Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈലിൽ കാന്റിക്രഷ് കളിച്ചുകൊണ്ടിരുന്ന പതിനാറുകാരിയോട്‌ കിടന്നുറങ്ങാൻ ഉമ്മ പറഞ്ഞു; കളി തുടർന്നപ്പോൾ ഫോൺ പിടിച്ചുവാങ്ങി ശകാരിച്ചു; മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്നത്; കതകുപൊളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: വടക്കുമ്പാട് ഗ്രാമത്തെ ഞെട്ടിച്ച മൊബൈൽ ഗെയിം ദുരന്തം ഇങ്ങനെ

മൊബൈലിൽ കാന്റിക്രഷ് കളിച്ചുകൊണ്ടിരുന്ന പതിനാറുകാരിയോട്‌ കിടന്നുറങ്ങാൻ ഉമ്മ പറഞ്ഞു; കളി തുടർന്നപ്പോൾ ഫോൺ പിടിച്ചുവാങ്ങി ശകാരിച്ചു; മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്നത്; കതകുപൊളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: വടക്കുമ്പാട് ഗ്രാമത്തെ ഞെട്ടിച്ച മൊബൈൽ ഗെയിം ദുരന്തം ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: മൊബൈൽ ഗെയിം കളിക്കുന്നത് ഉമ്മ തടഞ്ഞതിനെത്തുടർന്ന് 16 കാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന്റെ നടുക്കത്തിലാണ് ഏലൂർ വടക്കുമ്പാട് ഗ്രാമം. ഉമ്മയ്ക്ക് ഒപ്പം മാത്രം പുറത്തുകാണാറുള്ള അഫ്ന നാട്ടുകാർക്കും പ്രിയപ്പെട്ടവളാണ്. ഏറെ ഓമനിച്ചാണ് അഫ്നയെ വീട്ടുകാർ വളർത്തിയരുന്നത്. ഉമ്മയും മോളും മാത്രമാണ് ഏലൂർ ഡിപ്പോയ്ക്ക് സമീപമുള്ള വീട്ടിൽ താമസിച്ചിരുന്നത്. അഫ്നയുടെ പിതാവ് കൂട്ടുങ്കൽ സുധീർ ഒമാനിൽ ഡ്രൈവറാണ്. കഴിഞ്ഞ ഒരു മാസം മുമ്പാണ് സുധീർ ലീവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

ബുധനാഴ്ച രാത്രി പത്തേകാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സാജിത തയ്യൽ മെഷീനിൽ സ്റ്റിച്ച് ചെയ്യുന്ന സമയം റൂമിൽ ഇരുന്ന് മൊബൈൽ ഫോണിൽ കാന്റിക്രഷ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഫ്ന. ഫോണെടുത്ത് വെച്ച് കിടന്നുറങ്ങാൻ ഏറെ നേരം ഉമ്മ പറഞ്ഞു. ഇത് അവഗണിച്ച് ഫോണിന്റെ ഉപയോഗം തുടർന്നപ്പോൾ ഉമ്മ ശകാരിച്ചു. വീണ്ടും മൊബൈലിൽ കളി തുടർന്നപ്പോൾ സാജിത മൊബൈൽ പിടിച്ചുവാങ്ങി കൂടുതൽ ശകാരിച്ചു. ഇതിനെത്തുടർന്ന് പെട്ടന്ന് അഫ്ന റൂമിനുള്ളിലെ വാതിൽ കുറ്റിയിടുകയായിരുന്നു.

ഏറെ നേരമായി വിളിച്ചിട്ട് കതക് തുറക്കാതിരുന്നതിനെത്തുടർന്ന് സാജിത ബഹളംവെച്ച് അയൽപക്കക്കാരെ കൂട്ടി. അയൽപക്കത്തെ വീട്ടുകാർ വന്ന് ലിവർവച്ചാണ് കതക് പൊളിച്ചപ്പോൾ തൂങ്ങിനിൽക്കുകയായിരുന്നു അഫ്ന. ഉടനെ ഓട്ടോറിക്ഷയിൽ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആമ്പുലൻസിൽ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11 മണിയോടെയാണ് അഫ്ന മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവം അറിഞ്ഞ് ഇന്നലെ രാവിലെ 9 മണിയോടെ പിതാവ് സുധീർ നാട്ടിലെത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഏലൂർ ജുമാഅത്ത് പള്ളി കബർ സ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കബറടക്കി. എസ്.എസ്.എൽ.സി റിസൾട്ടിന് ശേഷം പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു അഫ്ന. പോസ്റ്റ്മോർട്ടത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഏലൂർ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ വീട്ടുകാരിൽ നിന്ന ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആറ് വർഷങ്ങൾക്ക് മുമ്പാണ് സുധീറിന്റെ കുടുംബം ഏലൂർ ഡിപ്പോയ്ക്ക് സമീപം താമസം ആരംഭിക്കുന്നത്. ഇടത്തരം മുസ്ലിം കുടുംബത്തിൽപ്പെട്ട സുധീർ നേരത്തെ നാട്ടിൽ നാടൻപണികളാണ് ചെയ്തിരുന്നത്. തുടർന്ന് വിദേശത്തേക്ക് ഡ്രൈവറായി പോകുകയായിരുന്നു. ഉമ്മ സാജിത വീട്ടിൽ തന്നെ തയ്യൽപ്പണി ചെയ്ത് വരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP