്മ മൂലം നഷ്ടപ്പെട്ടത് മൂന്ന് ജീവൻ. ഇന്നലെ മരങ്ങാട്ടുപള്ളി ഇല്ലിക്കൽതാഴെ ജംക്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിൽ തകർത്ത് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പെട്ട മൂന്ന് വിദ്യാർത്ഥികൾ ചോര വാർന്ന് വഴിയിൽ കിടന...

പുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ; നാട്ടുകാരുടെയും വീട്ടുകാരുടെയും തേങ്ങലുകൾക്കിടെ നയനയ്ക്കു വിട; ആന്മേരിയുടെ സംസ്‌കാരം നാളെ; പരിക്കേറ്റ കുട്ടികളെ ചികിത്സിക്കുന്നതിൽ ദേവമാത ആശുപത്രി ഗുരുത വീഴ്ച വരുത്തിയെന്ന് ആരോപണം

March 07, 2017

കൂത്താട്ടുകുളം: പുതുവേലി ജീപ്പപകടത്തിൽ മരണമടഞ്ഞ കുരുന്നുകൾക്ക് നാടിന്റെ അശ്രുപൂജ. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ മുത്തോലുരം സ്വദേശിനികളായ ആന്മരിയ ഷിജി(6), നയന ദിലീപ് (6) എന്നിവരുടെ മൃതദേഹം ഇന്ന് രാവിലെ ഇവർ പഠിച്ചിരുന്ന കൂത്താട്ടുകുളം മേരിഗിര...

ചതുരങ്കപ്പാറ കണ്ട് മടങ്ങിയത് അതിവേഗത്തിൽ; ഏതിർ ദിശയിൽ പാഞ്ഞെത്തിയ കാറുമായി കൂട്ടിയിടിച്ച് വാഹനം തലകുത്തി വീണത് ഏലപ്പാടത്തിൽ; മരിച്ചത് അജീഷും മൂന്നരവയസ്സുള്ള മകൾ ഇവയും: ഉടുമ്പൻചോലയെ കണ്ണീരിലാക്കി ശാന്തൻപാറയിലെ വാഹനാപകടം

March 07, 2017

നെടുങ്കണ്ടം: ചതുരങ്കപ്പാറ വിനോദസഞ്ചാരകേന്ദ്രം സന്ദർശിച്ച് മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച കാറുകൾ ഒന്നിന് പുറകിൽ ഒന്നിടിച്ച് പിഞ്ചുകുഞ്ഞും അച്ഛനും മരിച്ചു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30 നായിരുന്നു ശാന്...

തൊട്ടുമുമ്പത്തെ കവലയിലെ കുട്ടികളെ കയറ്റാതെ തിരിച്ചുവരാമെന്ന് ആംഗ്യം കാട്ടി ജോസ് ജീപ്പുമായി മുന്നോട്ട് പാഞ്ഞു; ഇറക്കം ഇറങ്ങി മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ ദുരന്തം; ആശുപത്രിയിലെത്തുമ്പോൾ നാഡീസ്പന്ദനമുണ്ടായിരുന്ന കൊച്ചു നയനയേയും രക്ഷിക്കാനായില്ല; പുതുവേലി ജീപ്പപകടത്തിൽ മുത്തോലപുരം ഗ്രാമത്തിൽ കണ്ണീർമഴ

March 06, 2017

കൂത്താട്ടുകുളം: പുതുവേലി ജീപ്പപകടം മുത്തോലപുരം ഗ്രാമത്തെ കണ്ണീർകടലാക്കി. രാവിലെ കളിയും ചിരിയുമായി സ്‌കൂളിലേക്ക് പുറപ്പെട്ട രണ്ടു കുരുന്നുകളും പ്രദേശവാസിയായ ജീപ്പ് ഡ്രൈവറും ദുരന്തത്തിൽ മരണപ്പെട്ടതായി വിവരം പ്രചരിച്ചതോടെ നാടാകെ ശോകമൂകമായി. മുത്തോലപുരം ...

ഇന്നലെ മരിച്ച ഷഹാനയും ടെക്‌നോപാർക്കിലെ ജീവനക്കാരി; പുഞ്ചിരി പൊഴിച്ചും പ്രകാശം പരത്തിയും നടന്ന നാല് സഹപ്രവർത്തകരുടെ അകാല വിയോഗത്തിൽ നടുങ്ങി ടെക്‌നോപാർക്ക്; ഇനിയും എത്രപേർ എന്നറിയാതെ ആശങ്കയിൽ തേങ്ങി ടെക്കികൾ

March 05, 2017

കൊട്ടാരക്കര: വാളകത്ത് വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെക്‌നോപാർക്കിലെ ഒരു ജീവനക്കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയ...

പോയത് ആഴ്ചയവസാനം മടങ്ങിയെത്താമെന്ന പതിവു വാഗ്ദാനം നല്കിയിട്ട്; തിരിച്ചെത്തേണ്ട സമയത്തു ലഭിച്ച ഫോൺകോളിൽ അറിയിച്ചത് ബസ് അപകടത്തെക്കുറിച്ച്; ഇന്ന് മടങ്ങിയെത്തിയത് വെള്ളപൊതിഞ്ഞ ചേതനയറ്റ ശരീരം; റോമിയുടെ മരണത്തിൽ കണ്ണീർക്കടലിലാഴ്ന്ന് മാതാപിതാക്കളായ വർഗീസും മറിയാമ്മയും

March 04, 2017

പത്തനംതിട്ട: റോമിയുടെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ തുമ്പമൺ. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇന്നലെ വാഹനാപകടത്തിൽ മരണമടഞ്ഞ തുമ്പമൺ റിജോഷ് വില്ലായിൽ ജോൺ വർഗീസിന്റെ ഇളയ മകൻ റോമി വർഗീസ് ജോൺ(26). കഴിഞ്ഞ ആഴ്ചയാണ് വീട്ടിൽ എത്തി ഈ ആഴ്ച മടങ്ങി വരുമ്പോ...

ചിരിച്ചും സന്തോഷം പങ്കിട്ടും അവർ ബസ് യാത്ര തുടങ്ങി; രണ്ട് മണിക്കൂറിനകം ആശങ്കയുമായി ഫോൺവിളിയെത്തി; ടെക്കികൾക്ക് ആശ്വാസമാകാൻ തുടങ്ങിയ സർവ്വീസ്; മിടുമിടുക്കരുടെ വിയോഗ ദുഃഖത്തിൽ വിതുമ്പി ടെക്നോപാർക്ക്

March 04, 2017

തിരുവനന്തപുരം: ആയൂരിലെ ബസ് അപകടത്തിൽ സഹപ്രവർത്തകരുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ ഇനിയും മാറിയിട്ടില്ല കഴക്കൂട്ടത്തെ ടെക്കികൾക്ക്. ടെക്നോപാർക്കിന്റെ പുറത്തുള്ള ക്യാമ്പസിലാണ് ഇൻഫോസിസും യു എസ് ടി ഗ്ലോബലും പ്രവർത്തിക്കുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന...

ലിൻസിന്റെ പിതാവ് തലച്ചോറിന് അർബുദം ബാധിച്ചു മരിച്ചത് ആറു മാസം മുമ്പ്; കൂത്രപ്പള്ളി ആലഞ്ചേരി കുടുംബത്തെ ദുരന്തം വിട്ടൊഴിയുന്നില്ല; ആയൂരിലെ ബസ് അപകടത്തിൽ കുടുംബത്തിലെ അവസാന അത്താണിയായ പൊന്നുമോളും കൂടി യാത്രയായതോടെ കണ്ണീർ തോരാതെ അമ്മ മറിയാമ്മ

March 04, 2017

കോട്ടയം: ചങ്ങനാശേരി കൂത്രപ്പള്ളി ആലഞ്ചേരി വീടിനെ ദുരന്തം വിട്ടൊഴിയുന്നില്ല. ഇന്നലെ എം.സി. റോഡിൽ ആയൂരിനടുത്ത് കമ്പങ്കോട് പാലത്തിനുസമീപം സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് മരിച്ച ലിൻസ് തോമസിന്റെ (25) വീടാണ് ആലഞ്ചേരി. ഇന്നു രാവിലെ മുതൽ ശോകമൂക...

MNM Recommends