1 usd = 69.80 inr 1 gbp = 88.96 inr 1 eur = 79.84 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
20
Monday

ചുമട്ടുതൊഴിലും കൂലിപ്പണിയും തൊട്ട് കള്ളക്കടത്തും ഗുണ്ടായിസവും വരെ; മദ്യാസക്തിയിലേക്ക് വഴുതി വീണ് എല്ലാംമറന്നു; എന്നിട്ടും സംഗീതലോകം ഓരോ തവണയും കൈപടിച്ചുയർത്തി; കൊച്ചിയിൽ കച്ചറ കളിച്ച് നടന്ന പി അബു ഇബ്രാഹിം എന്ന ചെറുപ്പക്കാരൻ ഉമ്പായി എന്ന ലോകമറിയുന്ന ഗായകനായി മാറിയതിനുപിന്നിൽ സിനിമയെ അമ്പരപ്പിക്കുന്ന ജീവിതം

August 01, 2018

തിരുവനന്തപുരം: അധോലോകങ്ങളിലെ മുത്തും പവിഴവും തേടിയുള്ള യാത്രക്കിടയിലും സംഗീതം ഒരു വരമായി കിട്ടിയ മോഹൻലാലിന്റെ ആറാംതമ്പുരാനിലെ ജഗന്നാഥനെപ്പോലൊരു കഥാപാത്രം. അന്തരിച്ച ഗസൽഗായകൻ ഉമ്പായിയുടെ ജീവിതം അവിശ്വസനീയമായ തരത്തിൽ സിനിമാറ്റിക്കായിരുന്നു. അന്യൂനവും അ...

പരീക്ഷണ സിനിമകളിലൂടെ മികവ് തെളിയിച്ച വേറിട്ട വ്യക്തിത്വം; ആദ്യ ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി സാന്നിധ്യമുറപ്പിച്ച കലാകാരൻ; ചലച്ചിത്രകാരനും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ജോൺ ശങ്കരമംഗലം ഓർമയായി

July 30, 2018

പത്തനംതിട്ട: പ്രശസ്ത ചലച്ചിത്രകാരനും പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ദേശീയ പുരസ്‌കാര ജേതാവുമായ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ ജോൺ ശങ്കരമംഗലത്തിന്റെ അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു. നടൻ,...

കഷ്ടപ്പാടും ദാരിദ്രവും കൊടികുത്തി വാണിട്ടും വീട്ടുകാർ ജോലിക്ക് വിട്ടില്ല; പറക്കമുറ്റാത്ത മക്കളെ നോക്കാൻ ജോലി തേടി ഹസീന വീട് വിട്ട് പോയത് ആരോടും പറയാതെ; മക്കളെ കാണാതിരിക്കാൻ വയ്യാതായപ്പോൾ ഇടക്ക് സ്‌കൂളിലെത്തി കണ്ടു മടങ്ങി; പൊലീസ് ജോലി സ്ഥലം കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ട് വരവേ ദേശീയ പാതയിലെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞത് കണ്ണടച്ച് തുറക്കും മുമ്പേ

July 28, 2018

കൊട്ടിയം : ജീവിക്കാനൊരു തൊഴിൽതേടിയാണ് ഹസീന വീടുവിട്ടത്. കുഞ്ഞുമക്കളെ പോറ്റുന്നതിനും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമായി തൊഴിൽ തേടിയുള്ള യാത്ര. ജോലിക്ക് വിടാൻ വീട്ടുകാർ തയ്യാറാകാത്തതു കൊണ്ടായിരുന്നു യാത്ര. ഇടയ്ക്ക് മക്കളെ കാണാൻ സ്‌കൂളിലുമെത്തി. ഇതോടെ ...

സ്വതസിദ്ധമായ ആജ്ഞാ ശക്തിയും നേതൃപാഠവവും കൊണ്ട് ലീഗ് അണികളേയും യുഡിഎഫിനേയും ഒരുമിച്ച് നിർത്തിയ നേതാവ്; അടിമുടി ബിജെപി വിരുദ്ധൻ; ഗോശ്രീ പാലങ്ങൾ നിർമ്മിച്ച് കൊച്ചിയുടെ മുഖച്ഛായ മാറ്റിയ ധിഷണാശാലി: വിടപറഞ്ഞ മുന്മന്ത്രി ചെർക്കളം അബ്ദുള്ള മിടുക്കനായ നേതാവും ഭരണാധികാരിയും

July 27, 2018

കാസർഗോഡ്: ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച നേതാവായിരുന്നു ചെർക്കളം അബ്ദുള്ള. വികസനം കടന്നു ചെന്നെത്താത്ത മഞ്ചേശ്വരത്ത് ഇന്ന് കാണുന്ന വികസനത്തിനെല്ലാം ചെർക്കളം അബ്ദുള്ളയുടെ സ്പർശമുണ്ടായിരുന്നു. കേരള-കർണ്ണാടക അതിർത്തിയിൽ സപ്ത ഭാഷ ...

ആപ്പാഞ്ചിറയിലെ മേഘ സ്റ്റുഡിയോയുടെ ഉടമ; മേഖലാ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റും; കടുത്തുരുത്തിയിലെ പാവങ്ങൾക്കിടയിൽ സദാ സഹായ ഹസ്തവുമായി ഓടി നടന്ന കർമ്മ നിരതൻ; പ്രാദേശിക ലേഖകനായി നടത്തിയത് എണ്ണമറ്റ ജനകീയ ഇടപെടലുകളും; മുണ്ടാറിലെ ദുരിതം പുറലോകത്തെ അറിയിക്കാനുള്ള യാത്ര ജീവനെടുത്തു; മാതൃഭൂമിയിലെ പത്രപ്രവർത്തകൻ പട്ടശ്ശേരിൽ സജിയുടെ അകാലവിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

July 24, 2018

കോട്ടയം: കടുത്തുരുത്തിയിൽ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകൻ പട്ടശ്ശേരിൽ സജി (46) കടുത്തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രിയങ്കരനായിരുന്നു. മേഖലയിലെ സാമൂഹ്യ സാംസ്‌കാര...

അറിവുകൾ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ലെന്നും അതുതുറന്നുവിടണമെന്നും വിശ്വസിച്ചു; കുട്ടികൾക്ക് കാലത്തിന് മുമ്പേ നടന്ന ഗണിതാദ്ധ്യാപകനായി; ലോകത്ത് മറ്റെങ്ങും കേട്ടിട്ടില്ലാത്ത 'സ്‌കൂൾ വിക്കി'യിൽ കുട്ടികളെ തുറന്നുവിട്ടു; സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വികാസത്തിനും ഐടി@ സ്‌കൂൾ പ്രസ്ഥാനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ശബരീഷ് മാഷിന്റെ കഥ ഇങ്ങനെ

July 20, 2018

മലപ്പുറം: അറിവുകൾ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ലെന്നായിരുന്നു ശബരീഷ് മാഷിന്റെ ഉറച്ച വിശ്വാസം. അവ സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശത്തിൽ പറക്കണമെന്ന് അദ്ദേഹം മോഹിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിലേക്ക് പി.വി.ശബരീഷ് ആകൃഷ്ടനായതും ഒരുപക്ഷേ അങ്ങന...

കാറിന്റെ കണ്ണാടി മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; ഫിഗർ സ്‌കേറ്റിങ്ങിലെ ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ മരിച്ചു; കുത്തേറ്റത് കസാഖ്സ്ഥാനിലെ അൽമാറ്റിയിൽ വച്ച്

July 20, 2018

അസ്താന: ഒളിമ്പിക് മെഡൽ ജേതാവ് ഡെനിസ് ടെൻ കുത്തേറ്റ് മരിച്ചു. കസാഖ്സ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ വച്ചാണ് 25-കാരനായ ഡെനിസ് കുത്തേറ്റ് മരിച്ചത്. കസാഖ്സ്താൻ സ്‌കേറ്ററാണ് ഡെനിസ് ടെൻ. കസാഖ്സ്ഥാനിലെ പ്രധാന നഗരമായ അൽമാറ്റിയിൽ വച്ചാണ് ഡെനിസ് കുത്തേറ്റ് മ...

കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോയവർ തിരിച്ചെത്തിയത് ചേതനയറ്റ് വിറങ്ങലിച്ച്; പെരുംമഴയത്ത് ആംബുലൻസിൽ നിന്ന് പുറത്ത് പുറത്തെടുത്ത മൃതദേഹങ്ങളിൽ വീണ് അലമുറയിട്ട് ഉറ്റവരും സ്‌നേഹിതരും; ആപത്തിന്റെ ഞെട്ടൽ മാറാതെ അവരെ ഒരുനോക്കു കാണാൻ കാത്തുനിന്നത് ആയിരങ്ങൾ; ഒരു നാടിന്റെ വേദനയായി വല്ലത്തെ അപകടത്തിൽ മരിച്ച കൂട്ടുകാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

July 19, 2018

ഏലപ്പാറ: കളിയും ചിരിയുമായി വിടപറഞ്ഞവർ ചേതനയറ്റ് വിറങ്ങലിച്ച് വെള്ളപുതച്ച് തിരിച്ചെത്തിയപ്പോൾ വാവിട്ടുകരഞ്ഞ് ഉറ്റവരും സ്‌നേഹിതരും. പെരുമഴയത്തും അവർ ആയിരങ്ങൾ കാത്തുനിന്നു. മഴയുടെ ആരവത്തിനപ്പുറം മുഴങ്ങിയ തേങ്ങലുകൾക്ക് സാക്ഷ്യം വഹിച്ച് ഏലപ്പാറ. സുഹൃത്തിന...

നെഹ്‌റുവിന്റെ രാഷ്ട്രീയക്കളരിയിൽ ചുവടുറച്ച് ഇന്ദിരയുടെ വിശ്വസ്തനായി വളർച്ച; കെ.കരുണാകരനൊപ്പം ഐ ഗ്രൂപ്പിന്റെ കൈപിടിച്ചു; കോൺഗ്രസിൽ ഗ്രൂപ്പുകൾ പാർട്ടിക്ക് എതിരല്ലെന്ന് ഉറച്ചുവിശ്വസിച്ചു; സ്വയം പുകഴ്‌ത്താതെ എല്ലായിടത്തും കാരണവരെ പോലെ സ്‌നേഹം ചൊരിഞ്ഞു; പാലായിൽ മാണിയോട് രണ്ടുവട്ടം മൽസരിച്ച് അധികാരമില്ലാതെ ശീലിക്കുന്നതിനെ ഓർമിപ്പിച്ചു; എം.എം.ജേക്കബ് വിടവാങ്ങുമ്പോൾ ഓർമയിലെത്തുന്നത് കേരളരാഷ്ട്രീയത്തിന്റെ വലിയൊരുചരിത്രം

July 08, 2018

തിരുവനന്തപുരം: വ്യത്യസ്ത അഭിപ്രായങ്ങൾ ഒരു പാർട്ടിയിൽ ഉണ്ടാകുന്നത് ആ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമാണെന്ന അഭിപ്രായക്കാരനായിരുന്നു എം.എം.ജേക്കബ്. എന്നാൽ, ആ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടി നേതൃത്വം എങ്ങനെ ഉൾക്കൊള്ളുവെന്നതിനെ ആശ്രയിച്ചിരിക്കും ആ പാർട്ടിയ...

14-ാം വയസിൽ വീൽചെയറിൽ ആയപ്പോൾ മുതൽ പോരാളിയായി പൊരുതി ജീവിച്ചു; ജീവിക്കാനുള്ള വരുമാനത്തിനായി വീട്ടിലിരുന്ന് പണിയെടുത്തു; എപ്പോൾ വിളിച്ചാലും ആശ്വസിക്കാൻ പറ്റുന്ന കൂട്ടുകാരുമായി ഫോണിലൂടെ ആശ്വാസത്തിന്റെ കടലൊഴുക്കി; തലച്ചോറിലെ രക്തം കട്ടപിടിച്ചു മുൻഷാബി മരണത്തെ പുൽകിയത് 25 കൊല്ലം വെളിച്ചം നിറച്ച ശേഷം

July 08, 2018

തൃശൂർ: ശരീരത്തെ തളർത്തിയ രോഗത്തെ മനസിന്റെ ധൈര്യം കൊണ്ടു തോൽപ്പിച്ച മുൻഷാബി ഇനി ഓർമ്മ. മസ്‌ക്കുലർ ഡിസ്‌ട്രോഫി എന്ന രോഗത്തെത്തുടർന്ന് 25 വർഷം മുൻപ്, 14ാം വയസിലാണ് മുൻഷാബിയുടെ ശരീരം തളർന്നത്. എന്നാൽ തോറ്റു കൊടുക്കാതെ മുൻഷാബി പോരാളിയായി ജീവിച്ചു. വീൽച്ച...

പേവിഷബാധയേറ്റ് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു; മുളന്തുരുത്തിയിൽ മരണമടഞ്ഞത് ഏഴുവയസുകാരി അനന്യ റോയി; പേവിഷബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അധികൃതർ

July 03, 2018

മുളന്തുരുത്തി: പേവിഷബാധയേറ്റ് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.തുരുത്തിക്കര വെട്ടിക്കൻ ചക്ര വേലിൽ റോയിയുടെ മകൾ അനന്യ റോയി (7) ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.പനി ബാധിച്ച് ചികിൽസയിലായിരുന്നു കുട്ടി. പേവിഷ ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ വച്...

അഭിമന്യുവിനെ അവസാനമായി കാണാൻ വട്ടവട ഗ്രാമം ഒന്നടങ്കം ശ്മശാനത്തിൽ; മൃതദേഹം എത്തിച്ചപ്പോൾ ഇലപോലുമനങ്ങാത്ത ശാന്തത മുറവിളിയായി മാറി; ഉറ്റവരുടെ കണ്ണുനീർ സഹിക്കാൻ കഴിയാതെ കണ്ട് നിന്നവരും വിങ്ങിപൊട്ടി; ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും സഹപാഠികളും അദ്ധ്യാപകരും; ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

July 02, 2018

ഇടുക്കി:രാഷ്ട്രീയ എതിരാളികളുടെ കണ്ണില്ലാത്ത ക്രൂരതയിൽ ജീവൻ വെടിഞ്ഞ സഖാവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി.ഇന്ന് പുലർച്ചെ മഹാരാജാസ് കേളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽക്കൊല്ലപ്പെട്ട എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന...

നാൻ പെറ്റ മകനേ... എൻ കിളിയേ...; മകന്റെ മുഖം ചേർത്തുപിടിച്ചുള്ള അമ്മയുടെ നിലവിളിയിൽ നെഞ്ചു പൊള്ളി കണ്ടു നിന്നവർ; ഒന്നുറക്കെ കരയാൻ പോലും ആകാതെ അരികെ നിന്ന് അച്ഛൻ; ഇല്ല ഇല്ല മരിക്കുന്നില്ല.. രക്തസാക്ഷി മരിക്കുന്നില്ല... നെഞ്ചു പൊട്ടുന്ന വേദനയിലും പ്രിയസഖാവിന് വേണ്ടി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരും സഹപാഠികളും: അഭിമന്യുവിന് മഹാരാജാസ് കോളേജ് യാത്രാമൊഴി നൽകിയത് ഇങ്ങനെ

July 02, 2018

കൊച്ചി: നാൻ പെറ്റ മകനേ... എൻ കിളിയേ... മകന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചുള്ള മകന്റെ കരച്ചിൽ കണ്ടു നിന്നവർക്ക് നെഞ്ചു പൊള്ളുന്ന വേദനയായിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ നരാധമന്മാർ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അമ്മയുടെ കരച്ചി...

റാസൽഖൈമ രാജകുടുംബാംഗം ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽഖാസിമി അന്തരിച്ചു; റാസൽഖൈമയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; അനുശോചനം രേഖപ്പെടുത്തി റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി

July 02, 2018

റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്.80 വയസായിരുന്നു.ഷെയ്ഖ് ഹമദ്, റാസൽഖൈമ ഭരണാധികാരി ഷെയ...

വിടപറഞ്ഞത് കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ 37ാമത്തെ ബീവി; കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയ രാജവംശ പരമ്പരയിലെ കണ്ണി; നിര്യാതയായ സൈനബാ ബീവിക്കും അറക്കൽ രാജവംശത്തിനും പറയാനുള്ളത് നൂറ്റാണ്ടുകളുടെ പൈതൃകം

June 26, 2018

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ 37 ാമത്തെ ബീവിയാണ് ഇന്ന് നിര്യാതയായ സുൽത്താൻ അറയ്ക്കൽ ആദിരാജാ സൈനബാ ബീവി. 2006 സെപ്റ്റംബർ 27 ന് അറയ്ക്കൽ കെട്ടിൽനിന്ന് സ്ഥാനമേറ്റ ബീവി ദീർഘകാലമായി വാർധക്യ സഹജമായ രോഗാവസ്ഥയിലായിരുന്നു. അടുത്ത ബീവിയായി, സൈനബ...

MNM Recommends